ജിഎൻഎ വൈദ്യുതി വിവാദം: മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി; തീരുമാനം അറിഞ്ഞത് വാർത്തകളിലൂടെ, ഫയൽ ധനവകുപ്പിലെത്തിയിരുന്നില്ല

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തിയാണ് സർക്കാർ കോടികളുടെ ഇടപാടിന് തിടുക്കം കൂട്ടിയത്.
ജിഎൻഎ വൈദ്യുതി വിവാദം: മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി; തീരുമാനം അറിഞ്ഞത് വാർത്തകളിലൂടെ, ഫയൽ ധനവകുപ്പിലെത്തിയിരുന്നില്ല
Published on: 

സംസ്ഥാനത്തെ ജിഎൻഎ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന സർക്കാരിന്റെ പുതിയ തീരുമാനം താൻ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന് വ്യക്തമാക്കി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ഇതിന് പുറമെ, കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഈ സുപ്രധാന തീരുമാനമെടുക്കുമ്പോൾ സർക്കാരിന്റെ ഫയൽ ധനകാര്യ വകുപ്പിന്റെ മുന്നിൽ എത്തിയിട്ടുപോലുമില്ലായിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തിയാണ് സർക്കാർ കോടികളുടെ ഇടപാടിന് തിടുക്കം കൂട്ടിയത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന ഏത് തീരുമാനവും ധനവകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ എടുക്കാവൂ എന്നാണ് ചട്ടം. 1,566 കോടി രൂപയുടെ വമ്പൻ ഇടപാടായിട്ട് പോലും ധനവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പോലും തീരുമാനമെടുക്കുന്നതുവരെ ഫയൽ കണ്ടിട്ടില്ല എന്നത് വലിയ ചട്ടലംഘനമാണ്.

ഹരിയാനയിലെ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സമയത്ത് ധനവകുപ്പ് ഈ വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. ഒക്ടോബർ 24-ന് തുറന്ന ഫയൽ വൈദ്യുതി വകുപ്പിന് പുറമേ എത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രമാണ്. വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി, അന്നത്തെ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം എന്നിവർ മാത്രമാണ് ഈ ഫയൽ കണ്ടത്.

ജിഎൻഎ വൈദ്യുതി വിവാദം: മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി; തീരുമാനം അറിഞ്ഞത് വാർത്തകളിലൂടെ, ഫയൽ ധനവകുപ്പിലെത്തിയിരുന്നില്ല
അരാഷ്ട്രീയതയുടെ തോടുപൊട്ടിച്ച് യുവജനത തെരുവിലിറങ്ങുന്നു; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്ന് എ എ റഹീം എംപി

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിച്ചാണ് ഈ കരാറുമായി സർക്കാർ മുന്നോട്ട് പോയത്. ജിഎൻഎയിൽ നിന്ന് ഈ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ വെറും അഞ്ച് മാസം കൊണ്ട് കേരളത്തിന് 903 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കെഎസ്ഇബി കൊമേഴ്‌സ്യൽ ആൻഡ് താരിഫ് ചീഫ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമെ, വൈദ്യുതി വിൽക്കാൻ ജിഎൻഎ പ്ലാറ്റ്‌ഫോമിന് കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ അംഗീകാരമില്ലെന്ന ഞെട്ടിക്കുന്ന വിവരവും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. കേന്ദ്ര ഏജൻസിയുടെ അംഗീകാരമില്ലാത്ത കമ്പനിക്ക് കോടികളുടെ കരാർ നൽകാൻ തിടുക്കം കൂട്ടിയതിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം ഇതോടെ ശക്തമായി.

വിവാദങ്ങൾക്കിടെ ജിഎൻഎ കരാറിൽ നിന്ന് പിന്മാറാനുള്ള മുഖ്യമന്ത്രിയുടെയും പുതിയ കെഎസ്ഇബി ചെയർമാൻ എൻ പ്രശാന്തിന്റെയും തീരുമാനത്തിനെതിരെ മന്ത്രി സണ്ണി ജോസഫ് പരസ്യമായി രംഗത്തെത്തി. തീരുമാനങ്ങൾ താൻ അറിഞ്ഞത് വാർത്തകളിൽ നിന്നാണെന്നും, മുഖ്യമന്ത്രി വകുപ്പുമന്ത്രിക്കും മുകളിലായതിനാൽ വകുപ്പുമന്ത്രി അഭിപ്രായങ്ങൾ നൽകുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പല നിർദ്ദേശങ്ങളും താനറിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജിഎൻഎ വൈദ്യുതി വിവാദം: മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി; തീരുമാനം അറിഞ്ഞത് വാർത്തകളിലൂടെ, ഫയൽ ധനവകുപ്പിലെത്തിയിരുന്നില്ല
കാലടി സർവകലാശാല വിവാദം: ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർഥികൾ; ഒരേ വിഷയത്തിൽ 2 കേസുകൾ എടുത്തത് വിചിത്ര നടപടിയെന്ന് കോടതിയിൽ

ഹിമാചൽ പ്രദേശിൽ നിന്ന് ഉയർന്ന നിരക്കിൽ (യൂണിറ്റിന് 14.50 രൂപ) വൈദ്യുതി വാങ്ങുന്നതിനേക്കാൾ 8.63 രൂപയ്ക്ക് ജിഎൻഎ വഴി വാങ്ങുന്നത് 2,232 കോടി രൂപയുടെ ലാഭമുണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ ന്യായീകരിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്ന് പുതിയ ചെയർമാൻ എൻ പ്രശാന്ത് അറിയിച്ചതോടെ സർക്കാർ തൽക്കാലം കരാറിൽ നിന്ന് പിന്മാറുകയായിരുന്നു.

Summary

The Kerala government is facing severe backlash over the controversial GNA power purchase agreement worth Rs 1,566 crore. Reports reveal that the crucial files completely bypassed the Finance Department. The government proceeded with the deal despite a KSEB report warning of a potential Rs 903 crore loss within five months and the fact that GNA lacks CERC approval to sell power. Adding to the crisis, Power Minister Sunny Joseph publicly expressed his displeasure, stating he was kept in the dark and learned about the government's sudden decision to back out of the deal only through the media, exposing a severe lack of internal coordination.