മണ്ഡലത്തില്‍ മൂന്നെണ്ണം വരെ; കെഎസ്ആര്‍ടിസിക്ക് ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്, പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍

2026-27 സാമ്പത്തിക വര്‍ഷത്തെ നിയമസഭാ മണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു എംഎല്‍എയ്ക്ക് പരമാവധി മൂന്ന് ബസുകള്‍ വരെ വാങ്ങുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്
 മണ്ഡലത്തില്‍ മൂന്നെണ്ണം വരെ;  
കെഎസ്ആര്‍ടിസിക്ക് 
ബസുകള്‍ വാങ്ങാന്‍ 
എംഎല്‍എ ഫണ്ട്, പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍
Published on: 

കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി ബസുകള്‍ വാങ്ങാന്‍ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. 2026-27 സാമ്പത്തിക വര്‍ഷത്തെ നിയമസഭാ മണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു എംഎല്‍എയ്ക്ക് പരമാവധി മൂന്ന് ബസുകള്‍ വരെ വാങ്ങുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കി ഉത്തരവിറക്കി. ധനകാര്യ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 മണ്ഡലത്തില്‍ മൂന്നെണ്ണം വരെ;  
കെഎസ്ആര്‍ടിസിക്ക് 
ബസുകള്‍ വാങ്ങാന്‍ 
എംഎല്‍എ ഫണ്ട്, പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍
ടൂറിസം ഡിവിഷൻ സംവിധാനം, ഭാരത് ദർശൻ യാത്രകളും പരിഗണനയില്‍; കെഎസ്ആർടിസിയില്‍ വന്‍ മാറ്റങ്ങള്‍

വാങ്ങുന്ന ബസുകളുടെ സീറ്റുകളുടെ എണ്ണം, ഇന്ധന വിഭാഗം എന്നിവ കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുമായി ആലോചിച്ചായിരിക്കും തീരുമാനിക്കുക. ബസുകള്‍ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. എം.എല്‍.എമാരില്‍ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനായി നികുതികളും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഉള്‍പ്പെടെ ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബര്‍ 30നകം കെ.എസ്.ആര്‍.ടി.സി സി.എം.ഡി എം.എല്‍.എമാര്‍ക്ക് കൈമാറണം.

പദ്ധതി പ്രകാരം ബസ് വാങ്ങി നല്‍കാന്‍ താത്പര്യമുള്ള ജനപ്രതിനിധികള്‍ തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിര്‍ദേശം ഒക്ടോബര്‍ 15നകം ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഫണ്ട് ലഭ്യത ഉറപ്പാക്കിയ ശേഷം നിര്‍ദേശം ലഭിച്ച് ഏഴ് ദിവസത്തിനകം ജില്ലാ കലക്ടര്‍മാര്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡിയെ നിര്‍വഹണ ഉദ്യോഗസ്ഥനാക്കി പദ്ധതിക്ക് ഭരണാനുമതി നല്‍കണം.

 മണ്ഡലത്തില്‍ മൂന്നെണ്ണം വരെ;  
കെഎസ്ആര്‍ടിസിക്ക് 
ബസുകള്‍ വാങ്ങാന്‍ 
എംഎല്‍എ ഫണ്ട്, പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

ബസുകളുടെ റൂട്ടും സര്‍വീസും നിശ്ചയിക്കുമ്പോള്‍ അതത് എം.എല്‍.എമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സര്‍വീസ് വിഭാഗം, അലോട്ട്‌മെന്റ്, പുനര്‍വിന്യാസം എന്നിവ സംബന്ധിച്ച അന്തിമ അധികാരം കോര്‍പറേഷനായിരിക്കും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ഏത് വിഭാഗത്തിലും ഈ ബസുകള്‍ വിന്യസിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ടായിരിക്കും. ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍, മറ്റ് പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി തന്നെ വഹിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Summary

The Kerala government has approved a new initiative to modernise KSRTC and improve public transport facilities. Under the 2026–27 Assembly Constituency Asset Development Scheme, MLAs can use their asset development funds to purchase buses for KSRTC. Each MLA will be permitted to purchase up to three buses. The Finance Department has issued a government order detailing the conditions and granting special permission for the initiative.

Madism Digital
madismdigital.com