'ആ ഫോട്ടോ വ്യാജം! സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല': കെ എം ഷാജി ഇന്ന് പറഞ്ഞത്...

ചിത്രത്തിലെ തന്റെ നിൽപ് ശരിയല്ലെന്നും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആധികാരികത പരിശോധിക്കണമെന്നും മറുപടിയുണ്ട്
'ആ ഫോട്ടോ വ്യാജം! സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല': കെ എം ഷാജി ഇന്ന് പറഞ്ഞത്...
Published on: 

റേഞ്ച് റോവർ വിവാദത്തിൽ മറുപടിയുമായെത്തിയിരിക്കുകയാണ് മന്ത്രി കെ. എം ഷാജി. മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ മന്ത്രി പക്ഷേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാഹനം വ്യാജമാണെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിലെ തന്റെ നിൽപ് ശരിയല്ലെന്നും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആധികാരികത പരിശോധിക്കണമെന്നും മറുപടിയുണ്ട്.

മന്ത്രി പറഞ്ഞത്..

സിപിഎം സൈബർ വിങ്ങുകൾ കുറച്ച് ദിവസമായി തുടർന്ന് വന്ന പരിശ്രമം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തതായി കണ്ടു. വിദേശയാത്രയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. ആദ്യം പറഞ്ഞത് കെ എം ഷാജി ഒരു ആംഡബര വാഹനത്തിൽ യാത്ര ചെയ്യുന്നു എന്നാണ്. ഈ വണ്ടിയുടെ കാര്യം സ്വത്തു വിവരത്തിൽ കാണിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു. ആ വണ്ടി സത്യത്തിൽ അഴീക്കോട് എംഎൽഎ ആയിരുന്ന സമയത്തൊക്കെ ഉപയോഗിച്ചിരുന്നതാണ്. ആ വാർത്ത പെട്ടെന്ന് പ്രചരിച്ചു. സുഹൃത്തിന്റെ വാഹനം ആണെന്ന് പിന്നീട് വന്ന വാർത്തയും വലിയ രീതിയിൽ ചർച്ചയായി. സുഹൃത്തിന് എന്തോ പ്രത്യുപകാരം ചെയ്തിട്ടാണ് ആ വണ്ടി ഉപയോഗിക്കുന്നത് എന്നായിരുന്നു പറച്ചിൽ. അത് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു.

'ആ ഫോട്ടോ വ്യാജം! സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല': കെ എം ഷാജി ഇന്ന് പറഞ്ഞത്...
ഗ്യാനേഷ്‌കുമാര്‍ ബിജെപി ഏജന്റ്, ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും: മുഖ്യമന്ത്രി

പിന്നീട് പറഞ്ഞത് ആ വണ്ടിക്ക് അനുമതി ഇല്ലെന്നായിരുന്നു. അനുമതി കാണിച്ചപ്പോൾ കൂർഗിൽ പോകാൻ മാത്രമാണ് അനുമതി എന്നായി. കാസർകോട് വെച്ച് ഷാജി വേറൊരു സ്വകാര്യ വാഹനം ഉപയോഗിച്ചു എന്നായിരുന്നു പിന്നീടുള്ള വാർത്ത. അതിന് സ്കോപ്പില്ല എന്ന് കണ്ടപ്പോൾ, വേറൊരു വാർത്തയായി. ജോൺ, ടോം എന്നിവരുടെയൊക്കെ വണ്ടി ഞാൻ ഉപയോഗിച്ചു എന്നതായിരുന്നു അതൊക്കെ. ഇതിലൊന്നും കഴമ്പില്ല എന്ന് ആദ്യമേ മാധ്യമങ്ങൾക്ക് മനസ്സിലായതാണ്.

മന്ത്രിമാരുടെ വണ്ടിയുടെ ഉപയോഗം എങ്ങനെയാണെന്ന് ആദ്യം മനസ്സിലാക്കണം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിവാഹനം എന്നതാണ് നിയമം. മന്ത്രിയുടെ വാഹനത്തിൽ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിമാരല്ല. മന്ത്രിയുടെ കാറിൽ മന്ത്രിയല്ലാത്ത ഒരാൾ യാത്ര ചെയ്താൽ അത് നിയമവിരുദ്ധമാണ്. ഇതാണ് നിയമം.

പഴ്‌സണൽ കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിയമം അനുസരിച്ചാണ് പ്രവർത്തിച്ചത്. മറ്റൊരാളുടെ കാർ ഉപയോഗിക്കാൻ പാടില്ല എന്ന് നിയമമില്ല. സുഹൃത്തിന്ർറെ കാർ ഉപയോഗിച്ചത് തെറ്റാണെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന ആത്മവിശ്വാസമുണ്ട്. കാർ ഉപയോഗിച്ചതിൽ ധാർമിക പ്രശ്നം ഉണ്ടോ എന്നത് പരിഗണിക്കും. പാർട്ടി പ്രവർത്തകർക്ക് വിഷമം ഉണ്ടായത് മാത്രമാണ് പ്രശ്നം.

'ആ ഫോട്ടോ വ്യാജം! സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല': കെ എം ഷാജി ഇന്ന് പറഞ്ഞത്...
മണ്ഡലത്തില്‍ മൂന്നെണ്ണം വരെ; കെഎസ്ആര്‍ടിസിക്ക് ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്, പ്രത്യേകാനുമതി നല്‍കി സര്‍ക്കാര്‍

ഇനി നിങ്ങൾ പറയുന്ന ധാർമികത,നൈതികത ഇവയിലേക്ക് വരാം. ഈ വാർത്ത തുടങ്ങിയ സമയം മുതൽ പ്രചരിപ്പിക്കുന്ന ഫോട്ടോ വ്യാജ ഫോട്ടോയാണ്. എഐ നിർമിതമാണത്. ഈ ഫോട്ടോയിലെ അശ്ലീലം എന്താണെന്നറിയാമോ. വണ്ടിക്ക് മുന്നിലെ എന്റെനിൽപ്പാണത്. 13ാം നമ്പർ വണ്ടി എന്റെ തറവാട്ട് സ്വത്താണെന്ന മട്ടിലാണ് നിൽപ്പ്. എന്തൊരു അഹങ്കാരമുള്ള നിൽപ്പാണത്. കൊടുക്കുമ്പോൾ ഉളുപ്പ് വേണ്ടേ. അത് മാത്രമല്ല, കുടുംബത്തിന്റെ ഫോട്ടോ വരെ എടുത്ത് പ്രചരിപ്പിച്ചു. സിപിഎം സൈബർ ലോബി ഉണ്ടാക്കിയ ഫോട്ടോ എടുത്ത് കൊടുത്തപ്പോൾ ആരും എന്റെ കുടുംബത്തെ ഓർത്തില്ല.

മന്ത്രിയാവുമ്പോഴും കെഎം ഷാജി എന്നൊരു വ്യക്തിത്വമുണ്ട്. അവർക്കും ജീവിതമുണ്ട്. തോന്ന്യവാസം പറയാനല്ല മീഡിയ ഒരു മന്ത്രിയെ വിചാരണ ചെയ്യേണ്ടത്. സർക്കാരിന് ബാധ്യത വരുത്തുന്ന ഒന്നും ചെയ്യരുത് എന്ന വിചാരത്തോടെയാണ് താൻ പ്രവർ‍ത്തിക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ട്. 13,000ത്തോളം അനധികൃത നിയമനങ്ങൾ സിപിഎം ഭരണകാലത്ത് തദ്ദേശ വകുപ്പിൽ നടന്നു. അതെല്ലാം പുറത്തുകൊണ്ടുവരും.

Summary

Minister K. M. Shaji has responded to the Range Rover controversy. He said there is nothing wrong with ministers using private vehicles, but clarified that the vehicle shown in the image circulating on social media was fake. He also said his stance in the picture was inappropriate and urged the media to verify the authenticity of such images before publishing them.

Madism Digital
madismdigital.com