ഗ്യാനേഷ്‌കുമാര്‍ ബിജെപി ഏജന്റ്, ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും: മുഖ്യമന്ത്രി

ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ നല്‍കുന്നതാണ്.
ഗ്യാനേഷ്‌കുമാര്‍  ബിജെപി ഏജന്റ്, ജനാധിപത്യത്തിന് 
വധശിഷ വിധിച്ചയാളെന്ന് 
ചരിത്രം രേഖപ്പെടുത്തും: മുഖ്യമന്ത്രി
Published on: 

തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. ഗ്യാനേഷ്‌കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു.

ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ നല്‍കുന്നതാണ്. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും.

ഗ്യാനേഷ്‌കുമാര്‍  ബിജെപി ഏജന്റ്, ജനാധിപത്യത്തിന് 
വധശിഷ വിധിച്ചയാളെന്ന് 
ചരിത്രം രേഖപ്പെടുത്തും: മുഖ്യമന്ത്രി
'ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു'; നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാര്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. തിരഞ്ഞെടുപ്പ് പ്രാകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഗ്യാനേഷ് കുമാര്‍ സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയര്‍ന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ്‌കുമാര്‍ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമായി. ബി.ജെ.പിയുമായി പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ച ഗ്യാനേഷ് കുമാര്‍ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗ്യാനേഷ്‌കുമാര്‍  ബിജെപി ഏജന്റ്, ജനാധിപത്യത്തിന് 
വധശിഷ വിധിച്ചയാളെന്ന് 
ചരിത്രം രേഖപ്പെടുത്തും: മുഖ്യമന്ത്രി
ജിജി തോംസണിന്റെ വെളിപ്പെടുത്തലിൽ വിവാദം കനക്കുന്നു; പ്രതികരിക്കാതെ ബിജെപി, ഏറ്റെടുത്ത് 'പാറ്റകളും'

നേരത്തെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും കടുത്ത ഭാഷയയിലായിരുന്നു വിഷയത്തില്‍ പ്രതികരിച്ചത്.

കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങള്‍ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങള്‍ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകള്‍ അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ക്കപ്പെടുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പൂര്‍ണ്ണമായും ഇല്ലാതാക്കിയ അദ്ദേഹം, ഭരണകക്ഷിക്ക് അനുകൂലമായി കമ്മീഷനെ ചലിപ്പിക്കാനും അധികാരം അട്ടിമറിക്കാനും ശ്രമിക്കുകയാണ്. എസ്ഐആര്‍, എസ്.എസ്.ആര്‍ തുടങ്ങിയ വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയകളില്‍ സുതാര്യതയില്ലാത്ത തീരുമാനങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്. മാത്രമല്ല, ഈ കൃത്രിമങ്ങള്‍ക്കെല്ലാം ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനത്ത് നിന്നുതന്നെയാണ് നേതൃത്വം നല്‍കിയത് എന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ഗൂഢാലോചന, ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം എന്ന അടിസ്ഥാന അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.

ഈ ഗുരുതരമായ സാഹചര്യത്തില്‍ നമുക്ക് മൗനം പാലിക്കാനാകില്ല. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. ഭരണകക്ഷിക്ക് അനുകൂലമായി ജനാധിപത്യ സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. സുതാര്യമല്ലാത്ത വോട്ടര്‍പട്ടിക പുനഃപരിശോധനാ പ്രക്രിയകള്‍ അടിയന്തരമായി നിര്‍ത്തിവെച്ച്, പട്ടികയില്‍ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

Summary

Kerala Opposition Leader V. D. Satheesan has strongly criticised Chief Election Commissioner Gyanesh Kumar following former Kerala Chief Secretary Jiji Thomson’s claim that Kumar had offered him a BJP candidature. Satheesan alleged that the revelation raises serious questions about Kumar’s political affiliations and the credibility of the Election Commission. He accused Kumar of undermining democratic institutions in favour of the BJP.

Madism Digital
madismdigital.com