'ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു'; നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി

ജിജി തോംസന്റെ വെളിപ്പെടുത്തൽ കോൺഗ്രസടക്കം ഏറ്റുപിടിച്ചിട്ടുണ്ട്
'ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു'; നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞെന്നുമാണ് ജിജി തോംസൺ പറയുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകൾ പുറത്തു വന്ന പശ്ചാത്തലത്തിലാണ് മുൻ ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ.

2016ലായിരുന്നു സംഭവമെന്നാണ് ജിജി തോംസൺ പറയുന്നത്. നരേന്ദ്ര മോദിയെ കുറിച്ചു അദ്ദേഹത്തിന്റെ ജനപ്രീതിയെ കുറിച്ചും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കേരളത്തിൽ മത്സരിക്കുന്ന കാര്യം എടുത്തിടുകയായിരുന്നുവെന്നും താൻ അപ്പോൾ തന്നെ ക്ഷണം നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ബി.ജെ.പിയിലേക്ക് ക്ഷണിക്കേണ്ടത് ഗ്യാനേഷ് അല്ലല്ലോ എന്ന് താൻ ചോദിച്ചുവെന്നും ജിജി തോംസൺ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

'ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു'; നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി
എസ്ഐആർ ഇല്ലാത്തപ്പോൾ ഫോം 6 പഴയത് തന്നെ! 'വിട്ടുവീഴ്ച' ചെയ്ത് ഗ്യാനേഷ്, വിയോജിപ്പുകൾ പരിഹരിച്ചെന്ന് കമ്മിഷൻ

'2016ൽ ദില്ലിയിലേക്കുള്ള ഒരു വിമാനയാത്രയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു. ചീഫ് സെക്രട്ടറി ആയിരിക്കെ ആ വർഷം വിരമിക്കാനിരിക്കുകയാണ് ഞാൻ. അതറിഞ്ഞ് പെട്ടെന്നദ്ദേഹം തെരഞ്ഞെടുപ്പിലെ സാധ്യതകളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. കേരളത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നോ എന്നെന്നോട് ചോദിച്ചു. അദ്ദേഹം മോദിയെ പുകഴ്ത്തി ഒരുപാട് സംസാരിച്ചു.

പിന്നാലെയാണ്, 2019ലെ പൊതുതെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ താല്‌പര്യമുണ്ടോ എന്ന് ചോദിച്ചത്. അതിന് ശേഷം കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനവും ചെയ്തു. ഏറെ നിർബന്ധിച്ചെങ്കിലും വേണ്ട എന്ന് ഞാൻ പറഞ്ഞു. അങ്ങനെയൊരു അവസരം ഉണ്ടെങ്കിൽ തന്നെ, അത് ചോദിക്കേണ്ടത് ഗ്യാനേഷ് കുമാർ അല്ലല്ലോ. അതുകൊണ്ടു തന്നെ നിരസിക്കുകയാണുണ്ടായത്. രാഷ്ട്രീയത്തിൽ താല്പര്യമില്ല എന്ന് തന്നെ പറഞ്ഞു. ഗ്യാനേഷിനെ കൂടാതെ മറ്റ് ചിലർ വഴിയും ഇത്തരത്തിൽ രാഷ്ട്രീയത്തിലേക്ക് ഓഫർ എത്തിയിരുന്നു. എന്നാൽ എല്ലാം വേണ്ടെന്ന് വയ്ക്കുകയാണുണ്ടായത്.

'ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു'; നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷ രോഷം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

കേരളത്തിൽ നിർണായകമായ പല പോസ്റ്റുകളിലും ചുമതല വഹിച്ചയാളാണ് ഗ്യാനേഷ് കുമാർ. 2025 ഫെബ്രുവരിയിലാണ് 26-ാമത് ചീഫ് ഇലക്‌ഷൻ കമ്മിഷണറായി ചുമതലയേറ്റത്. ഐഐടി കാൺപുരിൽനിന്ന് സിവിൽ എൻജിനീയറിങിൽ ബിടെക് പൂർത്തിയാക്കി. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. അടൂർ സബ് കലക്ടർ, പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ എംഡി, കൊച്ചിൻ കോർപറേഷൻ സെക്രട്ടറി, സഹകരണ ബാങ്ക് എംഡി, എറണാകുളം ജില്ലാ കലക്ടർ, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി സെക്രട്ടറി, ട്രിവാൻഡ്രം എയർപോർട്ട് ഡെവലപ്‌മെന്റ് സൊസൈറ്റി എംഡി, ന്യൂഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മിഷണർ പൊതുമരാമത്ത് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം കേരളത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

ലോകബാങ്ക് ധനസഹായത്തോടെയുള്ള കേരളത്തിലെ റോഡ് നിർമാണ പദ്ധതിയിലെ ഗുരുതരമായ അഴിമതി ആരോപണങ്ങളെത്തുടർന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്രത്തിലേക്ക് ഡപ്യൂട്ടേഷനിൽ പോയത്.

'ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൂടേയെന്ന് ഗ്യാനേഷ് കുമാർ ചോദിച്ചു'; നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

അതേസമയം ജിജി തോംസന്റെ വെളിപ്പെടുത്തൽ കോൺഗ്രസടക്കം ഏറ്റുപിടിച്ചിട്ടുണ്ട്. ആദ്യം ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ ഉപയോഗിച്ചെന്നും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തെ അമ്പയറാക്കി, തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് ചുമതല ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

Summary

Former Chief Secretary Gigi Thomson has made a significant allegation against Chief Election Commissioner Gyanesh Kumar. Thomson claims that Kumar himself asked him to contest the elections on a BJP ticket and promised to make him a Union minister if he won. The former Chief Secretary’s disclosure comes amid allegations of Kumar taking unilateral decisions on the intensive revision of electoral rolls.

Madism Digital
madismdigital.com