പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ഹാജരാകണം, എത്തിയേക്കില്ലെന്ന് സൂചന

അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി പിണറായി വിജയന് സമൻസ് അയച്ചത്
പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ഹാജരാകണം, എത്തിയേക്കില്ലെന്ന് സൂചന
Published on: 

സിഎംആർഎൽ-എക്‌സാലോജിക്ക് കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനർ്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇഡി. തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള വാടക വീട്ടിലാണ് സമൻസ് പതിപ്പിച്ചിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചുള്ള നോട്ടീസ് ആരും കൈപ്പറ്റാത്ത സാഹചര്യത്തിൽ ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു. പിണറായിയും കുടുംബവും കണ്ണൂരിലെ വീട്ടിലാണെന്നാണ് വിവരം.

വിവരമറിഞ്ഞ് മുന്‍മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായിയുടെ വീട്ടിലെത്തി. ഇ.ഡി സംഘം ആദ്യമെത്തിയപ്പോള്‍ പിണറായി സ്ഥലത്തില്ലെന്നും കണ്ണൂരിലാണെന്നും അറിയിച്ചപ്പോള്‍ മടങ്ങിപ്പോയെന്നു ശിവന്‍കുട്ടി പറയുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ തിരിച്ചുവന്ന ശേഷം സമന്‍സ് ഭിത്തിയില്‍ പതിക്കുകയാണെന്നും സാക്ഷി ഒപ്പിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ ഇതു സമ്മതിച്ചില്ല. ഉദ്യോഗസ്ഥര്‍ വീണ്ടും മടങ്ങിയ ശേഷം പൊലീസുകാരെയും കൂട്ടി തിരിച്ചുവന്ന് ബലമായി സമന്‍സ് പതിച്ചു മടങ്ങുകയായിരുന്നു. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് ഇ.ഡി ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ഹാജരാകണം, എത്തിയേക്കില്ലെന്ന് സൂചന
സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായിക്ക് തിരിച്ചടി, വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകും

അടുത്ത വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി പിണറായി വിജയന് സമൻസ് അയച്ചത്. കേസിൽ പിണറായി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ സമൻസ് ലഭിക്കുകയായിരുന്നു.. നിയമസഭാ സമ്മേളനവും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ചുമതലകളും ചൂണ്ടിക്കാട്ടിയായിരിക്കും ഇഡിക്ക് മറുപടി നൽകുക എന്നാണ് സൂചന.

കേസിൽ അന്വേഷണം നടത്താൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലെ നടപടികളുടെ വിവരങ്ങളും ഇഡിയെ അറിയിച്ചേക്കും. ഇതോടെ, മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചേക്കുമെന്നാണ് സൂചന. കോടതി അന്വേഷണം സ്റ്റേ ചെയ്യാത്തതിനാൽ അതിവേഗ നീക്കങ്ങളാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അതേസമയം, ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് മുഹമ്മദ് റിയാസ് പ്രതിപ്പട്ടികയിലുള്ളത്. ഇതിന് പിന്നാലെ ഇഡി എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്ത് റിയാസിനെതിരെയും അന്വേഷണം ആരംഭിച്ചിരുന്നു.

പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ഹാജരാകണം, എത്തിയേക്കില്ലെന്ന് സൂചന
മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ; രണ്ട് കേസ്, പിണറായിയും റിയാസും ഒന്നാം പ്രതികൾ

എന്താണ് സിഎംആർഎൽ-എക്‌സാലോജിക്ക് കേസ്?

പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്‌സാലോജിക്ക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.

പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതല്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനാണെന്നാണ് പരാതി. 2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ 1.72 കോടി രൂപയാണ് വീണ വിജയന്റെയും എക്‌സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ. കൂടാതെ വീണയുടെ കമ്പനിക്ക് ലഭിച്ച പണത്തിന്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

The ED has pasted a summons at the residence of Opposition Leader and former Chief Minister Pinarayi Vijayan in the CMRL-Exalogic case. The summons was pasted on the wall of his rented house at Bakery Junction in Thiruvananthapuram. As no one was available to receive the notice directing him to appear for questioning next Friday, the ED pasted it on the wall. Pinarayi Vijayan and his family are reportedly staying at their house in Kannur.

Madism Digital
madismdigital.com