'നിന്നെ നോക്കുന്നില്ല, നിന്റെ അച്ഛനെ നോക്കുന്നു എന്നാണ് നിലപാട്, അച്ഛൻ എന്തൊക്കെ കണ്ടതാണ്'; ഇഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഒരുകാലത്തും ഇല്ലാത്ത തരത്തിൽ കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നു.
'നിന്നെ നോക്കുന്നില്ല, നിന്റെ അച്ഛനെ നോക്കുന്നു എന്നാണ് നിലപാട്, അച്ഛൻ എന്തൊക്കെ കണ്ടതാണ്'; ഇഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി
Published on: 

സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മകൾക്കെതിരായ അന്വേഷണത്തിലൂടെ തന്നെ ലക്ഷ്യം വെക്കാമെന്നാണ് കരുതുന്നതെങ്കിൽ, താൻ ഇത്തരം പലതും നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ''നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ, പക്ഷേ അച്ഛന്‍ എന്തൊക്കെ കണ്ടതാണ്''- പിണറായി പറയുന്നു. തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും ആലപ്പുഴയിലെ വിശാല ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു. 

''ആദ്യമായല്ല ഇതൊന്നും നേരിടുന്നത്. ഇത് സിപിഎമ്മിനെയും എല്‍എഡിഎഫിനെയും ലക്ഷ്യം വെച്ചുള്ള കേസാണ്. ബിജെപിയും ആര്‍എസ്എസുമാണ് പിന്നില്‍. യുഡിഎഫ് അവരുടെ നീക്കത്തിന് ഒപ്പം നില്‍ക്കുകയാണ്.'' കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നല്ലോ പ്രധാന പരാതിക്കാരനെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 

'നിന്നെ നോക്കുന്നില്ല, നിന്റെ അച്ഛനെ നോക്കുന്നു എന്നാണ് നിലപാട്, അച്ഛൻ എന്തൊക്കെ കണ്ടതാണ്'; ഇഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി
സിഎംആർഎൽ-എക്സാലോജിക് കേസ്; ഇ ഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തുവെന്ന് മുൻ സിഎഫ്ഒ, മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം

അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യത ഒരു കാലത്തും ഇല്ലാത്ത രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നതായും പിണറായി വിജയൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഒരുകാലത്തും ഇല്ലാത്ത തരത്തിൽ കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നു. എസ്ഐആർ വോട്ടർപട്ടിക ശുദ്ധീകരിക്കാൻ എന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ പുറത്ത് വരുന്നത് മറ്റൊന്നാണെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Summary

Pinarayi Vijayan responded to the CMRL-Exalogic case, stating that the investigation against his daughter is a deliberate political maneuver targeting him and the CPI(M)/LDF. Speaking at a district committee meeting in Alappuzha, he alleged that the BJP and RSS are orchestrating the case with full support from the Congress-led UDF, pointing out that a Congress MLA is the primary complainant. He emphasized his resilience, noting he has overcome many similar challenges in the past. Additionally, Vijayan heavily criticized the Election Commission, stating it has completely lost its credibility, particularly regarding the central government's controversial handling of the voter list purification process.

Madism Digital
madismdigital.com