സ്‌പായിൽ സ്ത്രീകളെ എത്തിക്കുന്നത് അനുരൂപ്; മുഖ്യ സൂത്രധാരൻ, അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ

കോവളത്തെ സ്പാ കൂടാതെ മറ്റ് പല സ്പാകളുടെയും നടത്തിപ്പിൽ അനുരൂപിന് പങ്കാളിത്തമുണ്ടെന്നാണ് പൊലീസ് പറയുന്നത്
സ്‌പായിൽ സ്ത്രീകളെ എത്തിക്കുന്നത് അനുരൂപ്; മുഖ്യ സൂത്രധാരൻ, അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ
Published on: 

കോവളത്ത് സ്‌പായുടെ മറവിൽ നടന്ന ലൈംഗികചൂഷണങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് മുഖ്യ സൂത്രധാരനായിരുന്നുവെന്ന് കണ്ടെത്തൽ. നിരവധി സ്പാകളുടെ നടത്തിപ്പിൽ ഇയാൾക്ക് പങ്കാളിത്തമുണ്ട്. ഡ്രീംസ് സ്പാ തുടങ്ങാൻ നടത്തിപ്പുകാരനായ നിഷാന്തിനെ പ്രേരിപ്പിച്ചത് അനുരൂപായിരുന്നു. സ്പാ ഇടപാടുകളിലൂടെ കിട്ടുന്ന പണമെത്തിയിരുന്നതും ഇയാളുടെ അക്കൗണ്ടിലേക്കായിരുന്നുവെന്നാണ് വിവരം. ഇയാളുടേതായി നാല് ബാങ്ക് അക്കൗണ്ടുകളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

ഇന്നലെയാണ് തിരുവനന്തപുരം കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആന്ധ്ര സ്വദേശിനിയായ 16കാരിയെ അനുരൂപിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് എന്ന സ്പായിൽ ലൈംഗികചൂഷണത്തിനിരയാക്കി എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ തിരുവനന്തപുരം മേയർ വിവി രാജേഷ് ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അനുരൂപിന്റെ ബിനാമി ഇടപാടിലുള്ള സ്ഥാപനമാണ് ഡ്രീംസ് സ്പാ എന്നായിരുന്നു കണ്ടെത്തൽ.

എന്നാൽ ഈ സ്പാ കൂടാതെ മറ്റ് പല സ്പാകളുടെയും നടത്തിപ്പിൽ അനുരൂപിന് പങ്കാളിത്തമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്പാ കേന്ദ്രീകരിച്ച് നടത്തുന്ന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. നിഷാന്തിനെ കൊണ്ട് നിർബന്ധിപ്പിച്ചാണ് അനുരൂപ് ഡ്രീംസ് സ്പാ തുടങ്ങുന്നത്. ഔദ്യോഗിക ജോലിയിലൂടെ ലഭിച്ച ബന്ധങ്ങളായിരുന്നു സ്പാ തുടങ്ങുന്നതിന് ആധാരം. സ്പാകൾ തുടങ്ങാൻ ഹെൽത്ത് ഇൻസ്പെക്ടറുടെ അനുമതി ആവശ്യമാണെന്നിരിക്കെ നടത്തിപ്പുകാർക്കൊപ്പം സ്പാകൾ സന്ദർശിക്കുക അനുരൂപിന്റെ ജോലിയുടെ ഭാഗമായിരുന്നു. ഇങ്ങനെയാണ് ഈ ബിസിനസിന്റെ സാധ്യതകൾ ഇയാൾ മനസ്സിലാക്കുന്നത്.

സ്‌പായിൽ സ്ത്രീകളെ എത്തിക്കുന്നത് അനുരൂപ്; മുഖ്യ സൂത്രധാരൻ, അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ
കോവളം സ്പാ പീഡനക്കേസ്; പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനം, സ്ഥാപന ഉടമയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പല സ്പാകളുടെയും ബിനാമി ഇടപാടുകളുണ്ട് അനുരൂപിന്. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം സ്ത്രീകളെ സ്പാകളിലേക്ക് കൊണ്ടുവരുന്നതിലും ഇയാൾ പ്രധാന കണ്ണിയായിരുന്നു. സ്പാകളിൽ ലഭിച്ചിരുന്ന പണമെത്തിയിരുന്നത് അനുരൂപിന്റെ അക്കൌണ്ടിലേക്കായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ദിവസവും പതിനായിരവും ഇരുപത്തി അയ്യായിരവും വരെ ഈ അക്കൌണ്ടുകളിലെത്തിയിട്ടുണ്ട്. ഗൂഗിൾ പേ ഇടപാടുകളാണ് ഇതിൽ നിർണായക വഴിത്തിരിവായത്.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് അനുരൂപ്. കസ്റ്റഡി ആവശ്യപ്പെട്ടുള്ള പൊലീസ് നാളെ കോടതിയെ സമീപിക്കും.

അതേസമയം, 16കാരിയെ മൂന്ന് സ്പാകളിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഉപദ്രവിച്ചവരുടെ കൂട്ടത്തിൽ മലയാളവും തമിഴും സംസാരിക്കുന്നവരുണ്ടെന്നാണ് കുട്ടി നൽകിയിരിക്കുന്ന മൊഴി. കുട്ടിയ മാതൃസഹോദരി വിറ്റത് കമ്മിഷൻ വ്യവസ്ഥയിലാണ്. ഓരോ തവണ പീഡനത്തിന് വിധേയമാക്കുമ്പോഴും വളർത്തമ്മ പണം വാങ്ങിയിരുന്നു. ഒരു തവണ ലൈംഗിക ചൂഷണത്തിന് വിധേയയായാല്‍ ആയിരം മുതല്‍ നാലായിരം രൂപ വരെ എന്ന കമ്മീഷന്‍ വ്യവസ്ഥയിലാണ് കോവളത്തെ സ്പായിലെത്തിച്ചത്. ലൈംഗിക ചൂഷണത്തെ കുട്ടി എതിർത്തപ്പോഴെല്ലാം പൊള്ളലേൽപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടിക്കാലത്ത് തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട കുട്ടിയെ അമ്മയുടെ സഹോദരിയാണ് വളർത്തിയത്. ഇവരാണ് കുട്ടിയെ വിറ്റ് കാശാക്കിയതും. കുട്ടി ലൈംഗിക ചൂഷണത്തിന് സമ്മതിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വളര്‍ത്തമ്മയും അവരുടെ ഭര്‍ത്താവും ഇതേ സ്പായില്‍ ശുചീകരണ ജീവനക്കാരി ജോലി നോക്കിയതായും വിവരമുണ്ട്.

സ്‌പായിൽ സ്ത്രീകളെ എത്തിക്കുന്നത് അനുരൂപ്; മുഖ്യ സൂത്രധാരൻ, അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ
ലൈം​ഗിക ചൂഷണം വ്യാപകം, ട്രാപ്പിലാകുന്നത് നിരവധി പെൺകുട്ടികൾ; അനധികൃത സ്പാകൾകൾക്ക് പൂട്ട് വീഴും, ഓപറേഷൻ സ്പാ വരുന്നു

കുട്ടിയെ വിറ്റവരും സ്പാ ഉടമകളുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരെ കൂടാതെ സ്പായിലെത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്പായിൽ സിസിടിവി ക്യാമറ ദൃശ്യങ്ങളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തതിനാൽ ഫോൺകോളുകൾ കേന്ദ്രീകരിച്ച് അന്വഷണം നടത്താനാണ് പൊലീസ് നീക്കം.

Summary

Health Inspector Anuroop has been identified as the alleged mastermind behind the sexual exploitation carried out under the guise of a spa in Kovalam. He is reportedly involved in the operations of several spas. Anuroop allegedly persuaded Nishanth, the operator, to start Dreams Spa. The money generated through spa dealings is also believed to have been transferred to Anuroop’s account. Police have seized four bank accounts belonging to him.

Madism Digital
madismdigital.com