ഗ്രൂപ്പുപോരിന് പുതിയ കളം; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി സജീവം, ഒഴിയാന്‍ തയ്യാറെന്ന് സണ്ണി ജോസഫ്

കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹ്‌നാന്‍, ആന്റോ ആന്റണി, ഷാഫി പറമ്പില്‍, ജോസഫ് വാഴക്കന്‍, വിഎസ് ശിവകുമാര്‍ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്
ഗ്രൂപ്പുപോരിന് പുതിയ കളം; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി സജീവം, ഒഴിയാന്‍ തയ്യാറെന്ന് സണ്ണി ജോസഫ്
Published on

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഏത് സമയത്തും തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ട് ചുമതലയും വഹിക്കാനുള്ള ബുധിമുട്ടുകളെ കുറിച്ച് നേതൃത്വത്തെ അറിയിച്ചെന്നും സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ മാറുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തനിക്കെതിരെ ഫ്‌ളക്‌സ് വയ്ക്കുന്നത് ആരെന്ന് അറിയില്ല. പറയാനുള്ളത് പാര്‍ട്ടി യോഗങ്ങളില്‍ പറയാമെന്നും ഫ്‌ളക്‌സിലെ കാര്യങ്ങളും പരിഗണിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സണ്ണി ജോസഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, കോട്ടയം ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലും തൃശൂരിലുമാണ് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. കോണ്‍ഗ്രസിന് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റാണെന്നായിരുന്നു ഫ്‌ളക്‌സുകളിലെ പ്രധാന ആവശ്യം. ഒരാള്‍ ഇരട്ട പദവി വഹിക്കുന്നത് ശരിയല്ലെന്നും എംപിയും എംഎല്‍എയും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നുമാണ് ഫ്ളക്സില്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.

മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാര്‍ട്ടിയെ നേരായവിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല എന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാന്‍ഡ് തീരുമാനമൊന്നും എടുത്തിട്ടില്ല. അതേസമയം, അണിയറയില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി എംപിമാരും മുതിര്‍ന്ന നേതാക്കളും നീക്കം സജീവമാക്കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹ്‌നാന്‍, ആന്റോ ആന്റണി, ഷാഫി പറമ്പില്‍, ജോസഫ് വാഴക്കന്‍, വിഎസ് ശിവകുമാര്‍ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്.

ഗ്രൂപ്പുപോരിന് പുതിയ കളം; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി സജീവം, ഒഴിയാന്‍ തയ്യാറെന്ന് സണ്ണി ജോസഫ്
വീര്യം കുറഞ്ഞ മദ്യത്തില്‍, കടുപ്പം കൂടിയ വിവാദം; സര്‍ക്കാരിനെതിരെ പ്രതിപക്ഷവും കെസിബിസിയും

രാജ്മോഹൻ ഉണ്ണിത്താനും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തയച്ചു. ജാതിമത സമവാക്യങ്ങൾ കണക്കിലെടുക്കരുതെന്നും പാർട്ടി നേരത്തെ മോശം പരിഗണനയാണ് നൽകിയിട്ടുള്ളതെന്നും പ്രവർത്തന പാരമ്പര്യം പരിശോധിച്ചാൽ മുൻതൂക്കം തനിക്കെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിനയച്ച കത്തിൽ പറയുന്നു. കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കാൻ നിരീക്ഷകർ എത്തുമെന്നും സൂചനയുണ്ട്.

അതേസമയം, കൊടിക്കുന്നിൽ സുരേഷ് എംപിയെ ആയിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കുക എന്നാണു നിലവിലെ സൂചനകള്‍. മുതിർന്ന നേതാക്കളായ എകെ ആൻ്റണി, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നിൽ സുരേഷിനുണ്ടെന്നാണ് വിവരം. വിഡി സതീശൻ്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് സൂചന.

Summary

Kerala Congress politics is witnessing renewed debate over the KPCC presidency after Minister Sunny Joseph stated that he is willing to step down from the post if the party leadership asks him to do so. He said he had already informed the leadership about the difficulties of handling both ministerial and party responsibilities simultaneously. Meanwhile, several senior Congress leaders and MPs are reportedly active in efforts to secure the KPCC chief's position, intensifying internal discussions within the party.

Madism Digital
madismdigital.com