'പരിധിവിട്ടു, ഇനി അനുവദിക്കില്ല'; നേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി അധ്യക്ഷന്‍

വാര്‍ത്താസമ്മേളനങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങളിലൂടെയുമുള്ള തുടര്‍ച്ചയായ പ്രസ്താവനകള്‍ പരിധിവിട്ട സാഹചര്യത്തിലാണ് ഇത്തരം ഒരു മുന്നറിയിപ്പ്
'പരിധിവിട്ടു, ഇനി അനുവദിക്കില്ല'; നേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി അധ്യക്ഷന്‍
Published on: 

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വിവാദപ്രസ്താവനകള്‍ക്കും ഭിന്നസ്വരങ്ങള്‍ക്കും പിന്നാലെ കര്‍ശന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ നേതാക്കള്‍ പരസ്യമായി പ്രതികരിക്കുന്നത് അനുവദിക്കില്ലെന്നും അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍ട്ടി വേദികളുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വിലക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിവാദങ്ങള്‍ക്കും പരസ്യപ്രതികരണങ്ങള്‍ക്കും കാരണം

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ കേസ് വൈകിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്ക് ഇ.ഡി സമന്‍സ് നല്‍കിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നിലപാടുകളെയും നടപടികളെയും ചോദ്യം ചെയ്ത് അദ്ദേഹം നടത്തിയ പരാമാര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. 'പിണറായിക്കെതിരെ സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങണം. ആണുങ്ങളുടെ സര്‍ക്കാരാണെങ്കില്‍ അത് അതുപോലെ നീങ്ങും. അതിവിടെ ഉണ്ടോ എന്നറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേര്‍ നട്ടെല്ല് കാണിക്കുമെന്ന് നോക്കാമെന്നാണ'് അദ്ദേഹം പറഞ്ഞത്.

ഇതിനിടയിലാണ് കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരനെതിരെ നടത്തിയതിന് സമാനമായി, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി അടൂര്‍ പ്രകാശും രംഗത്തെത്തിയത്. സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ താന്‍ അറിയാറില്ലെന്നും പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെയാണ് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതെന്നുമുള്ള പരാതികള്‍ അടൂര്‍ പ്രകാശ് എഐസിസിക്ക് നല്‍കിയിരുന്നു.

ഈ സംഭവവികാസങ്ങളെല്ലാം പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ രണ്ട് നേതാക്കള്‍ക്കും മറുപടിയുമായി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. ഒരാള്‍ മുഖ്യമന്ത്രിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരോ ഉണ്ടെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഇത്തരത്തില്‍ തുടര്‍ച്ചയായ പരസ്യപ്രതികരണങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് കെപിസിസി അധ്യക്ഷന്റെ താക്കീത്.

'പരിധിവിട്ടു, ഇനി അനുവദിക്കില്ല'; നേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി അധ്യക്ഷന്‍
വോട്ടര്‍ പട്ടികയില്‍ സ്വന്തം പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കി 'മരിച്ച' വോട്ടര്‍മാര്‍, പരസ്പരം 'കൊന്ന്' 668 പേര്‍; കര്‍ണാടക എസ്‌ഐആറില്‍ വന്‍ ക്രമക്കേട്

കെപിസിസി അധ്യക്ഷന്റെ പ്രധാന നിര്‍ദേശങ്ങള്‍

പാര്‍ട്ടിയും സര്‍ക്കാരും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ബാധ്യസ്ഥരാണെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന രീതിയിലുള്ള പരസ്യപ്രതികരണങ്ങളില്‍ നിന്ന് നേതാക്കള്‍ പൂര്‍ണ്ണമായും മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങളിലൂടെയുമുള്ള തുടര്‍ച്ചയായ പ്രസ്താവനകള്‍ പരിധിവിട്ട സാഹചര്യത്തിലാണ് ഇത്തരം ഒരു മുന്നറിയിപ്പ് പരസ്യമായി നല്‍കേണ്ടിവന്നതെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.

ഈ നിര്‍ദേശങ്ങളും വിലക്കുകളും ലംഘിച്ച് മുന്നോട്ടുപോവുകയും വിവാദപ്രസ്താവനകള്‍ തുടരുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിഷയം ദേശീയ നേതൃത്വത്തെ അറിയിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ, അടൂര്‍ പ്രകാശ് ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്ക് പരസ്യമായി മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇത്തരം പ്രസ്താവനകളെ നേതൃത്വം ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നും അധ്യക്ഷന്‍ തുറന്നുപറഞ്ഞു. കാര്യങ്ങള്‍ അദ്ദേഹത്തെ നേരിട്ട് അറിയിക്കുമെന്നും ഇത്തരം അപസ്വരങ്ങള്‍ തടയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നിലപാടും മറ്റ് വിഷയങ്ങളും

സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് പക്വതയോടെയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്നും സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മാണ് പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലകൂടിയ വൈദ്യുതിയാണ് നിലവില്‍ വാങ്ങിക്കുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി നേരിട്ടാണ് വൈദ്യുതി വാങ്ങുന്നതെന്നും നിലവില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പരിധിവിട്ടു, ഇനി അനുവദിക്കില്ല'; നേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി അധ്യക്ഷന്‍
പുറത്തുനിന്നുള്ള ഷൂട്ടര്‍മാര്‍ മുതല്‍ സോഷ്യല്‍ മീഡിയ റിക്രൂട്ട്മെന്റ് വരെ; മുംബൈ അധോലോകത്തിന്റെ പുതിയ പാത
Summary

Kerala Pradesh Congress Committee (KPCC) president Sunny Joseph has issued a stern warning to party leaders against making public statements that damage the party’s image. Amid a series of controversies and internal disagreements within the Congress, he said all leaders and workers must respect decisions taken by the party and the government. He warned that disciplinary action could be taken against those who continue to make controversial remarks, adding that the matter might be brought to the attention of the national leadership.

Madism Digital
madismdigital.com