'കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും അത്തരം പദ്ധതികളില്ല'; 10,000 കോടിയുടെ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

കേരളത്തിലോ, രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്തരമൊരു നിക്ഷേപ നിർദേശം നിലവിലില്ലെന്ന് കമ്പനി വ്യക്തമാക്കി
'കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും  അത്തരം പദ്ധതികളില്ല'; 10,000 കോടിയുടെ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്
Published on

കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽനിർമാണശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലോ, രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്തരമൊരു നിക്ഷേപ നിർദേശം നിലവിലില്ലെന്ന് കമ്പനി വ്യക്തമാക്കി.

കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തോ കപ്പൽ നിർമാണശാല സ്ഥാപിക്കുന്നതിനുള്ള പദ്ധതി നിലവില്ലെന്ന് ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്തതത്. കേരളത്തിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ 10,000 കോടി രൂപയുടെ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇതിനുള്ള അനുമതി നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ബ്ലൂംബെർഗ് അഭിമുഖത്തിന്റെ വിഡിയോ താന്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞത് യഥാർഥത്തിൽ പറയാൻ ഉദ്ദേശിച്ചതാണോ എന്ന് പോലും സംശയമുണ്ടെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ ടാറ്റ ഗ്രൂപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

"ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയാണെങ്കിലും ഇത് അതിരുകടന്ന അവകാശവാദമായി തോന്നുന്നു. അല്ലെങ്കിൽ ഞങ്ങളിൽ ആർക്കും അറിയാത്ത എന്തെങ്കിലും അദ്ദേഹത്തിന് അറിയാമായിരിക്കും,' മാധ്യമങ്ങളോട് പ്രതികരിക്കാൻ അധികാരമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ കപ്പൽനിർമാണ മേഖലയെ 2047ഓടെ ലോകത്തെ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 69,725 കോടി രൂപയുടെ പ്രോത്സാഹന പാക്കേജിന് കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ ആസൂത്രണം ചെയ്യുന്ന മൂന്ന് മുതൽ നാല് വരെ ഗ്രീൻഫീൽഡ് മെഗാ കപ്പൽനിർമാണ ക്ലസ്റ്ററുകൾക്ക് ആതിഥേയത്വം വഹിക്കാൻ തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നീ തീരസംസ്ഥാനങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

'കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും  അത്തരം പദ്ധതികളില്ല'; 10,000 കോടിയുടെ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്
'അതിവേഗ റെയിൽ ഈ രൂപത്തിൽ ഏറ്റെടുക്കാൻ പറ്റില്ല': കെ-റെയിലിന് പറ്റിയത് സംഭവിക്കരുതെന്ന് മുഖ്യമന്ത്രി, നടപടികൾ ഉടനില്ല

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 69,725 കോടി രൂപയുടെ പാക്കേജിൽ 19,989 കോടി രൂപ ഷിപ്പ് ബിൽഡിംഗ് ഡെവലപ്‌മെന്റ് സ്കീമിന് വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 9,930 കോടി രൂപ പുതിയ കപ്പൽനിർമാണ ക്ലസ്റ്ററുകളുടെ വികസനത്തിനായാണ് അനുവദിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററുകളിൽ ബ്രേക്ക്‌വാട്ടറുകൾ, വേവ് ബ്രേക്കറുകൾ, വേലിയേറ്റത്തെ ആശ്രയിക്കാത്ത ബേസിനുകൾ, ചാനൽ-ബേസിൻ വികസനം, ഭൂമി നികത്തൽ, സ്ഥല വികസനം, പ്രാദേശിക കപ്പൽനിർമാണ ശേഷി വികസന കേന്ദ്രങ്ങൾ, ബാർജുകൾ, ഫ്ലോട്ടിംഗ് ക്രെയിനുകൾ തുടങ്ങിയ പൊതുസമുദ്ര ആസ്തികൾ, ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങൾ, യൂട്ടിലിറ്റികൾ, ഭൂവികസനം എന്നിവ ഉൾപ്പെടെയുള്ള അർഹമായ ഘടകങ്ങൾക്ക് 100 ശതമാനം മൂലധന സഹായം ഗ്രാന്റായി നൽകുന്നതാണ് ഷിപ്പ് ബിൽഡിംഗ് ഡെവലപ്‌മെന്റ് സ്കീമിന്റെ പ്രധാന ലക്ഷ്യം.

'കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും  അത്തരം പദ്ധതികളില്ല'; 10,000 കോടിയുടെ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ അദാനിയുടെ യു ടേൺ; സർക്കാർ അനുമതിക്കുശേഷം മാത്രം കരാർ, എം എസ് സിക്ക് കുത്തകാവകാശമില്ല

ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്റർ

കപ്പൽനിർമാണവും അറ്റകുറ്റപ്പണികളും ഉൾപ്പെടുന്ന സമ്പൂർണ വ്യവസായ ശൃംഖല സ്ഥാപിക്കുന്നതിനായി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോടെ വികസിപ്പിക്കുന്ന പ്രത്യേക വ്യവസായ മേഖലയാണ് ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്റർ. കേന്ദ്ര തുറമുഖ, കപ്പൽഗതാഗത, ജലപാത മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം, ഓരോ ക്ലസ്റ്ററിലും ഏകദേശം രണ്ട് കിലോമീറ്റർ കടൽത്തീരവും 2,000 ഏക്കർ ഭൂമിയും ഉണ്ടായിരിക്കണം. ഇതിൽ 1,000 ഏക്കർ കപ്പൽനിർമാണശാലകൾക്കും അനുബന്ധ വ്യവസായങ്ങൾക്കുമായി നീക്കിവയ്ക്കും. ശേഷിക്കുന്ന ഭൂമിയിൽ ആഭ്യന്തര-സാമൂഹിക അടിസ്ഥാനസൗകര്യങ്ങളും പൊതുസൗകര്യങ്ങളും ഒരുക്കും.

എൻജിൻ നിർമാണം, സ്റ്റീൽ-ഘടക നിർമാണം, കപ്പലുകളിൽ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, വിവിധ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണ യൂണിറ്റുകളാണ് അനുബന്ധ വ്യവസായങ്ങളായി കണക്കാക്കുന്നത്. ഇവ കപ്പൽനിർമാണ-അറ്റകുറ്റപ്പണി മേഖലയെ പിന്തുണയ്ക്കുകയും മൂല്യശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും.

മാർഗനിർദേശങ്ങൾ പ്രകാരം, ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിനായി കണ്ടെത്തുന്ന ഭൂമി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഒരു രൂപയ്ക്ക് പ്രത്യേക ഉദ്ദേശ്യസ്ഥാപനത്തിന് കൈമാറണം. സർക്കാർ ഭൂമി ലഭ്യമല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്വന്തം ചെലവിൽ ഭൂമി ഏറ്റെടുക്കുകയും വേണം.

കേരളത്തിലെ സാധ്യത

കേരളത്തിൽ ഇത്തരമൊരു വൻകിട ഗ്രീൻഫീൽഡ് കപ്പൽനിർമാണശാല സ്ഥാപിക്കാൻ ആവശ്യമായ രണ്ട് കിലോമീറ്റർ കടൽത്തീരവും 2,000 ഏക്കർ ഭൂമിയും കണ്ടെത്തുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കപ്പൽനിർമാണ മേഖലയിലെ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ച നിക്ഷേപത്തിന് അനുയോജ്യമായ പദ്ധതിക്ക് ആവശ്യമായ ഭൂമിയും സൗകര്യങ്ങളും കേരളത്തിൽ നിലവിൽ ഇല്ലെന്നാണ് ഈ രം​ഗത്തെ വിധക്ധർ വിലയിരുത്തൽ

കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിന് പ്രതിവർഷം ഏകദേശം 12 ലക്ഷം ഗ്രോസ് ടണ്ണിന്റെ ഉൽപാദനശേഷിയുണ്ടാകും. ഇതിനായി രൂപീകരിക്കുന്ന എസ്.പി.വിക്ക് ഒന്നോ അതിലധികമോ പ്രധാന കപ്പൽനിർമാണ കമ്പനികളിൽ നിന്ന് നിക്ഷേപ പ്രതിബദ്ധത ഉറപ്പാക്കേണ്ടതുണ്ട്. അവയിൽ കുറഞ്ഞത് ഒരു കമ്പനിക്കെങ്കിലും പ്രതിവർഷം അഞ്ച് ലക്ഷം ഗ്രോസ് ടൺ ശേഷിയുള്ള കപ്പൽനിർമാണശാല സ്ഥാപിക്കേണ്ടതും അത് പ്രവർത്തനം ആരംഭിച്ച് പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യശേഷിയിലെത്തിക്കേണ്ടതുമാണ്.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരം ക്ലസ്റ്ററുകൾക്കായി സ്ഥലങ്ങൾ കണ്ടെത്തുകയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, കേരളം ഇതുവരെ ഗ്രീൻഫീൽഡ് കപ്പൽനിർമാണ ക്ലസ്റ്ററിനായി താൽപര്യം പ്രകടിപ്പിക്കുകയോ പ്രാഥമിക നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Summary

The Tata Group has rejected Chief Minister V.D. Satheesan's claim that the company has applied for approval to set up a ₹10,000-crore shipbuilding yard in Kerala. The company clarified that it has no such investment proposal either in Kerala or in any other state in the country.

Quoting senior Tata Group officials, The Economic Times reported that the company currently has no plans to establish a shipbuilding yard either in Kerala or anywhere else in India.

Earlier, Chief Minister V.D. Satheesan had claimed that the Tata Group had expressed its willingness to invest ₹10,000 crore in setting up a shipbuilding yard in Kerala and that the approval process for the project was underway.

Madism Digital
madismdigital.com