കാറിനുള്ളിൽ പെട്രോൾ, സിസിടിവിക്ക് പിന്നാലെ പോലീസ്; പേരാമ്പ്രയിലെ സോനയുടെ മരണത്തിൽ ദുരൂഹത തുടരുന്നു

നേരത്തെ ഷോർട്ട് സർക്ക്യൂട്ടല്ല തീ പിടിച്ചതിന് കാരണമെന്ന് ഫോറൻസിക് വിദ​ഗ്ധർ അറിയിച്ചിരുന്നു
കാറിനുള്ളിൽ പെട്രോൾ, സിസിടിവിക്ക് പിന്നാലെ പോലീസ്; പേരാമ്പ്രയിലെ സോനയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
Published on

കോഴിക്കോട് പേരാമ്പ്രയിൽ കാർ കത്തി ​ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ഉള്ളിൽസൂക്ഷിച്ച പെട്രോൾ കത്തിയാണ് കാർ ആളിക്കത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഷോർട്ട് സർക്ക്യൂട്ടല്ല തീ പിടിച്ചതിന് കാരണമെന്ന് ഫോറൻസിക് വിദ​ഗ്ധർ അറിയിച്ചിരുന്നു. പെട്രോൾ എങ്ങനെ കാറിനുള്ളിലെത്തി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കാറിന് തീ പിടിക്കാനായി ഇത് മനപ്പൂർവം വെച്ചതാണോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സോനയുടെ ശരീരത്തിൽ പെട്രോളിന്റെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം രാത്രി ഏഴുമണിവരെ ബന്ധുവീട്ടിലായിരുന്ന സോന. ഉച്ചക്ക് മാത‍ൃസഹോദരിയുടെ മകളോടൊപ്പം ടൗണിൽ പോയ സോനയെ കുറച്ച് സമയത്തേക്ക് കാണാനുണ്ടായിരുന്നില്ലെന്ന് ബന്ധു പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. പിന്നീട് സോന ഫൂട്പാത്തിലൂടെ നടന്നുവരികയായിരുന്നെന്നും ഇവർ പറഞ്ഞു. നടുവണ്ണൂർ റോ‍ഡിലൂടെ കന്നാസുമായി സ്ത്രീ നടന്നുപോകുന്ന സിസിടിവി ദൃശ്യം പോസീസിന് ലഭിച്ചിട്ടുണ്ടെന്നതും ദുരൂഹത വർധിപ്പിക്കുന്നു.

ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വയൽപ്രദേശത്തെ തോട്ടിനരികെയാണ് അപകടം ഉണ്ടായത്. ഇതിനാൽതന്നെഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ടതായും ഓടിയെത്തുമ്പോൾ കാർ ആളിക്കത്തിയിരുന്നെന്നും നാട്ടുകാർ സംഭവ ദിവസം പറഞ്ഞിരുന്നു.

കാറിനുള്ളിൽ പെട്രോൾ, സിസിടിവിക്ക് പിന്നാലെ പോലീസ്; പേരാമ്പ്രയിലെ സോനയുടെ മരണത്തിൽ ദുരൂഹത തുടരുന്നു
കോഴിക്കോട് കാർ കത്തി ​ഗർഭിണി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, വിശദ അന്വേഷണത്തിന് പോലീസ്

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹംകഴി‍ക്കാൻ തീരുമാനിക്കുകയും അതിനിടിയിൽ രജിൻലാൽ മറ്റൊരു വിഹാഹത്തിന് തീരുമാനിച്ചതറിഞ്ഞ സോന ആത്മഹത്യാശ്രമം നടത്തിയിരുന്നതായും സോനയുടെ അമ്മാവൻ പറഞ്ഞിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽവെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിൻലാൽ ഉറപ്പ് നൽകിയതെന്നും അദ്ദേഹം അറിയിച്ചു.

English Summary: The investigation into the death of a pregnant woman in a car fire at Perambra in Kozhikode has taken a new turn. Police confirmed that the vehicle caught fire after petrol stored inside ignited, while forensic experts had earlier ruled out a short circuit. Authorities are now investigating how the petrol ended up inside the car and whether it was placed there intentionally to set the vehicle on fire

Madism Digital
madismdigital.com