ബിരിയാണിയും കബാബുമില്ലാത്ത ഉത്തർ പ്രദേശ്... ഭക്ഷണത്തിലും കലരുന്ന വംശീയത

യോഗി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ യുപിയിൽ ഭക്ഷണശാലകളെയും വിഭവങ്ങളെയും ചുറ്റിപ്പറ്റി നിരവധി രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾ ഉയർന്നിട്ടുണ്ട്.
ബിരിയാണിയും കബാബുമില്ലാത്ത ഉത്തർ പ്രദേശ്... ഭക്ഷണത്തിലും കലരുന്ന വംശീയത
Published on

വായിലിട്ടാൽ സർവനാഡികളെയും തൊട്ടുണർത്തി അലിഞ്ഞിറങ്ങുന്ന ലഖ്‌നൗവി കബാബ്. അരിയും മാംസവും ഒരുപോലെ സംയോജിപ്പിച്ച് പുളകം കൊള്ളിക്കുന്ന മൊറാദാബാദി ബിരിയാണി... സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം തൈര്, വെളുത്തുള്ളി എന്നിവ ചേർത്ത് മണിക്കൂറുകളോളം മൺകലത്തിൽ പാകം ചെയ്തെടുക്കുന്ന അസിംഗഢ് ഹൻഡി മട്ടൺ... മുഗൾ രാജഭരണത്തിന്റെ ബാക്കിപത്രമായ ഭക്ഷണവൈവിധ്യം മറ്റേത് സംസ്ഥാനങ്ങളിൽ നിന്നും ഉത്തർപ്രദേശിനെ വേറിട്ട് നിർത്തുന്നുണ്ട്.

ബിരിയാണിയും കബാബുമില്ലാത്ത ഉത്തർ പ്രദേശ്... ഭക്ഷണത്തിലും കലരുന്ന വംശീയത
മന്ത്രി ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക്, കോണ്‍ഗ്രസില്‍ അനിശ്ചിതത്വം മുസ്ലീം പ്രതിനിധിയില്‍

എന്നാൽ യു.പി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച 'ഒരു ജില്ല, ഒരു വിഭവം' പദ്ധതിയിൽ സംസ്ഥാനത്തിന്റെ നോൺ വെജിറ്റേറിയൻ വിഭവങ്ങളിൽ ഒന്നുപോലും ഉൾപ്പെട്ടിട്ടില്ല. പകരം 208 വെജ് വിഭവങ്ങൾ പട്ടികയിലിടം പിടിച്ചു. ലഖ്‌നൗവിന്റെ തനത് സിഗ്നേച്ചർ വിഭവങ്ങളായി റെവാരി, മലായ് മഖൻ, മാംഗോ വിഭവങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കബാബോ ബിരിയാണിയോ പരിസരത്ത് ഇല്ല. പരിപ്പുകറിയും ഹൻഡി ഹൽവയുമാണ് മൊറാദാബാദിന്റെ ലിസ്റ്റിൽ.

ബിരിയാണിയും കബാബുമില്ലാത്ത ഉത്തർ പ്രദേശ്... ഭക്ഷണത്തിലും കലരുന്ന വംശീയത
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

പ്രാദേശിക വിഭവങ്ങൾക്ക് മികച്ച ബ്രാൻഡിംഗും വിപണനസാധ്യതയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഡിസംബറിലാണ് യോഗി സർക്കാർ 'ഒരു ജില്ല, ഒരു വിഭവം പദ്ധതി' പ്രഖ്യാപിച്ചത്. പിന്നീട് ഉത്തർപ്രദേശ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24ന് അമിത് ഷാ പദ്ധതി ലോഞ്ച് ചെയ്തു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ അംഗീകരിച്ച വിഭവങ്ങളുടെ പട്ടിക പുറത്ത് വന്നതോടെ അത് വലിയ ചർച്ചയാവുകയായിരുന്നു.

കേരളത്തിന്റെ ബ്രാൻഡ് മൂല്യം ഉയർത്തുന്ന വിഭവങ്ങളിൽ നിന്ന് നമ്മുടെ വാഴയ്ക്കാ ചിപ്സിനെ മാറ്റിനിർത്തിയാൽ എങ്ങനെയുണ്ടാകും. അതേ പ്രാധാന്യമാണ് ഈ യുപിയിലെ വിഷയത്തിനുമുള്ളത്. രാജ്യത്ത് വർധിച്ചുവരുന്ന ഹിന്ദുത്വ ഫാസിസത്തിന്ർറെ ബാക്കിപത്രമാണിതൊക്കെ. പശുവിറച്ചി കൈവശം വച്ചുവെന്ന ആരോപണത്തിൽ, മാംസം കഴിക്കുന്നു എന്ന കാരണത്താൽ, പശുവിനെ വന്ദിച്ചില്ല എന്ന 'കുറ്റത്താൽ' ആൾക്കൂട്ടവിചാരണ നേരിടേണ്ടി വരുന്ന നിഷ്കളങ്കരായ മനുഷ്യരോട് സന്ധിയില്ല എന്ന സർക്കാരിന്റെ ഒരു പൊതുപ്രഖ്യാപനം.

ബിരിയാണിയും കബാബുമില്ലാത്ത ഉത്തർ പ്രദേശ്... ഭക്ഷണത്തിലും കലരുന്ന വംശീയത
'പുതിയ തുടക്കം, പുതുയുഗം', സിനിമ സ്റ്റൈലിൽ രാഷ്ട്രീയം പറഞ്ഞ് വിജയ്

മാംസക്കടകൾ തല്ലിപ്പൊളിക്കുന്നതും കച്ചവടക്കാരെ അടിച്ചോടിക്കുന്നതും ഇന്ന് യുപിയിൽ ഒരു വാർത്തയേ അല്ല. മാംസാഹാരത്തിന്റെ വില്‍പനയും ഉപയോഗവും കൊലപാതകങ്ങൾക്ക് വരെ കാരണമാകുന്ന നാടാണ് യു.പി. യോഗി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ യുപിയിൽ ഭക്ഷണശാലകളെയും വിഭവങ്ങളെയും ചുറ്റിപ്പറ്റി നിരവധി രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഭക്ഷണത്തെ മതം, സംസ്കാരം, രാഷ്ട്രീയം എന്നിവയുമായി ബന്ധിപ്പിച്ചാണ് ഈ ചർച്ചകൾ ശക്തമായത്. ചില നഗരങ്ങളിൽ മുഗൾ, അക്ബർ, ബാബർ തുടങ്ങിയ പേരുകളുള്ള ഹോട്ടലുകളുടെയും വിഭവങ്ങളുടെയും പേരുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തെത്തിയിരുന്നു. മുഗൾ ഭരണാധികാരികളുടെ പേരുകൾ പൊതുസ്ഥലങ്ങളിൽ പ്രോത്സാഹിപ്പിക്കരുതെന്നായിരുന്നു ഇവരുടെ വാദം.

ഹിന്ദു തീർഥാടകരുടെ കാവഡ് യാത്രയ്ക്കിടെ യാത്രാമാർഗങ്ങളിലുള്ള ഭക്ഷണശാലകളുടെ പേരുകളും ഉടമകളുടെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന നിർദേശത്തെ ചുറ്റിപ്പറ്റിയും വലിയ വിവാദം ഉണ്ടായി. ചിലർ ഇത് 'വിശ്വാസികളുടെ വിവരാവകാശം' ആണെന്ന് വാദിച്ചപ്പോൾ, മറ്റുചിലർ മതപരമായ തിരിച്ചറിയലിനെ അടിസ്ഥാനമാക്കിയുള്ള വേർതിരിവായി കണ്ടു.

ഇങ്ങനെ ഏതൊക്കെ വിധത്തിൽ ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാമോ അതൊക്കെ നടപ്പിലാക്കുന്ന സർക്കാരാണിപ്പോൾ യു.പി ഭരിക്കുന്നത്. ഭക്ഷണത്തിന്ർറെ, വസ്ത്രത്തിന്റെ, കുടുംബവേരുകളുടെ പേരിൽ എപ്പോൾ വേണമെങ്കിലും ആൾക്കൂട്ടഭീകരത ആവർത്തിക്കപ്പെടാൻ ഇടയുള്ള ദേശം. ഈ ദേശത്ത് ഇനിയൊരു സ്വസ്ഥമായ പുലരിയുണ്ടാകുമോ എന്നത് സംശയം മാത്രമായി നിഴലിക്കുന്നു.

English Summary: Coincidence or Clear Signal? No Meat Dishes in UP’s ‘One District, One Cuisine’ List. The omission has sparked debate over whether the state’s culinary showcase reflects cultural preference or a larger political message.

Madism Digital
madismdigital.com