സ്വകാര്യ ഉള്ളടക്കം ചോർത്തി, നഷ്ടം കോടികൾ; 100 പേർക്കെതിരെ നിയമനടപടിയുമായി അരിയാന ഗ്രാൻഡെ

2023ൽ മാത്രം അരിയാന ഗ്രാൻഡെയുടെ പുറത്തിറക്കാത്ത 45 ഗാനങ്ങൾ ഹാക്ക് ചെയ്ത് മോഷ്ടിക്കുകയും ചോർത്തുകയും ചെയ്തിട്ടുണ്ട്
സ്വകാര്യ ഉള്ളടക്കം ചോർത്തി, നഷ്ടം കോടികൾ; 100 പേർക്കെതിരെ നിയമനടപടിയുമായി അരിയാന ഗ്രാൻഡെ
Published on

പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ ഫോട്ടോഗ്രാഫർമാരുടെയും നിർമാതാക്കളുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സ്വകാര്യ ഉള്ളടക്കങ്ങൾ ചോർത്തിയ സംഭവത്തിൽ നിയമനടപടിയുമായി താരം. സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, ഇതുവരെ പുറത്തിറക്കാത്ത ഗാനങ്ങൾ എന്നിവ നിയമവിരുദ്ധമായി കൈക്കലാക്കി ഓൺലൈനിൽ പ്രചരിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ, തനിക്കൊപ്പം പ്രവർത്തിച്ചവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തവർക്കെതിരെയാണ് അരിയാന നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

കാലിഫോർണിയയിൽ സമർപ്പിച്ച പരാതിയിൽ, മുൻപും സമാനമായ സൈബർ ആക്രമണങ്ങൾക്കും ഹാക്കിങ് ശ്രമങ്ങൾക്കും ഇരയായിട്ടുള്ളതിനാൽ, സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് അരിയാന വ്യക്തമാക്കി.

സ്വകാര്യ ഉള്ളടക്കം ചോർത്തി, നഷ്ടം കോടികൾ; 100 പേർക്കെതിരെ നിയമനടപടിയുമായി അരിയാന ഗ്രാൻഡെ
നോളന്റെ 'ദി ഒഡിസി'ക്കും രക്ഷയില്ല, എച്ച് ഡി വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നു; കർശന നടപടിയുണ്ടാകുമെന്ന് യൂണിവേഴ്സൽ സ്റ്റുഡിയോസ്

ഡാർക്ക് വെബിലൂടെ പ്രചരിപ്പിച്ച ഉള്ളടക്കങ്ങളിൽ ഇതുവരെ പുറത്തിറക്കാത്ത ഗാനങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ റെക്കോഡിങ്ങുകൾ എന്നിവ ഉൾപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. അരിയാനയ്ക്കൊപ്പം പ്രവർത്തിച്ചവരുടെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി കടന്നുകയറിയ ഹാക്കർമാർ ഈ ഉള്ളടക്കങ്ങൾ മോഷ്ടിച്ച് ചോർത്തുകയും ദുരുപയോഗം ചെയ്യുകയും ചെയ്തെന്നാണ് ആരോപണം. ഈ ഉള്ളടക്കങ്ങൾ ഡാർക്ക് വെബിൽ ഉയർന്ന വിലയ്ക്ക് വിറ്റതായും, ഇതിലൂടെ തനിക്ക് "ഗുരുതരമായ നാശനഷ്ടം" സംഭവിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

പരാതി പ്രകാരം, 2023ൽ മാത്രം അരിയാന ഗ്രാൻഡെയുടെ പുറത്തിറക്കാത്ത 45 ഗാനങ്ങൾ ഹാക്ക് ചെയ്ത് മോഷ്ടിക്കുകയും ചോർത്തുകയും ചെയ്തിട്ടുണ്ട്. 2011ൽ സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ചതിന് ശേഷം നൂറുകണക്കിന് സമാന ചോർച്ചകൾ നടന്നിട്ടുണ്ട്. വർഷങ്ങളായി ഇത്തരം സൈബർ ആക്രമണങ്ങൾ ആവർത്തിച്ചുവരികയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വകാര്യ ഉള്ളടക്കം ചോർത്തി, നഷ്ടം കോടികൾ; 100 പേർക്കെതിരെ നിയമനടപടിയുമായി അരിയാന ഗ്രാൻഡെ
റയാൻ ഗോസ്ലിങ് ഇനി മാർവൽ യൂണിവേഴ്സിൽ; 'ഗോസ്റ്റ് റൈഡർ' ആയി എത്തുമെന്ന് സ്ഥിരീകരണം

100-ലധികം പേരാണ് പരാതി പ്രകാരം പ്രതിപ്പട്ടികയിലുള്ളത്. ഹാക്കർമാർക്ക് പുറമെ, ഡാർക്ക് വെബിലൂടെ ചോർന്ന ഉള്ളടക്കം വാങ്ങിയവരും അനുമതിയില്ലാതെ അത് പ്രചരിപ്പിച്ച വ്യക്തികളും സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരം സ്വകാര്യതാ ലംഘനങ്ങൾക്കും സൃഷ്ടികൾ മോഷ്ടിക്കുന്ന പ്രവണതയ്ക്കുമെതിരെ ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേസ് എടുത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹാക്കർമാർ സ്വകാര്യ ഉള്ളടക്കങ്ങൾ എങ്ങനെ കൈക്കലാക്കിയെന്നതും പരാതിയിൽ വിശദീകരിക്കുന്നുണ്ട്. ഒരു സംഭവത്തിൽ, അരിയാനയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്ന ഫോട്ടോഗ്രാഫറുടെ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിൽ നിയമവിരുദ്ധമായി പ്രവേശിച്ചാണ് ചിത്രങ്ങൾ മോഷ്ടിച്ചതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, വ്യാജ ഇ-മെയിൽ വിലാസങ്ങൾ ഉപയോഗിച്ച് സാങ്കേതിക വിദഗ്ധരെ കബളിപ്പിക്കുകയും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിക്കുകയും ചെയ്തതായും ആരോപണമുണ്ട്.

സ്വകാര്യ ഉള്ളടക്കം ചോർത്തി, നഷ്ടം കോടികൾ; 100 പേർക്കെതിരെ നിയമനടപടിയുമായി അരിയാന ഗ്രാൻഡെ
രജിനികാന്തിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്? ജീവിതകഥ സിനിമയാകുമെന്ന് റിപ്പോർട്ടുകൾ

സംഭവത്തിൽ ഇതുവരെ അരിയാന ഗ്രാൻഡെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ, കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ എപ്പോൾ, എങ്ങനെ ലോകത്തിന് മുന്നിലെത്തിക്കണമെന്നത് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും, സൃഷ്ടികൾ മോഷ്ടിക്കുകയും അനുമതിയില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത സ്വകാര്യതാ ലംഘനമാണെന്നും പരാതിയോടനുബന്ധിച്ചുള്ള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Summary

Ariana Grande has filed legal action against over 100 people accused of hacking accounts belonging to her collaborators and leaking unreleased songs, private photos, videos, and audio recordings. The singer claims the illegal distribution caused substantial and irreparable harm and aims to identify everyone involved in the cyberattack.

Madism Digital
madismdigital.com