കണ്ടാല്‍ പകരും, കേട്ടാലും പകരും; മറ്റൊരാള്‍ കോട്ടുവായ ഇടുമ്പോള്‍ നമുക്കും തോന്നുന്നത് എന്തുകൊണ്ട്?

ക്ഷീണം, വിരസത, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ടാണ് സാധാരണയായി കൊട്ടുവായ ഇടുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി മറ്റൊരാള്‍ കോട്ടുവായ ഇടുന്നത് കാണുകയോ കേള്‍ക്കുകയോ അല്ലെങ്കില്‍ അതിനെ പറ്റി ചിന്തിക്കുകയോ ചെയ്യുമ്പോഴാണ് ഈ 'പകരുന്ന കോട്ടുവായ' ഉണ്ടാകുന്നത്
കണ്ടാല്‍ പകരും, കേട്ടാലും പകരും; മറ്റൊരാള്‍ കോട്ടുവായ ഇടുമ്പോള്‍ നമുക്കും തോന്നുന്നത് എന്തുകൊണ്ട്?
Published on

മറ്റൊരാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കും പെട്ടെന്ന് കോട്ടുവായ ഇടാന്‍ തോന്നാറില്ലേ? എന്താണ് ഇതിന് കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രജ്ഞര്‍ ഇതിനെ 'കോണ്ടേജിയസ് യാണിങ്' അഥവാ പകരുന്ന കോട്ടുവായ എന്നാണ് വിളിക്കുന്നത്. പതിറ്റാണ്ടുകളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു വിഷയമാണിതെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം, നിരീക്ഷണം, മനശാസ്ത്രം എന്നിവയുടെ കൗതുകകരമായ സംയോജനമാണ് ഇതിന് പിന്നിലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ക്ഷീണം, വിരസത, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ടാണ് സാധാരണയായി കൊട്ടുവായ ഇടുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി മറ്റൊരാള്‍ കോട്ടുവായ ഇടുന്നത് കാണുകയോ കേള്‍ക്കുകയോ അല്ലെങ്കില്‍ അതിനെ പറ്റി ചിന്തിക്കുകയോ ചെയ്യുമ്പോഴാണ് ഈ 'പകരുന്ന കോട്ടുവായ' ഉണ്ടാകുന്നത്. മറ്റൊരാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍ തന്നെ തലച്ചോറിലെ ചില ഭാഗങ്ങള്‍ സജീവമാകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പിന്നിലെ പ്രധാന വിശദീകരണങ്ങളിലൊന്ന് മിറര്‍ ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോഴും മറ്റൊരാള്‍ ആ കാര്യം ചെയ്യുന്നത് കാണുമ്പോഴും ഒരുപോലെ പ്രവര്‍ത്തിക്കുന്ന പ്രത്യേക മസ്തിഷ്‌ക കോശങ്ങളാണിവ. മറ്റുള്ളവരുടെ പെരുമാറ്റങ്ങള്‍ പഠിക്കാനും അനുകരിക്കാനും മനസ്സിലാക്കാനും ഈ ന്യൂറോണുകള്‍ മനുഷ്യരെ സഹായിക്കുന്നു. ഒരാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍ നമ്മുടെ തലച്ചോര്‍ അറിയാതെ തന്നെ ആയ പ്രവര്‍ത്തനം അനുകരിക്കുകയും അതിന്റെ ഫലമായി കോട്ടുവായ ഇടാന്‍ തോന്നുകയും ചെയ്യുന്നു.

കണ്ടാല്‍ പകരും, കേട്ടാലും പകരും; മറ്റൊരാള്‍ കോട്ടുവായ ഇടുമ്പോള്‍ നമുക്കും തോന്നുന്നത് എന്തുകൊണ്ട്?
60 ദിവസത്തെ സമാധാന കരാർ അവസാനിച്ചു; ഉപരോധമോ യുദ്ധമോ? ഇറാന് മുന്നിൽ ട്രംപ് ഇനി എന്ത് ചെയ്യും?

സാമൂഹിക ബന്ധങ്ങളും കോട്ടുവായയും തമ്മിലുള്ള ബന്ധം

സാമൂഹിക ബന്ധങ്ങളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മനശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. കൂട്ടുകാര്‍, കുടുംബാംഗങ്ങള്‍, അല്ലെങ്കില്‍ വൈകാരികമായി അടുപ്പമുള്ളവര്‍ കോട്ടുവായ ഇടുമ്പോഴാണ് കൂടുതല്‍ വേഗത്തില്‍ പകരുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോണ്ടേജിയസ് യാണിങും സഹാനുഭൂതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിയതോടെയാണ് ഈ കണ്ടെത്തല്‍ ഉണ്ടായത്. മിറര്‍ ന്യൂറോണ്‍ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്ന 'റൈറ്റ് ഇന്‍ഫീരിയര്‍ ഫ്രണ്ടല്‍ ഗൈറസ്' എന്ന തലച്ചോറിലെ ഭാഗത്തിന്റെ പ്രവര്‍ത്തനം മറ്റുള്ളവരുടെ പ്രവൃത്തികളെ അനുകരിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നു. ഒരാള്‍ കോട്ടുവായ ഇടുന്നത് കാണുമ്പോള്‍, തലച്ചോര്‍ സ്വയമേവ ആ പ്രവൃത്തിയെ അനുകരിക്കുകയും നമ്മളും കോട്ടുവായ ഇടാനുള്ള സാധ്യതയും കൂട്ടുന്നു എന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ഡൊപ്പമിന്‍, സെറോടോണിന്‍, ഓക്‌സിറ്റോസിന്‍ തുടങ്ങിയ തലച്ചോറിലെ രാസവസ്തുക്കളും കോട്ടുവായയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയെല്ലാം നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, സാമൂഹിക ബന്ധങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നവയാണ്.

മൃഗങ്ങളിലെ കോട്ടുവായ

രസകരമായ വസ്തുതയെന്തെന്നാല്‍, മനുഷ്യര്‍ മാത്രമല്ല ഇങ്ങനെ കോട്ടുവായ ഇടുന്നത്. ചിമ്പാന്‍സികള്‍, ചെന്നായ്ക്കള്‍, നായ്ക്കള്‍, സാമൂഹത്തോട് ഇണങ്ങി ജീവിക്കുന്ന ചില മൃഗങ്ങള്‍ എന്നിവയിലും ഇത് കണ്ടുവരുന്നു. കൂട്ടമായി ജീവിക്കുന്ന മൃഗങ്ങള്‍ക്കിടയില്‍ പെരുമാറ്റങ്ങള്‍ ഏകോപിപ്പിക്കാനും ജാഗ്രത പാലിക്കാനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. അതുകൊണ്ട്, അടുത്ത തവണ ആരോടെങ്കിലും ഒപ്പം ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കോട്ടുവായ വന്നാല്‍ ഓര്‍ക്കുക, അത് വെറും ക്ഷീണം കൊണ്ട് മാത്രമല്ല എന്ന്. മറിച്ച് നിങ്ങളുടെ തലച്ചോറ് നിരീക്ഷണം, അനുകരണം, സാമൂഹിക മനശാസ്ത്രം എന്നിവയോട് പ്രതികരിക്കുന്നതുകൊണ്ടാണ് എന്ന്.

Summary

Have you ever started yawning just because someone else yawned? Scientists call this phenomenon “contagious yawning.” Unlike ordinary yawning caused by tiredness, boredom or sleepiness, contagious yawning occurs when we see, hear or even think about someone else yawning. Research suggests that the phenomenon involves a combination of brain activity, observation, imitation and social psychology. One explanation involves mirror neurons, specialised brain cells that become active both when we perform an action and when we observe someone else performing it. Researchers believe that seeing another person yawn may automatically activate similar responses in our brain, increasing the urge to yawn. Brain regions such as the right inferior frontal gyrus, along with chemicals including dopamine, serotonin and oxytocin, may also play a role.

Madism Digital
madismdigital.com