60 ദിവസത്തെ സമാധാന കരാർ അവസാനിച്ചു; ഉപരോധമോ യുദ്ധമോ? ഇറാന് മുന്നിൽ ട്രംപ് ഇനി എന്ത് ചെയ്യും?

ഈ പോരാട്ടത്തിൽ ആര് ജയിച്ചാലും തോറ്റാലും, ലോക സമ്പദ്‌വ്യവസ്ഥയെ അത് വലിയ രീതിയിൽ ബാധിക്കും എന്ന് ഉറപ്പാണ്.
60 ദിവസത്തെ സമാധാന കരാർ അവസാനിച്ചു; ഉപരോധമോ യുദ്ധമോ? ഇറാന് മുന്നിൽ ട്രംപ് ഇനി എന്ത് ചെയ്യും?
via REUTERS
Published on

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് നൽകിയിരുന്ന 60 ദിവസത്തെ സമയം അവസാനിച്ചു. ജൂണിൽ ഒപ്പുവെച്ച താൽക്കാലിക കരാർ പരാജയപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുകയാണ്. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനും യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ കരാർ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മുൻപത്തേക്കാൾ സങ്കീർണമായ അവസ്ഥയിലാണ്.

എന്തായിരുന്നു ജൂണിലെ കരാർ?

കഴിഞ്ഞ ജൂണിൽ ഫ്രാൻസിലെ വെർസൈൽസിൽ വെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ താൽക്കാലിക കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുക, ലോകത്തെ എണ്ണ വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ​ഗതാ​ഗതത്തിനായി വീണ്ടും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് ഒരു സ്ഥിരം പരിഹാരം കണ്ടെത്തുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി 60 ദിവസത്തെ സമയമാണ് നിശ്ചയിച്ചിരുന്നത്. ഈ അറുപത് ദിവസങ്ങൾക്കുള്ളിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നായിരുന്നു ലോകം കരുതിയിരുന്നത്.

60 ദിവസത്തെ സമാധാന കരാർ അവസാനിച്ചു; ഉപരോധമോ യുദ്ധമോ? ഇറാന് മുന്നിൽ ട്രംപ് ഇനി എന്ത് ചെയ്യും?
ഇന്ത്യയിൽ നിന്നൊരു വ്യാജവാർത്ത, കണ്ണുംപൂട്ടി വിശ്വസിച്ച് നെതന്യാഹു; യുഎസ്-ഇറാൻ ആണവ ചർച്ചകളിൽ പോലും സ്വാധീനം!

കരാർ പരാജയപ്പെട്ടത് എങ്ങനെ

കരാർ ഒപ്പുവെച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടുപോയി. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ചുങ്കം പിരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാൻ വാദിച്ചു. തുടർന്ന് ഒമാൻ തീരത്തുകൂടി പോയ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർക്കുകയും ചെയ്തു. ഇതിന് മറുപടിയായി അമേരിക്ക ഇറാന് നേരെ സൈനിക ആക്രമണം നടത്തി. ഒട്ടും പിന്നോട്ട് പോകാതെ ഇറാൻ അമേരിക്കൻ സൈന്യമുള്ള ജോർദാൻ, കുവൈറ്റ്, ബഹ്‍റൈൻ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. ഇതോടെ ഇറാൻ എണ്ണ വിൽക്കുന്നതിനായി അമേരിക്ക നൽകിയിരുന്ന ഇളവുകൾ റദ്ദാക്കുകയും ഇറാന്റെ തുറമുഖങ്ങളിൽ നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. ചുരുക്കത്തിൽ, കരാറിലെ ഒരു വ്യവസ്ഥ പോലും നടപ്പിലായില്ല.

ഇറാന്റെ ആവശ്യങ്ങളും ട്രംപിന്റെ നിലപാടും

പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരാൻ ചില പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചു. അമേരിക്കൻ ഉപരോധം പൂർണ്ണമായും പിൻവലിക്കണം, ഇറാന് ചുറ്റുമുള്ള അമേരിക്കൻ സൈന്യത്തെ പിൻവലിക്കണം, കൂടാതെ യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്കയും ഇസ്രായേലും

നഷ്ടപരിഹാരം നൽകണം എന്നിവയായിരുന്നു അത്. എന്നാൽ ട്രംപ് ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞു. നഷ്ടപരിഹാരം നൽകേണ്ടത് ഇറാനാണെന്നും, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും അമേരിക്കയ്ക്കാണെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ മുന്നിലുള്ള വഴികൾ

അറുപത് ദിവസത്തെ സമയപരിധി അവസാനിച്ചതോടെ ഇനി ഡോണൾഡ് ട്രംപിന് മുന്നിൽ പ്രധാനമായും മൂന്ന് വഴികളാണുള്ളത്.

സാമ്പത്തികമായി തകർക്കുക: ഇറാൻ ഗതികെട്ട് കീഴടങ്ങുന്നത് വരെ സാമ്പത്തിക ഉപരോധം കടുപ്പിക്കുക എന്നതാണ് ആദ്യത്തെ വഴി. അതിനായി ഇതുവരെ കാണാത്ത തരത്തിലുള്ള വലിയ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് ട്രംപ് സർക്കാരിലെ ഉദ്യോഗസ്ഥനായ സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കിയിട്ടുണ്ട്. പണമില്ലാതെ ഇറാൻ ബുദ്ധിമുട്ടുന്നത് നോക്കിക്കാണാനാണ് അമേരിക്കയുടെ തീരുമാനം. എന്നാൽ ഇതിനെ നേരിടാൻ ഇറാനും തയ്യാറാണ്. പൂഴ്ത്തിവെപ്പും അമിതവില ഈടാക്കുന്നതും തടയാൻ ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് കർശന ഉത്തരവിട്ടിട്ടുണ്ട്.

സൈനിക ആക്രമണം: രണ്ടാമത്തെ വഴി സൈനിക ആക്രമണം തുടങ്ങുക എന്നതാണ്. ജൂലൈയ്ക്ക് ശേഷം അമേരിക്ക വലിയ ആക്രമണങ്ങൾ നടത്തിയിട്ടില്ലെങ്കിലും ആ സാധ്യത പൂർണ്ണമായും അടഞ്ഞിട്ടില്ല. എന്നാൽ വീണ്ടും ആക്രമണം തുടങ്ങിയാൽ അത് അമേരിക്കൻ സൈന്യത്തിനും സഖ്യരാജ്യങ്ങൾക്കും നേരെ ഇറാന്റെ വലിയ തിരിച്ചടിക്ക് കാരണമാകും. ഇത് ലോകത്ത് എണ്ണവില കുതിച്ചുയരാനും അമേരിക്കയുടെ ആയുധശേഖരം കുറയാനും വഴിവെക്കും.

ചർച്ചകൾ തുടരുക: വിട്ടുവീഴ്ചകൾ ചെയ്ത് നയതന്ത്ര തലത്തിൽ പ്രശ്നം പരിഹരിക്കുക എന്നതാണ് മൂന്നാമത്തെ വഴി. ജൂണിലെ സമാധാന കരാറിന് മുൻകൈ എടുത്ത പാകിസ്താന്റെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളെയും വീണ്ടും ചർച്ചാമേശയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ.

60 ദിവസത്തെ സമാധാന കരാർ അവസാനിച്ചു; ഉപരോധമോ യുദ്ധമോ? ഇറാന് മുന്നിൽ ട്രംപ് ഇനി എന്ത് ചെയ്യും?
ഇസ്രയേൽ നിരസിച്ച സമാധാന പദ്ധതിയുമായി യുഎസ് ടീം ഈജിപ്തിൽ, കൂടെ ഹമാസ് പ്രതിനിധികളും! ഗസ്സയിൽ സമാധാനം പുലരുമോ?

യഥാർത്ഥ പ്രശ്നം ഇറാന്റെ ആണവ പദ്ധതി

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിൽ പലപ്പോഴും മറന്നുപോകുന്ന ഒരു പ്രധാന കാര്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടങ്ങാൻ തന്നെ പ്രധാന കാരണമായത് ഇറാന്റെ ആണവ പദ്ധതികളാണ്. ഈ അറുപത് ദിവസത്തെ സമയത്ത് ആണവ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ പ്രശ്നം താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തത്.

ആര് ആദ്യം തോൽവി സമ്മതിക്കും ?

വലിയ സാമ്പത്തിക ഉപരോധങ്ങളും വിലക്കയറ്റവും കാരണം ഇറാൻ അധികം വൈകാതെ കീഴടങ്ങുമെന്ന് അമേരിക്ക വിശ്വസിക്കുന്നു. എന്നാൽ തങ്ങൾ അനുഭവിക്കുന്ന ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറച്ച് കാലം കൂടി സഹിക്കാൻ കഴിഞ്ഞാൽ അമേരിക്ക തോൽവി സമ്മതിക്കും എന്നാണ് ഇറാൻ കരുതുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകത്ത് എണ്ണവില കൂട്ടാൻ കാരണമാകും. അമേരിക്കയിൽ വരാനിരിക്കുന്ന മിഡ്-ടേം തിരഞ്ഞെടുപ്പിൽ ഇത് ഡോണൾഡ് ട്രംപിന് വലിയ തിരിച്ചടിയാകുമെന്ന് ഇറാൻ കണക്കുകൂട്ടുന്നു. അതിനാൽ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. ഈ പോരാട്ടത്തിൽ ആര് ജയിച്ചാലും തോറ്റാലും, ലോക സമ്പദ്‌വ്യവസ്ഥയെ അത് വലിയ രീതിയിൽ ബാധിക്കും എന്ന് ഉറപ്പാണ്.

Summary

The 60-day deadline for the temporary US-Iran peace agreement, signed in June, has officially expired without resolving key issues like the Strait of Hormuz blockade or Iran's nuclear program. Instead of peace, tensions have escalated. Iran is demanding the complete removal of sanctions and reparations, while the US is tightening its economic blockade. US President Donald Trump now faces three difficult paths: waiting for Iran's economy to collapse under severe sanctions, launching a new military offensive, or attempting to return to the negotiating table. Both nations are currently locked in a high-stakes standoff, waiting to see who will surrender first, a situation that could severely impact global oil markets and the upcoming US elections.

Madism Digital
madismdigital.com