ഇസ്രയേൽ നിരസിച്ച സമാധാന പദ്ധതിയുമായി യുഎസ് ടീം ഈജിപ്തിൽ, കൂടെ ഹമാസ് പ്രതിനിധികളും! ഗസ്സയിൽ സമാധാനം പുലരുമോ?

വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഇസ്രായേൽ സമീപനങ്ങളെ കുറിച്ച് ഹമാസ് കുഷ്‌നറിനോട് വിശദീകരിച്ചതായാണ് റിപ്പോർട്ടുകൾ
ഇസ്രയേൽ നിരസിച്ച സമാധാന പദ്ധതിയുമായി യുഎസ് ടീം ഈജിപ്തിൽ, കൂടെ ഹമാസ് പ്രതിനിധികളും! ഗസ്സയിൽ സമാധാനം പുലരുമോ?
Published on

സമാധാന ചർച്ചകൾ വീണ്ടും സജീവമാവുകയാണ് ഗസ്സയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മിഡിൽ ഈസ്റ്റ് പ്രതിനിധിയുമായ ജാരെഡ് കുഷ്നർ, ഹമാസ് മുതിർന്ന നേതാവായ ഖലീൽ അൽ-ഹയ്യയുമായി ചർച്ച നടത്തി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈജിപ്തിലെ എൽ-ആലമേനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗസ്സയിലെ യുദ്ധവിരാമ കരാർ നടപ്പിലാക്കുന്നതിനും, ഹമാസിൻ്റെ ആയുധങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനും, പ്രദേശത്തിന്റെ ഭരണച്ചുമതല പുതിയ സമിതിക്ക് കൈമാറുന്നതിനുമുള്ള 15 ഇന യു.എസ് പദ്ധതിയെക്കുറിച്ചാണ് ചർച്ച നടന്നത്.

വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഇസ്രായേൽ സമീപനങ്ങളെ കുറിച്ച് ഹമാസ് കുഷ്‌നറിനോട് വിശദീകരിച്ചതായാണ് പലസ്തീനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്ന ഏത് നടപടികൾക്കും എതിരാണെന്ന് യുഎസും അറിയിച്ചിട്ടുണ്ട്.

ഇസ്രയേൽ നിരസിച്ച സമാധാന പദ്ധതിയുമായി യുഎസ് ടീം ഈജിപ്തിൽ, കൂടെ ഹമാസ് പ്രതിനിധികളും! ഗസ്സയിൽ സമാധാനം പുലരുമോ?
'ഹമാസ് ആയുധം താഴെ വയ്ക്കാതെ ഒരു കരാറിനുമില്ല': ഗസയിൽ ട്രംപിന്റെ സമാധാന പദ്ധതി തള്ളി ഇസ്രയേൽ

ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയെച്ചൊല്ലിയുള്ള ഭിന്നതകൾ പരിഹരിക്കാനാണ് ജാരെഡ് കുഷ്നർ ഈജിപ്തിലും ഇസ്രായേലിലും സന്ദർശനം നടത്തുന്നത്. ഈ പദ്ധതി ഇസ്രായേലിന് തീർത്തും സ്വീകാര്യമല്ല എന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നു പറഞ്ഞിരുന്നു. ഹമാസ് നിലപാടുകളും ഇസ്രായേലിന്റെ ആശങ്കകളും തമ്മിലുള്ള അകലം കുറച്ച്, പുതിയ യു.എസ് സമാധാന പദ്ധതിയിൽ ഇരുവിഭാഗത്തെയും ധാരണയിലെത്തിക്കുക എന്നതാണ് കുഷ്നറുടെ ദൗത്യം.

ഈജിപ്തിന്റെയും ഖത്തറിന്റെയും സഹകരണത്തോടെയാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഗസ്സയിലെ സൈനിക സാന്നിധ്യത്തിലും സുരക്ഷാ മേൽനോട്ടത്തിലും വിട്ടുവീഴ്ച ചെയ്യുന്ന നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ട്രംപിന്റെ റോഡ്‌മാപ്പ് നിലവിൽ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇസ്രായേൽ നിലപാട്.

ട്രംപ് ഭരണകൂടവും മധ്യസ്ഥ രാജ്യങ്ങളും മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തോട് യോജിക്കുന്നുവെന്ന് ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ പുതിയ ഭരണസമിതിക്ക് കൈമാറുന്നതുൾപ്പടെ, രണ്ടാം ഘട്ടത്തിലെ നിർദേശങ്ങൾ നടപ്പിലാക്കാനും ഇതിനായി കൃത്യമായ സമയക്രമം നിശ്ചയിക്കാനും തയ്യാറാണെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിരുന്നു.

കരാർ നടപ്പിലാക്കുന്നതിനൊപ്പം ഇസ്രായേൽ ആക്രമണങ്ങൾ പൂർണ്ണമായി നിർത്തിവെക്കുക, ഗസ്സയിൽ നിന്നുള്ള ഇസ്രായേൽ സൈനിക പിന്മാറ്റം പൂർത്തിയാക്കുക, അതിർത്തികൾ തുറന്ന് പുനരധിവാസ സാമഗ്രികൾ അനുവദിക്കുക എന്നിവയാണ് ഹമാസ് പ്രധാനമായും ആവശ്യപ്പെടുന്നത്.

ഇസ്രയേൽ നിരസിച്ച സമാധാന പദ്ധതിയുമായി യുഎസ് ടീം ഈജിപ്തിൽ, കൂടെ ഹമാസ് പ്രതിനിധികളും! ഗസ്സയിൽ സമാധാനം പുലരുമോ?
'ഞങ്ങളെ ഇസ്ലാമിലേയ്ക്ക് നയിച്ചത് അമ്മയാണ്'; വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വെളിപ്പെടുത്തി സബ പട്ടൗഡി

ഹമാസ് ഈ പദ്ധതി അംഗീകരിച്ചെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പദ്ധതിയിലെ നിർദ്ദേശങ്ങൾ നിരസിച്ചതാണ് നിലവിൽ കരാർ മുന്നോട്ട് പോകുന്നതിന് പ്രധാന തടസ്സമായി നിൽക്കുന്നത്.

ഹമാസ് കരാറിനോട് അനുകൂലമായി പ്രതികരിച്ചതോടെ, ഇനി ഇസ്രായേലിനെ ഇതിലേക്ക് സമ്മതിപ്പിക്കുക എന്ന ദൗത്യവുമായാണ് ജാരെഡ് കുഷ്നർ ഇസ്രായേലിലേക്ക് പോകുന്നത്. ഹമാസ് പൂർണമായി നിരായുധീകരിക്കപ്പെടുന്നതുവരെ പിന്മാറ്റമില്ല എന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി. ഹമാസ് വീണ്ടും ആയുധശക്തിയായി മാറാനുള്ള സാധ്യത ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതോടെ അമേരിക്കയും ഇസ്രായേൽ സർക്കാരും തമ്മിലും അഭിപ്രായവ്യത്യാസവും ശക്തമാകുകയാണ്.

Summary

Peace talks are gaining momentum again in Gaza. The latest report says Jared Kushner, former U.S. President Donald Trump’s son-in-law and Middle East envoy, held talks with senior Hamas leader Khalil al-Hayya in Egypt’s El Alamein.

The meeting focused on the 15-point U.S. plan to implement a ceasefire in Gaza, gradually disarm Hamas and transfer control of the territory to a new governing body.

Citing Palestinian sources, Al Jazeera reported that Hamas briefed Kushner on Israel’s actions that it says violate the ceasefire agreement. The U.S. has also stated that it opposes any measures aimed at displacing Palestinians from Gaza

Madism Digital
madismdigital.com