സൂര്യകുമാറും ഗില്ലും ഇല്ല, 15 കാരന് 'ഗ്രാന്റ് എന്‍ട്രി'; നായകന്‍ സഞ്ജുവോ?

സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.
സൂര്യകുമാറും ഗില്ലും ഇല്ല, 15 കാരന് 'ഗ്രാന്റ് എന്‍ട്രി'; നായകന്‍ സഞ്ജുവോ?
Published on

2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 30 അംഗ സാധ്യത സ്‌ക്വാഡുമായി ബിസിസിഐ. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

15 കാരന്‍ വൈഭവ് സൂര്യവന്‍ശി 30 അംഗ സാധ്യത സ്‌ക്വാഡില്‍ ഇടംപിടിച്ചു. ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വൈഭവിനു രാജ്യാന്തര ടീമിലേക്കു വഴി തുറക്കുന്നത്. ഈ സീസണില്‍ 16 ഇന്നിങ്സുകളില്‍ നിന്ന് 776 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമനാണ് വൈഭവ്.

സൂര്യകുമാറും ഗില്ലും ഇല്ല, 15 കാരന് 'ഗ്രാന്റ് എന്‍ട്രി'; നായകന്‍ സഞ്ജുവോ?
ആർസിബിയുടെ വെല്ലുവിളി 'അഹമ്മദബാദ് പരീക്ഷ'; ആ രണ്ട് വിക്കറ്റ് ഗുജറാത്തിന് നിർണായകം

മുതിര്‍ന്ന താരങ്ങളായ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ സാധ്യത പട്ടികയില്‍ ഇല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ശുഭ്മാന്‍ ഗില്ലിനെ ഏഷ്യന്‍ ഗെയിംസിലേക്കു പരിഗണിക്കാത്തത്. അതേസമയം ബാറ്റിങ്ങില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന സൂര്യകുമാര്‍ യാദവിനെ ഇനി രാജ്യാന്തര ടീമിലേക്കു പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യകുമാറും ഗില്ലും ഇല്ല, 15 കാരന് 'ഗ്രാന്റ് എന്‍ട്രി'; നായകന്‍ സഞ്ജുവോ?
'വല്ല പശയും ഒട്ടിച്ച് ഇറക്കിവിടേണ്ടി വരും'; സായ് സുദർശൻ തുടർച്ചയായി രണ്ടാം തവണ ഹിറ്റ് വിക്കറ്റ്, തലയിൽ കൈവെച്ച് ഗിൽ

ഏഷ്യന്‍ ഗെയിംസില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണുമാണ്. തിലക് വര്‍മയ്ക്കും സാധ്യതയുണ്ട്. ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സാധ്യത സ്‌ക്വാഡ് പ്രഖ്യാപനം. ഐപിഎലില്‍ നിരാശപ്പെടുത്തിയിട്ടും റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും സാധ്യത സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

30 അംഗ സാധ്യത സ്‌ക്വാഡ്: യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവന്‍ശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വര്‍മ, ജസ്പ്രിത് ബുംറ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, ആയുഷ് ബദോനി, ഹര്‍ഷ് ദുബെ, ധ്രുവ് ജുറല്‍, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രാജ് നിഗം, ഹര്‍ഷിത് റാണ, യാഷ് താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍

Summary

English Summary: The Board of Control for Cricket in India (BCCI) has reportedly prepared a 30-member probable squad for the 2026 Asian Games, scheduled to be held from September 24 to October 3. Fifteen-year-old batting sensation Vaibhav Suryavanshi has earned a place in the provisional squad following his outstanding performances in the IPL. The young star tops the run-scoring charts this season with 776 runs from 16 innings, strengthening his chances of making his international debut for India.

Madism Digital
madismdigital.com