പന്തുചുരണ്ടല്‍ വിവാദം ഒരുവഴിക്ക്; ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്തുണ പാറ്റ് കമ്മിന്‍സിന്, നായകനായി തുടരും

ഡിസംബര്‍ ഒമ്പതിന് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിക്കേണ്ടത് കമ്മിന്‍സാണ്.
പന്തുചുരണ്ടല്‍ വിവാദം ഒരുവഴിക്ക്;  ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്തുണ പാറ്റ് കമ്മിന്‍സിന്, നായകനായി തുടരും
Published on: 

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2018ലെ സാന്‍ഡ്പേപ്പര്‍ വിവാദം വീണ്ടും സജീവമാകുന്നതിനിടെ ടെസ്റ്റ് പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ കമ്മിന്‍സിന് പങ്കുണ്ടെന്ന പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പിന്തുണയുമായി ഉറച്ചു നില്‍ക്കുകയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കമ്മിന്‍സിന്റെ നായക സ്ഥാനം ഇളകിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 മുതല്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന കമ്മിന്‍സിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ നിലവില്‍ ബോര്‍ഡിന് പദ്ധതിയില്ല. ഇതുസംബന്ധിച്ച് ഈ ആഴ്ച തന്നെ ഔദ്യോഗിക പ്രസ്താവനയുണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ ഒമ്പതിന് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിക്കേണ്ടത് കമ്മിന്‍സാണ്. പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്തുണ ലഭിക്കുന്ന സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കമ്മിന്‍സിന്റേതായിരിക്കുമെന്നാണ് സൂചന. വാദപ്രതിവാദങ്ങള്‍ തുടരുമ്പോഴും സ്ഥാനമൊഴിയാന്‍ അദ്ദേഹം ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

പന്തുചുരണ്ടല്‍ വിവാദം ഒരുവഴിക്ക്;  ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്തുണ പാറ്റ് കമ്മിന്‍സിന്, നായകനായി തുടരും
പന്തുചുരണ്ടൽ വീണ്ടും പുകയുന്നു; സ്മിത്ത് ഒഴിഞ്ഞുമാറി, ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് കാമറൂൺ ബാൻക്രോഫ്റ്റ്

2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗണ്‍ ടെസ്റ്റിനിടെയാണ് ലോക ക്രിക്കറ്റിനെ ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. മത്സരത്തിനിടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുകയും ഇതിലൂടെ പന്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അന്ന് ഓസ്ട്രേലിയന്‍ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം ബാന്‍ക്രോഫ്റ്റിനും സംഭവത്തില്‍ അച്ചടക്ക നടപടി നേരിടേണ്ടിവന്നു.

എന്നാല്‍, പന്തില്‍ കൃത്രിമം കാണിക്കാനുള്ള നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയതോടെ പുതിയ ചര്‍ച്ചകള്‍ ഉയരുകയായിരുന്നു. പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണമാണ് വിവാദത്തിന് പുതിയ മാനം നല്‍കിയത്. ഡേവിഡ് വാര്‍ണറും ചാഡ് സയേഴ്സും ജോണ്‍ ഹോളണ്ടും ഖവാജയുടെ വെളിപ്പെടുത്തലിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

പന്തുചുരണ്ടല്‍ വിവാദം ഒരുവഴിക്ക്;  ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്തുണ പാറ്റ് കമ്മിന്‍സിന്, നായകനായി തുടരും
'ചില കാര്യങ്ങള്‍ ക്രിക്കറ്റിനെക്കാള്‍ വലുതാണ്' പന്തുചുരണ്ടല്‍ വിവാദത്തില്‍ ഖവാജയ്ക്ക് പിന്തുണയുമായി വാര്‍ണര്‍

എന്നാല്‍, ഖവാജയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുന്ന നിലപാടായിരുന്നു കമ്മിന്‍സ് സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച നടത്തിയ വിശദമായ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു പ്രതികരണം. ആരോപണങ്ങള്‍ '100 ശതമാനം തെറ്റാണ്' എന്നും അസംബന്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവാദത്തില്‍ തന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറായ അദ്ദേഹം ഇതേക്കുറിച്ച് തുടര്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നുമായിരുന്നു കമ്മിന്‍സിന്റെ നിലപാട്.

എന്നാല്‍, വെസ്റ്റ് ഓസ്ട്രേലിയന്‍ പത്രത്തില്‍ 4,000 വാക്കിലധികം വരുന്ന വിശദമായ കുറിപ്പിലൂടെ ബാന്‍ക്രോഫ്റ്റ് കമ്മിന്‍സിന്റെ വാദങ്ങളെ തള്ളിയിരുന്നു. പന്ത് എത്രത്തോളം സ്വിങ് ചെയ്യുന്നുവെന്നതിനെക്കുറിച്ച് ബൗളര്‍മാരുമായി സംസാരിച്ചിരുന്നുവെന്നും പന്തില്‍ കൃത്രിമം കാണിച്ചതിലൂടെ നേട്ടമുണ്ടായപ്പോള്‍ താരങ്ങളും പരിശീലകരും ഒരുമിച്ച് ആഘോഷിച്ചുവെന്നും ബാന്‍ക്രോഫ്റ്റ് ആരോപിച്ചു. അന്നത്തെ ഓസ്ട്രേലിയന്‍ പരിശീലകനായിരുന്ന ഡാരന്‍ ലേമാനെയും ബൗളിങ് പരിശീലകന്‍ ഡേവിഡ് സാക്കറെയും ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടെ വിവാദം കളിക്കാര്‍ക്കപ്പുറം അന്നത്തെ പരിശീലക സംഘത്തിലേക്കും വ്യാപിക്കുകയും ചെയ്കു.

അതേസമയം, 2018ലെ വിവാദം വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും അവസാനിക്കാത്ത ഈ വിവാദം പാറ്റ് കമ്മിന്‍സിന്റെ നായകസ്ഥാനത്തെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായയെയും എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Summary

Cricket Australia is standing firmly behind Test captain Pat Cummins despite fresh allegations linking him to the 2018 Sandpaper scandal. The controversy has resurfaced following renewed claims about Australia's ball-tampering incident during the Test match against South Africa. Although reports suggested that the allegations could put Cummins' captaincy under pressure, Cricket Australia is reportedly prepared to continue backing him as the national Test captain.