

2018ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിനിടെയുണ്ടായ പന്തുചുരണ്ടല്‍ വിവാദത്തില്‍ ചൂട് പിടിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ്. മുന്‍ താരം ഉസ്മാന് ഖവാജയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വിവാദത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഖവാജ തന്റെ ആത്മകഥയില്‍ ആയിരുന്നു അന്വേഷണത്തില്‍ കണ്ടെത്താത്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് വലിയ നാണക്കേടാണുണ്ടാക്കിയ പന്തുചുരണ്ടലിനെ കുറിച്ച് മുഴുവന്‍ ടീമംഗങ്ങള്‍ക്കും അറിയാമായിരുന്നെന്നു എന്നാണ് ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍. 2018 മാര്‍ച്ചില്‍ കേപ് ടൗണില്‍ നടന്ന ടെസ്റ്റ് മത്സരം കേന്ദ്രീകരിച്ചായിരുന്നു വിവാദം. എന്നാല്‍ ഈ മത്സരത്തിന് അപ്പുറം പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റിലും ഈ തന്ത്രം ഉപയോഗിച്ചിരുന്നു എന്നും ഖവാജ പറയുന്നു.
ബാറ്റര്മാരിലോ ബൗളര്‍മാരിലോ സപ്പോര്‍ട്ട് സ്റ്റാഫിലോ മാത്രം പന്തില്‍ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒതുങ്ങിനിന്നില്ലെന്ന് വ്യക്തമാക്കുന്ന ഖവാജ ടീം മുഴുവന്‍ ഇതുചര്‍ച്ച ചെയ്തതിരുന്നു എന്നും വ്യക്തമാക്കുന്നു. 'സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ്' പത്രത്തില്‍ പ്രസിദ്ധീകരിച്ച ആത്മകഥാ ഭാഗങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഇതേവിഷയത്തില്‍ മുന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ കൂടി രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് വാര്‍ണര്‍ വിഷയത്തില്‍ ഇടപെടുന്നത്. എട്ട് വര്‍ഷമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടെന്നും ഉസ്മാന് ഖവാജയ്ക്ക് തന്റെ പൂര്‍ണ പിന്തുണ നല്കുന്നു എന്നും വ്യക്തമാക്കിയാണ് വാര്‍ണര്‍ വീഡിയോ ആരംഭിക്കുന്നത്. 'സ്വന്തം ഭാഗത്തെ സത്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം ആവശ്യമാണ്. പ്രത്യേകിച്ചും, നിങ്ങള്‍ മൗനം പാലിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെങ്കില്‍. കാലം കടന്നുപോയതുകൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നത് പഴയ വിരോധം വെച്ചുപുലര്‍ത്തുന്നതായി തെറ്റിദ്ധരിക്കരുത്, ആരെയും കുറ്റപ്പെടുത്താനോ പഴയ മുറിവുകള്‍ വീണ്ടും തുറക്കാനോ അല്ല. ഉത്തരവാദിത്തം ഉറപ്പാക്കുക, സുതാര്യത ഉറപ്പാക്കുക, സത്യം കൃത്യമായി പരിശോധിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാനം,' വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ വാര്‍ണര്‍ പറഞ്ഞു.
12 വയസുകാരിയായ മകള്‍ ഈ വിഷയം ചൂണ്ടിക്കാട്ടി തന്നോട് ചോദ്യങ്ങള്‍ ഉന്നിയിച്ചിരുന്നു. അതിന് ഉത്തരം പറയാന്‍ പ്രയാസമായിരുന്നു. ഉസ്മാന് ഖവാജ മറുപടി പറഞ്ഞിരിക്കുന്നത് എല്ലാവരും ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിനാണ്. കാര്യങ്ങളെല്ലാം നൂറുശതമാനം ശരിയാണെന്നും വാര്‍ണര്‍ പറഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍
സ്മിത്തും ബാന്‍ക്രോഫ്റ്റും താനും കടന്നുപോയത് പ്രയാസമേറിയ കാലഘട്ടത്തിലൂടെയായിരുന്നു. സത്യങ്ങള്‍ പുറത്തുവരേണ്ടത് ആവശ്യമാണ്. വാര്‍ണര്‍ ഖവാജയ്ക്ക് പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
പന്തില്‍ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെ കുറിച്ച് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് മാത്രമാണ് മുന്‍കൂട്ടി അറിവുണ്ടായിരുന്നതെന്ന് എന്നായിരുന്നു 2018-ല്‍ നടന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. ഖവാജയ്ക്ക് കുറ്റകൃത്യങ്ങളിലൊന്നും പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ സ്മിത്തിനെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. വാര്‍ണര്‍ക്കും ഒരു വര്‍ഷമാണ് വിലക്ക് ലഭിച്ചത്. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ശിക്ഷയായി ലഭിച്ചു. എന്നാല്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബാറ്റര്മാരിലോ ബൗളര്‍മാരിലോ സപ്പോര്‍ട്ട് സ്റ്റാഫിലോ മാത്രം ഒതുങ്ങിനിന്നില്ലെന്ന താരത്തിന്റെ പ്രതികരണം തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കും.
The 2018 ball-tampering scandal during Australia's tour of South Africa has resurfaced, sparking fresh debate in Australian cricket. Former Australian cricketer Usman Khawaja has reignited the controversy through revelations in his autobiography. Khawaja claims that all members of the Australian team were aware of the ball-tampering operation, which brought significant embarrassment to Cricket Australia. The scandal, initially centred on the Cape Town Test in March 2018, reportedly extended to the Port Elizabeth Test as well, where the same tactic was allegedly used, according to Khawaja.