സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ

സ്വാതന്ത്ര്യാനന്തര കാലം മുതലുള്ള ചരിത്രം പറയാനുണ്ട് ഇന്ത്യയിലെ പ്രക്ഷോഭങ്ങൾക്കെല്ലാം തന്നെ
സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത പ്രതിഷേധം രാജ്യമൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷപ്പാർട്ടികളടക്കം പിന്തുണയുമായി രംഗത്തെത്തിയതോടെ അതൊരു പ്രക്ഷോഭമായി പടർന്നു പിടിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈയിൽ സിജെപി നടത്തിയ സമരങ്ങൾക്ക് സമാനമാണ് നിലവിലെ സാഹചര്യവും. തെരുവിലെ പ്രതിഷേധങ്ങൾക്ക് ഭരണകൂടത്തെ സ്തംഭിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് അന്ന് സിജെപി നമുക്ക് കാട്ടിത്തന്നിട്ടുണ്ട്.

ഇതുപോലെയാണ് രാജ്യത്ത് ഇന്ന് വരെ നടന്നിട്ടുള്ള എല്ലാ പ്രക്ഷോഭങ്ങളും. ചിലത് വിജയം കണ്ടു, ചിലത് പരാജയത്തിന്റെ കയ്പറിഞ്ഞു. സ്വാതന്ത്ര്യാനന്തര കാലം മുതലുള്ള ചരിത്രം പറയാനുണ്ട് ഇന്ത്യയിലെ പ്രക്ഷോഭങ്ങൾക്കെല്ലാം തന്നെ. അത്തരത്തിൽ രാജ്യം കണ്ട പ്രധാനപ്പെട്ട ചില പ്രക്ഷോഭങ്ങളിതാ...

സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ
ഡല്‍ഹി സമരച്ചൂടില്‍ രൂപപ്പെടുന്ന പുതിയ ജനാധിപത്യ പ്രതീക്ഷകള്‍

ഹിന്ദി വിരുദ്ധ പ്രക്ഷോഭം, 1965

ഭരണഘടനയുടെ 343-ാം അനുച്ഛേദം 15 വർഷത്തെ പരിവർത്തന ഘട്ടത്തിന് ശേഷം ഹിന്ദിയെ യൂണിയന്റെ ഔദ്യോഗിക ഭാഷയാക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. 1965 ജനുവരി 26നോടടുപ്പിച്ച്, യൂണിയൻ ഭരണത്തിൽ ഇംഗ്ലീഷിന് പകരം ഹിന്ദി വരുമെന്ന ഭയം മദ്രാസിൽ ശക്തമാവുകയും, ഹിന്ദി അടിച്ചേൽപ്പിക്കരുത് എന്ന ആവശ്യം ഉയരുകയും ചെയ്തു.

പരിണിതഫലങ്ങൾ: തമിഴ്നാട്ടിലുടനീളം പ്രതിഷേധങ്ങൾക്ക് വഴിവെച്ച വിഷയമായിരുന്നു ഇത്.. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ അന്നും ശക്തമായി മുന്നോട്ട് വന്ന സംസ്ഥാനം തമിഴ്നാടായിരുന്നു. ഡി.എം.കെയിൽ ഒരു സംഘടനാ അടിത്തറയുണ്ടായിരുന്നു ഈ പ്രക്ഷോഭങ്ങൾക്ക്.. എന്നിരുന്നാലും വിദ്യാർഥികളടക്കം അന്നും പ്രതിഷേധങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. ഹിന്ദിയിലെഴുതിയ ബോർഡുകളൊക്കെ തിരഞ്ഞുപിടിച്ച് പ്രതിഷേധക്കാർ നശിപ്പിച്ചു. പൊലീസുമായി പലയിടത്തും ഏറ്റുമുട്ടലുകളുണ്ടായി. രണ്ട് ഭാഗത്തും മരണം സംഭവിക്കുകയും ചെയ്തു.

ഭരണകൂടത്തിന്റെ പ്രതികരണം: അന്ന് ലാൽ ബഹദൂർ ശാസ്ത്രിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. തുടക്കത്തിൽ ഭരണഘടനാപരമായ മാറ്റങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകിയിരുന്നെങ്കിലും പിന്നീട് പ്രതിഷേധങ്ങൾ കനത്തതോടെ, ഹിന്ദിയിതര ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേല്പ്പിക്കില്ലെന്നും ഇംഗ്ലീഷ് തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി. തമിഴ് കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള സമ്മർദങ്ങളും ഇതിനൊരു കാരണമായിരുന്നു.

സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ
നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തിന്റെ മനസ്സാക്ഷിയാകുമ്പോൾ

പിന്നീടെന്ത് സംഭവിച്ചു?

പ്രതിഷേധം അടങ്ങി. രണ്ട് വർഷത്തിന് ശേഷം 138 സീറ്റോടെ ഡിഎംകെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. പിന്നീടൊരിക്കലും സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ കോൺഗ്രസ് തമിഴ്നാട്ടിൽ വിജയിച്ചിട്ടില്ല.

ഒരു പ്രതിഷേധം വിജയിക്കാൻ അതിന് രാജ്യവ്യാപക പിന്തുണയുണ്ടാവണമെന്ന് നിർബന്ധമില്ലെന്ന് കാട്ടിത്തന്ന ചരിത്രസംഭവമാണിത്. ഒരു സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധം എങ്ങനെ ഒരു ഫെഡറൽ തർക്കമായി മാറിയെന്നും അത് പരിഹരിക്കാൻ കേന്ദ്രത്തിന് എങ്ങനെ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നും ഈ സംഭവം വിവരിക്കുന്നു.

ജെ.പി മൂവ്മെന്റ്, 1974-75

ബിഹാറിൽ അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണപരമായ പോരായ്മ എന്നീ വിഷയങ്ങളുയർത്തി വിദ്യാർഥികൾ തുടങ്ങി വച്ച പ്രക്ഷോഭമാണിത്. ഇത് പിന്നീട് ജയപ്രകാശ് നാരായണൻ ഏറ്റെടുത്തു. സമ്പൂർണ ക്രാന്തി അഥവാ സമ്പൂർണ വിപ്ലവത്തിലേക്ക് കടക്കേണ്ടെങ്കിൽ ബിഹാർ നിയമസഭ പിരിച്ചുവിടണമെന്ന് അന്നദ്ദേഹം സർക്കാരിന് മേൽ സമ്മർദം ചെലുത്തി.

പരിണിതഫലങ്ങൾ

ബിഹാറിന് പുറത്തേക്ക് ഈ പ്രതിഷേധമൊഴുകാൻ അധികസമയം വേണ്ടി വന്നില്ല. പ്രതിഷേധാഹ്വാനവുമായി രാജ്യമൊട്ടുക്കും സഞ്ചരിച്ച ജെപി സോഷ്യലിസ്റ്റുകൾ, ജനസംഘം നേതാക്കൾ, കോൺഗ്രസ് വിമതർ, ഇന്ദിരാ ഗാന്ധിയുടെ മറ്റ് എതിരാളികൾ എന്നിവരെ ഒന്നിച്ചു ചേർത്തു.. 1974 ഒടുവിലോടെ, ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ ഒരു സമ്മേളനം വിളിച്ചുചേർക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

സർക്കാർ പ്രതികരണം

ബിഹാർ അസംബ്ലി പിരിച്ചു വിടുകയൊന്നുമുണ്ടായില്ല. പക്ഷേ ഈ പ്രക്ഷോഭങ്ങളുടെ ചുവടു പിടിച്ചാണ് ഇന്ദിരാ ഗാന്ധി 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജെപി അടക്കമുള്ളവരെ ജയിലിലടയ്ക്കുകയും ചെയ്തു.

സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

പിന്നീടെന്ത് സംഭവിച്ചു?

ജെപി ഏറ്റെടുത്ത പ്രതിഷേധങ്ങൾ അംഗീകരിക്കപ്പെട്ടില്ലായിരിക്കാം. പക്ഷേ ആ പ്രസ്ഥാനം കെട്ടിപ്പടുത്ത പ്രതിപക്ഷ ഐക്യമാണ് ഒടുവിൽ 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

കർഷകസമരം 2020,21

മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നും വിളകൾക്ക് എം.എസ്.പി.ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തിയ സമരം. കഠിനമായ കാലാവസ്ഥയെയും കോവിഡ് മഹാമാരിയെയും വകവെക്കാതെ, പ്രക്ഷോഭകർ ഡൽഹി അതിർത്തിയിലെ സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ തമ്പടിക്കുകയും ഒരു വർഷത്തിലേറെ സമരം തുടരുകയും ചെയ്തു.

സർക്കാർ പ്രതികരണം

11 വട്ടമാണ് കർഷകരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തിയത്. നയങ്ങളിൽ ഭേദഗതി വരുത്താമെന്ന് ഉറപ്പു നൽകിയ സർക്കാർ 18 മാസത്തേക്ക് ഇവ നിർത്തി വയ്ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

എന്ത് സംഭവിച്ചു?

ഒരു വർഷം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ, 2021 നവംബറിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. എന്നാൽ, എം.എസ്.പി.ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്ന ആവശ്യം ഇനിയും നിവേറാതെ കിടക്കുന്നു.

സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ കഴിയുമോ? ഭരണഘടനയും നിയമവും പറയുന്നത് എന്ത്?

ഗോസംരക്ഷണ പ്രക്ഷോഭം, 1966

ഇന്ത്യയിലുടനീളം സമ്പൂർണ ഗോവധ നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ആയിരുന്നു ഇത്.

ആഘാതം: 1966 നവംബർ 7ന് 1.25 ലക്ഷം ആളുകളാണ് രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന ആവശ്യവുമായി പാർലമെന്ർറ് മാർച്ച് നടത്തിയത്. തുടർന്ന് സെൻട്രൽ ഡൽഹിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പൊതു കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. പാർലമെന്റിന്റെ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമം നടന്നു. പ്രക്ഷോഭകർക്കു നേരെ പോലീസ് വെടിവെക്കുകയും ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ആഭ്യന്തരമന്ത്രി ഗുൽസാരിലാൽ നന്ദ രാജിവെച്ചു.

സർക്കാർ പ്രതികരണം:

ഗോവധം രാജ്യവ്യാപകമായി നിരോധിക്കാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വിസമ്മതിച്ചതാണ് ഈ വിഷയത്തിന്റെ അവസാനം. പക്ഷേ വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ച് ഇന്ദിരാ ഗാന്ധി തൽക്കാലം പ്രക്ഷോഭങ്ങൾക്ക് തടയിട്ടു.

നർമ്മദ ബച്ചാവോ ആന്ദോളൻ, 1980–90

മേധാ പട്കർ നയിച്ച നർമ്മദ ബച്ചാവോ ആന്ദോളൻ, സർദാർ സരോവർ പദ്ധതി ഉൾപ്പെടെയുള്ള വൻകിട അണക്കെട്ടുകൾക്കെതിരെ ദുരിതബാധിതരായ ജനങ്ങളെ അണിനിരത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും, കുടിയൊഴിപ്പിക്കൽ, പുനരധിവാസത്തിലെ വീഴ്ചകൾ, മനുഷ്യർക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ എടുത്തു കാണിക്കുകയും ചെയ്തു.

പ്രത്യാഘാതം

ഗ്രാമങ്ങളെ ഏകോപിപ്പിക്കൽ, പദയാത്രകൾ, നിരാഹാര സമരങ്ങൾ, കോടതി കേസുകൾ, അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണങ്ങൾ എന്നിവ NBA പതിറ്റാണ്ടുകളോളം നടത്തി. ഈ പ്രചാരണത്തെ തുടർന്ന് സർദാർ സരോവർ പദ്ധതിയെക്കുറിച്ച് സ്വതന്ത്രമായ ഒരു പഠനം നടത്താൻ വേൾഡ് ബാങ്ക് നിർബന്ധിതരായി.

സിജെപിക്കും മുമ്പ്, ഇന്ത്യയിൽ ജയവും പരാജയവും കണ്ട പ്രക്ഷോഭങ്ങൾ
'ഞങ്ങളെ എന്തിനാണ് ഇങ്ങനെ ലോകത്തിന് മുന്നിൽ ഒളിച്ചുവെക്കുന്നത്?'; ബ്രിക്‌സ് ഉച്ചകോടിയും പാവപ്പെട്ടവരെ മറയ്ക്കുന്ന വികസന നാടകവും

സർക്കാർ സമീപനം

1993-ൽ പദ്ധതിക്കായി വേൾഡ് ബാങ്കിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന ശേഷിക്കുന്ന വായ്പ റദ്ദാക്കാൻ ഇന്ത്യ അഭ്യർത്ഥിച്ചെങ്കിലും അണക്കെട്ടിന്റെ നിർമ്മാണം തുടർന്നു. പിന്നീട്, പുനരധിവാസ വ്യവസ്ഥകൾക്ക് വിധേയമായി അണക്കെട്ടിന്റെ ഉയരം കൂട്ടാൻ സുപ്രീം കോടതി അനുമതി നൽകി.

അനന്തരഫലം

സർദാർ സരോവർ അണക്കെട്ടിന്റെ ഉയരം പരമാവധി 138.68 മീറ്ററിൽ എത്തിയതോടെ നർമ്മദ ബച്ചാവോ ആന്ദോളന് കനത്ത തിരിച്ചടിയേറ്റു.

ഇത് വ്യക്തമാക്കുന്നത്

ഒരു വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി ഒരു നിശ്ചിത ഘട്ടത്തിലെത്തിക്കഴിഞ്ഞാൽ, അത് മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കാൾ കൂടുതൽ സാമ്പത്തിക-രാഷ്ട്രീയ നഷ്ടങ്ങൾ ആ പദ്ധതി ഉപേക്ഷിക്കുന്നത് വഴി ഉണ്ടാകാം.

Summary

The protest called by the Cockroach Janata Party (CJP), demanding the resignation of Chief Election Commissioner Gyanesh Kumar, has gained nationwide attention. With opposition parties also extending their support, the demonstration has grown into a wider movement.

The current situation is similar to the protests organised by the CJP in July, demanding the resignation of then Union Education Minister Dharmendra Pradhan. Back then, the CJP showed us how street protests could bring the establishment to a standstill.

This has been the story of every major protest in India. Some have achieved their goals, while others have tasted the bitterness of defeat. From the post-independence era onwards, India’s history has been shaped by numerous movements and protests. Here are some of the major protests the country has witnessed.

Madism Digital
madismdigital.com