വിന്നേഴ്‌സ് 2026, ദി റോയല്‍ ബംഗളൂരൂ...

വിരാട് കോഹ്ലി, ജിതേശ് ശർമ സഖ്യമാണ് ബംഗളൂരുവിനെ വിജയത്തിലേക്ക് എത്തിച്ചത്. കോഹ്‌ലി 75 റണ്‍സും ജിതേഷ് 11 റണ്‍സും നേടി. ടിം ഡേവിഡ് 17 ബോളില്‍ 24 റണ്‍സും സ്വന്തമാക്കി.
വിന്നേഴ്‌സ് 2026, ദി റോയല്‍ ബംഗളൂരൂ...
Published on

ഐപിഎല്‍ കിരീടത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുത്തമിട്ട് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. 12 ബോൾ ബാക്കി നില്‍ക്കെ ബംഗളൂരു ഗുജറാത്ത് ഉയർത്തിയ വെല്ലുവിളി മറികടക്കുകയായിരുന്നു. കലാശക്കളിയില്‍ ബംഗളൂരു ബൗളര്‍മാര്‍ തീര്‍ത്ത ചക്രവ്യൂഹത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതോടെയാണ് ബംഗളൂരുവിന്റെ വിജയം അനായാസമായത്. വിരാട് കോഹ്ലി, ജിതേശ് ശർമ സഖ്യമാണ് ബംഗളൂരുവിനെ വിജയത്തിലേക്ക് എത്തിച്ചത്. കോഹ്‌ലി 75 റണ്‍സും ജിതേഷ് 11 റണ്‍സും നേടി. ടിം ഡേവിഡ് 17 ബോളില്‍ 24 റണ്‍സും സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗളൂരു തുടക്കം മുതല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ആയിരുന്നു ശ്രമിച്ചത്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത വെങ്കിടേഷ് അയ്യര്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ആയിരുന്നു ശ്രമിച്ചത്. ബൗണ്ടറിയിലൂടെയായിരുന്നു വിരാട് കോഹ്ലി റണ്‍വേട്ട തുടങ്ങിയത്.

വിന്നേഴ്‌സ് 2026, ദി റോയല്‍ ബംഗളൂരൂ...
കോഹ്ലിയും രോഹിതുമില്ല! ഐപിഎല്‍ 2026 മികച്ച ഇലവന്‍ പുറത്ത് വിട്ട് 'മണികൺട്രോ‌ൾ '

കലാശപ്പോരില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനായി ഓപ്പണര്‍മാരായ ഗില്ലും സായ് സുദര്‍ശനും നിരാശപ്പെടുത്തി. ഗില്‍ എട്ടുപന്തില്‍ നിന്ന് 10 റണ്‍സെടുത്തും സായ് സുദര്‍ശന്‍ 12 പന്തില്‍ നിന്ന് 12 റണ്‍സെടുത്തും പുറത്തായി. ഇതോടെ സ്‌കോര്‍ കണ്ടെത്താന്‍ ഗുജറാത്ത് നന്നായി പാടുപെട്ടു. മത്സരം 13 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സായിരുന്നു സ്വന്തമായിരുന്നത്. ഇതിനിടെ നിഷാന്ത് സിദ്ദു (18 പന്തില്‍ 20), ജോസ് ബട്‌ലര്‍ (23 പന്തില്‍ 19) എന്നിവരും പുറത്തായി.

വിന്നേഴ്‌സ് 2026, ദി റോയല്‍ ബംഗളൂരൂ...
മെസ്സി മുതൽ ​ഗബ്രിയേൽവരെ; പെനൽറ്റി മിസ്സാക്കി കിരീടം നഷ്ടപ്പെടുത്തിവർ

37 പന്തില്‍ 50 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അര്‍ഷദ് ഖാന്‍ 15, രാഹുല്‍ തെവാട്ടിയ 7, ജാസണ്‍ ഹോള്‍ഡര്‍ 7, റാഷിദ് ഖാന്‍ 7, കാഗിസോ റബാഡ 3 റണ്‍സും നേടി. ബംഗളൂരു നിരയില്‍ റാസിഖ് (3 വിക്കറ്റ് നേടിപ്പോള്‍ ഭുവനേശ്വര്‍, ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും നേടി.

ഐപിഎല്‍ ടൂര്‍ണമെന്റില്‍ തങ്ങളുടെ രണ്ടാമത്തെ കിരീടം തേടിയായിരുന്നു ബംഗളൂരുവും ഗുജറാത്തും കലാശപ്പോരാട്ടത്തിന് ഇറങ്ങിയത്. 2022 സീസണിലായിരുന്നു ഗുജറാത്ത് നേരത്തെ കിരീടം നേടിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പഞ്ചാബ് കിങ്സിനെ 6 റൺസിന് പരാജയപ്പെടുത്തി ആർസിബി തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം 2025ല്‍ സ്വന്തമാക്കിയിരുന്നു.

Summary

English Summary: Royal Challengers Bengaluru (RCB) successfully defended their IPL title, clinching the championship for the second consecutive season. In the grand final, RCB's bowlers delivered a dominant performance, dismantling the Gujarat Titans batting lineup with a well-executed strategy. Gujarat struggled to build partnerships and failed to chase the target, allowing Bengaluru to celebrate back-to-back IPL crowns and further cement their status as one of the league's strongest teams.

.

Madism Digital
madismdigital.com