

ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയക്കുതിപ്പ് നടത്തുമ്പോള്‍, ആരാധകരുടെ നെഞ്ചില്‍ ഒരേയൊരു ചോദ്യം മാത്രം ബാക്കിയുണ്ട്'എന്തുകൊണ്ടാണ് നമ്മുടെ ചാമ്പ്യന്മാര്‍ കപ്പുമായി ബംഗളൂരുവിലേക്ക് വരാത്തത്?'എന്നാല്‍ ആരാധകരുടെ ഈ കാത്തിരിപ്പിന് പിന്നിലെ മനോഹരമായ കാരണവും, ഒപ്പം ഈ സ്വപ്നതുല്യമായ വിജയത്തിന് പിന്നിലെ അറിയാക്കഥകളും പങ്കുവെക്കുകയാണ് ആര്‍സിബിയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും.
ചാമ്പ്യന്മാര്‍ അവധി ആഘോഷത്തിലേക്ക്!
അഹമ്മദാബാദിലെ ഫൈനല്‍ പോരാട്ടത്തിന് ശേഷം കപ്പും ചൂടി ബംഗളൂരുവിലേക്ക് വന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കൊപ്പം ആര്‍ത്തുവിളിക്കാന്‍ ടീം അംഗങ്ങള്‍ ഉടനടി എത്തില്ലെന്ന വാര്‍ത്ത ആര്‍സിബിയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ് തന്നെയാണ് അറിയിച്ചത്. ഞങ്ങളില്‍ ആരും ഇപ്പോള്‍ ബാംഗ്ലൂരിലേക്ക് പോകുന്നില്ല. ഞാന്‍ യുകെയിലേക്ക് മടങ്ങുകയാണ്. നായകന്‍ രജത് പാട്ടീദാര്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനായി വീട്ടിലേക്ക് പോകും. ഹെഡ് കോച്ച് ആന്‍ഡി ഫ്‌ലവറും അവധിക്കാലം പ്ലാന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആരാധകരുടെ സന്തോഷത്തിലും ആവേശത്തിലും പങ്കുചേരാന്‍ ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ബോബറ്റ് പറഞ്ഞത്.
താരങ്ങള്‍ സ്വന്തം കുടുംബങ്ങളിലേക്കും വിശ്രമത്തിലേക്കും മടങ്ങുമ്പോഴും ബംഗളൂരുവിലെ തെരുവുകളില്‍ ആരാധകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല
ആര്‍സിബിയുടെ രഹസ്യക്കൂട്ട്
ഒരു കാലത്ത് വന്‍ താരനിരയുണ്ടായിട്ടും കിരീടം മാത്രം അകന്നുനിന്നിരുന്ന 'അണ്‍ചീവേഴ്‌സ്' എന്ന ലേബലില്‍ നിന്നാണ് 2025-ലും 2026-ലും തുടര്‍ച്ചയായി കപ്പടിച്ച് ആര്‍സിബി ചരിത്രം തിരുത്തിയത്. ഈ മാറ്റത്തിന് പിന്നില്‍ വന്‍ തുക മുടക്കിയുള്ള കളിക്കാരുടെ വാങ്ങലുകളോ വലിയ തന്ത്രങ്ങളോ ആയിരുന്നില്ല; പകരം ഡാറ്റയും കൃത്യമായ തെളിവുകളും അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്രീയ സമീപനമായിരുന്നു.ബോബറ്റ്, കോച്ച് ആന്‍ഡി ഫ്‌ലവര്‍, ബാറ്റിംഗ് കോച്ചും മെന്ററുമായ ദിനേഷ് കാര്‍ത്തിക്, ചീഫ് അനലിസ്റ്റ് ഫ്രെഡ്ഡി വൈല്‍ഡ് എന്നിവരടങ്ങിയ സംഘമാണ് ഈ മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സംഖ്യകളുടെ ലോകം മാത്രം നോക്കാതെ, കളിക്കാരുടെ കഴിവും അവരുടെ മാനസികാവസ്ഥയും ഒപ്പം കൃത്യമായ ഡാറ്റയും സമന്വയിപ്പിച്ചാണ് ഇത്തവണ ടീം തന്ത്രങ്ങള്‍ മെനഞ്ഞത്. ദിനേഷ് കാര്‍ത്തിക്കിന്റെ സാന്നിധ്യവും ടീമിന് വലിയ ഊര്‍ജ്ജമായി മാറി.
രജത് പാട്ടീദാറിന്റെ വന്യമായ മാറ്റം
ഈ സീസണില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ ഏറ്റവും വിനാശകാരിയായ ബാറ്ററായി രജത് പാട്ടീദാര്‍ മാറിയതിന് പിന്നിലും ഈ ഡാറ്റാ വിപ്ലവത്തിന്റെ കഥയുണ്ട്. 2025 സീസണില്‍ പേസര്‍മാര്‍ക്കെതിരെ 13 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 190 റണ്‍സ് മാത്രമാണ് പാട്ടീദാര്‍ നേടിയത് (ആവറേജ് 23.8, സ്‌ട്രൈക്ക് റേറ്റ് 143).2026 സീസണില്‍ ഇതേ 13 ഇന്നിങ്‌സുകളില്‍ നിന്ന് പാട്ടീദാര്‍ അടിച്ചുകൂട്ടിയത് 377 റണ്‍സ്! (ആവറേജ് 62.8, സ്‌ട്രൈക്ക് റേറ്റ് 189). സിക്‌സറുകളുടെ എണ്ണം 28 ആയി ഉയര്‍ന്നു. എപ്പോഴും സ്പിന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പാട്ടീദാര്‍, പേസര്‍മാര്‍ക്കെതിരെ ഇത്രയും അപകടകാരിയായി മാറിയതിന്റെ ക്രെഡിറ്റ് തന്റെ അനലിസ്റ്റ് ഫ്രെഡ്ഡി വൈല്‍ഡിനാണ് നല്‍കുന്നത്.
ആളുകള്‍ എന്നെ സ്പിന്‍ ബാഷര്‍ എന്ന് വിളിക്കാറുണ്ടെങ്കിലും എനിക്ക് എപ്പോഴും ഫാസ്റ്റ് ബൗളിംഗ് നേരിടാനായിരുന്നു ഇഷ്ടം. റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയ മിടുക്കന്മാരായ സ്പിന്നര്‍മാരുടെ കൈയില്‍ നിന്ന് പന്ത് റിലീസ് ചെയ്യുന്നത് കൃത്യമായി മനസ്സിലാക്കാന്‍ എനിക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പലതവണ ഫ്രെഡ്ഡിയെ വിളിച്ച് സഹായം ചോദിച്ചു. ഓരോ ബൗളര്‍മാരുടെയും വീഡിയോകള്‍ സൂക്ഷ്മമായി കാണിച്ച്, അവരുടെ കൈകളില്‍ നിന്ന് പന്ത് എങ്ങനെ തിരിച്ചറിയാമെന്ന് ഫ്രെഡ്ഡി എനിക്ക് പറഞ്ഞുതന്നു. എന്റെ ഈ മാറ്റത്തിന് പിന്നില്‍ ഫ്രെഡ്ഡിയുടെ വലിയ പങ്കുണ്ടെന്നുമാണ് നായകന്‍ രജത് പാട്ടീദാര്‍ പറയുന്നത്.
അതേസമയം, താരങ്ങള്‍ സ്വന്തം കുടുംബങ്ങളിലേക്കും വിശ്രമത്തിലേക്കും മടങ്ങുമ്പോഴും ബംഗളൂരുവിലെ തെരുവുകളില്‍ ആരാധകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. വൈകിയാണെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട 'കപ്പ് ഹീറോസ്' നഗരത്തിലേക്ക് തിരിച്ചെത്തുന്ന ആ സുദിനത്തിനായുള്ള കാത്തിരിപ്പിലാണ് ബാംഗ്ലൂര്‍ നഗരം.
English Summary: As the Royal Challengers Bengaluru (RCB) celebrate a historic achievement by winning the IPL title for a second consecutive season, fans are asking one question: why aren't the champions bringing the trophy back to Bengaluru immediately? The players and support staff have now revealed the heartwarming reason behind the delay, while also sharing untold stories from behind the scenes of their dream title-winning campaign. The revelations offer fans a closer look at the sacrifices, emotions, and moments that helped RCB create history.