'കോഹ്ലിയുണ്ടോ? തോൽക്കില്ല'; പവർപ്ലേ കടക്കുന്ന വിജയമന്ത്രം

കോഹ്ലി പുറത്താകാതെ നിന്ന നാല് കളികളിലും ആർസിബി ജയിച്ചു. അതേസമയം കോഹ്ലി വേഗം ക്രീസ് വിട്ടാൽ ആർസിബി തോൽക്കാനുള്ള സാധ്യതയും ഉയരുന്നു
'കോഹ്ലിയുണ്ടോ? തോൽക്കില്ല'; പവർപ്ലേ കടക്കുന്ന വിജയമന്ത്രം
Published on

തുടർച്ചയായി രണ്ടാം തവണയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. കിരീടം നേടിയ രണ്ട് സീസണിലും വിരാട് കോഹ്ലിയാണ് ആർസിബിയുടെ വിജയമന്ത്രം. കോഹ്ലി എത്ര നേരം ക്രീസിൽ ഉണ്ടോ, അത്രയും വിജയസാധ്യതയും ആർസിബിക്കു വർധിക്കുന്നു.

ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 165.85 സ്‌ട്രൈക് റേറ്റിൽ 675 റൺസ് നേടിയ കോഹ്ലി റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. റൺവേട്ടയിലെ ആദ്യ അഞ്ച് കളിക്കാരിൽ ഒന്നാം സ്ഥാനത്തുള്ള വൈഭവ് സൂര്യവൻശി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്‌ട്രൈക് റേറ്റുള്ളത് കോഹ്ലിക്കാണ്. അഞ്ച് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരം നേടിയിരിക്കുന്നത്. കോഹ്ലി പുറത്താകാതെ നിന്ന നാല് കളികളിലും ആർസിബി ജയിച്ചു. അതേസമയം കോഹ്ലി വേഗം ക്രീസ് വിട്ടാൽ ആർസിബി തോൽക്കാനുള്ള സാധ്യതയും ഉയരുന്നു.

'കോഹ്ലിയുണ്ടോ? തോൽക്കില്ല'; പവർപ്ലേ കടക്കുന്ന വിജയമന്ത്രം
തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡെക്ക്, പിന്നെ കൊടുങ്കാറ്റ്; ഒരേയൊരു ചേസ് മാസ്റ്റര്‍, കിങ് കൊഹ്‌ലി

ഒരു വശത്ത് കോഹ്ലി നിലയുറപ്പിക്കുക, മറുവശത്ത് വരുന്നവർ സമ്മർദ്ദമില്ലാതെ ബൗളർമാരെ ആക്രമിച്ചു കളിക്കുക - ഇതായിരുന്നു ആർസിബിയുടെ ബാറ്റിങ് പദ്ധതി. ഈ സീസണിൽ ആർസിബി തോറ്റ അഞ്ച് കളികളിലും പവർപ്ലേയിൽ കോഹ്ലി പുറത്തായി. അതേസമയം കോഹ്ലിയുടെ ഇന്നിങ്സ് പവർപ്ലേയും കടന്നാൽ ആർസിബി ജയിക്കുമെന്ന അവസ്ഥയും!

മുംബൈ ഇന്ത്യൻസിനെതിരെ ലീഗ് ഘട്ടത്തിൽ കോഹ്ലി ആദ്യ പന്തിൽ റൺസൊന്നും എടുക്കാതെ പുറത്തായിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രണ്ട് പന്തിൽ പൂജ്യത്തിനും പുറത്തായി. ഇതിൽ മുംബൈയ്‌ക്കെതിരെ ജയിച്ചപ്പോൾ ലഖ്‌നൗവിനെതിരെ ആർസിബി തോറ്റു. ഈ രണ്ട് കളികളിൽ അല്ലാതെ ഈ സീസണിൽ കോഹ്ലി ഒറ്റയക്കത്തിനു പുറത്തായിട്ടില്ല.

'കോഹ്ലിയുണ്ടോ? തോൽക്കില്ല'; പവർപ്ലേ കടക്കുന്ന വിജയമന്ത്രം
കോഹ്ലിയും രോഹിതുമില്ല! ഐപിഎല്‍ 2026 മികച്ച ഇലവന്‍ പുറത്തുവിട്ട് 'മണികൺട്രോ‌ൾ '

ലീഗ് ഘട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ (16 പന്തിൽ 32), ഡൽഹി ക്യാപിറ്റൽസിനെതിരെ (13 പന്തിൽ 19), ഗുജറാത്ത് ടൈറ്റൻസിനെതിരെ (13 പന്തിൽ 28), സൺറൈസേഴ്‌സ് ഹൈദരബാദിനെതിരെ (11 പന്തിൽ 15) എന്നീ കളികളിലും കോഹ്ലി പവർപ്ലേ തീരും മുൻപ് പുറത്തായി, ഈ കളികളിൽ ആർസിബി തോൽക്കുകയും ചെയ്തു. കോഹ്ലി പവർപ്ലേ കടക്കുക എന്നത് ഈ സീസണിൽ ആർസിബിയുടെ വിജയമന്ത്രമായിരുന്നു.

Summary

English Summary: Royal Challengers Bengaluru (RCB) have successfully defended their IPL title, winning the championship for a second consecutive season. Virat Kohli once again played a pivotal role in RCB's triumph, proving to be the team's biggest strength across both title-winning campaigns. His presence at the crease has consistently boosted Bengaluru's chances of victory, underlining his importance as the driving force behind the franchise's recent success.

Madism Digital
madismdigital.com