തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡെക്ക്, പിന്നെ കൊടുങ്കാറ്റ്; ഒരേയൊരു ചേസ് മാസ്റ്റര്‍, കിങ് കൊഹ്‌ലി

ക്രുനാല്‍ പാണ്ഡ്യെ പ്രവചിച്ചതിന് സമാനമായ തിരിച്ചുവരവാണ് കൊഹ്ലി നടത്തിയത്
തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡെക്ക്, പിന്നെ കൊടുങ്കാറ്റ്; ഒരേയൊരു ചേസ് മാസ്റ്റര്‍, കിങ് കൊഹ്‌ലി
Published on

റായ്പൂര്‍: തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ പരാജയപ്പെട്ടതിന് ശേഷം സെഞ്ച്വറി തിരിച്ചുവരവുമായി വിരാട് കൊഹ്‌ലി. 50 പന്തില്‍ 105 റണ്‍സുമായി പുറത്താവാതെനിന്ന കൊഹ്‌ലി ബെംഗുളൂരുവിനെ പ്ലേ ഓഫ് തൊട്ടരികിലെത്തിച്ചു. മത്സരത്തിലെ താരവും വിരാട് തന്നെയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ 193 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ വെറും 19.1 ഓവറില്‍ ആര്‍സിബി ആധികാരിക വിജയത്തിലെത്തി. വിരാടും ദേവ്ദത്ത് പടിക്കലുമാണ് വിജയശില്‍പ്പികള്‍.

തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡെക്ക്, പിന്നെ കൊടുങ്കാറ്റ്; ഒരേയൊരു ചേസ് മാസ്റ്റര്‍, കിങ് കൊഹ്‌ലി
ചിന്നസ്വാമിയിലെ 'പെരിയ' രാജാവ്! 'ഹോൾഡ് ദ പോസ് വിരാട്'; ഫോർ മഴ തീർത്ത് വിമർശകരുടെ വായടപ്പിച്ച് കിംഗ് കോലി

പവര്‍പ്ലേയില്‍ വിസ്‌ഫോടനം തീര്‍ത്ത തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. എന്നാല്‍ നാലാം ഓവറില്‍ ജേക്കബ് ബെതലിനെ പുറത്താക്കി കാര്‍ത്തിക് തിയാഗി കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് ഇംപാക്ട് പ്ലെയറായി എത്തിയ ദേവ്ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് കൊഹ്‌ലി ആര്‍സിബിയെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 60 പന്തില്‍ 105 റണ്‍സെടുത്ത് കൊഹ്‌ലി പുറത്താകാതെ നിന്നു. 27 പന്തില്‍ 39 റണ്‍സാണ് പടിക്കലിന്റെ സംഭാവന.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സംപൂജ്യനായിട്ടാണ് വിരാട് കൂടാരം കയറിയത്. പ്ലേ ഓഫിന് മുന്‍പ് താരം ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ടീമിന് വലിയ തിരിച്ചടിയാകുമെന്ന പ്രവചിക്കപ്പെട്ടിരുന്നു. സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടാണ് കൊഹ്‌ലി ആദ്യം ഡെക്കായി പുറത്താവുന്നത്. മത്സരത്തില്‍ ടീം തോല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ മുംബൈ ഇന്ത്യന്‍സിനോടും സംപൂജ്യനായി പുറത്തായി. എന്നാല്‍ എംഐക്കെതിരായ മത്സരത്തില്‍ രക്ഷകനായ ക്രുനാല്‍ പാണ്ഡ്യെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡെക്ക്, പിന്നെ കൊടുങ്കാറ്റ്; ഒരേയൊരു ചേസ് മാസ്റ്റര്‍, കിങ് കൊഹ്‌ലി
'നീ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്', പാണ്ഡ്യയുടെ ശകാരത്തിൽ 'ചാര്‍ജായി' തിലക്; പിന്നെ കണ്ടത് കൂട്ടക്കുരുതി! വീഡിയോ വൈറൽ

ഇനിയുള്ള രണ്ട് ലീഗ് മത്സരത്തില്‍ ഒന്നില്‍ വിജയിക്കാനായാല്‍ ടീമിന് പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാം. പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഇനിയുള്ള മത്സരങ്ങളില്‍ എതിരാളികള്‍. ഐപിഎല്ലില്‍ വിരാടിന്റെ ബാറ്റില്‍നിന്ന് പിറന്ന ഒമ്പതാം സെഞ്ച്വറിയാണ് ഇന്നലത്തേത്. ഇന്നലെത്തെ വിജയത്തോടെ ഗുജറാത്തിന് പിന്തള്ളി പോയിന്റ് പട്ടികയില്‍ ടീം ഒന്നാം സ്ഥാനത്ത് തിരികെയെത്തിയിട്ടുണ്ട്.

English Summary: Virat Kohli delivered a remarkable comeback innings, smashing an unbeaten 105 to lead Royal Challengers Bengaluru (RCB) to a convincing victory over Kolkata Knight Riders (KKR). After suffering consecutive ducks in his previous two matches, there were growing concerns about Kohli’s form ahead of the crucial playoff phase. However, the star batter responded in emphatic fashion, anchoring a successful chase and reaffirming his reputation as one of the best in pressure situations.

Madism Digital
madismdigital.com