'നീ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്', പാണ്ഡ്യയുടെ ശകാരത്തിൽ 'ചാര്‍ജായി' തിലക്; പിന്നെ കണ്ടത് കൂട്ടക്കുരുതി! വീഡിയോ വൈറൽ

സീസണിലെ മോശം പ്രകടനങ്ങളുടെ തുടര്‍ച്ചക്കുശേഷം തിലകിന്റെ ഗംഭീര തിരിച്ചുവരവാണ് അഹമ്മദാബാദില്‍ കണ്ടത്
'നീ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്', പാണ്ഡ്യയുടെ ശകാരത്തിൽ 'ചാര്‍ജായി' തിലക്; പിന്നെ കണ്ടത് കൂട്ടക്കുരുതി! വീഡിയോ വൈറൽ
Published on

അങ്ങനെ ഐപിഎല്ലിലെ ഏറ്റവും മികച്ച കം ബാക്കിനു അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. 22 പന്തിൽ 19 റൺസുമായി 'മുക്കി മൂളി' ബാറ്റ് ചെയ്തിരുന്ന മുംബൈ ഇന്ത്യൻസിന്റെ തിലക് വർമ അടുത്ത 23 ബോളിൽ ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചു. ഒടുക്കം മുംബൈയുടെ ഇന്നിങ്‌സ് 199 ൽ അവസാനിക്കുമ്പോൾ തിലക് വർമയുടെ വ്യക്തിഗത സ്‌കോർ 45 പന്തിൽ 101 റൺസ് !

തിലക് വർമ ഫോം വീണ്ടെടുത്തതിൽ ആരോടാണ് നന്ദി പറയേണ്ടത്? സംശയമൊന്നും വേണ്ട മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയോട് തന്നെ ! മുംബൈ ഇന്നിങ്‌സിന്റെ സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ ഹാർദിക് വിളിച്ച 'കണ്ണുപൊട്ടുന്ന ചീത്ത'യാണ് തിലകിന്റെ ഗിയർ മാറ്റത്തിനു കാരണം.

'നീ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്', പാണ്ഡ്യയുടെ ശകാരത്തിൽ 'ചാര്‍ജായി' തിലക്; പിന്നെ കണ്ടത് കൂട്ടക്കുരുതി! വീഡിയോ വൈറൽ
ഭയത്തെ ആക്രമിച്ച് കീഴടക്കിയ തിലക്; നിസ്സഹായതയിൽ നിന്ന് റെക്കോർഡ് സെഞ്ച്വറിയിലേക്കൊരു 45 പന്ത് 'റോക്കറ്റ്' യാത്ര!

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 14 ഓവർ പൂർത്തിയാകുമ്പോൾ മുംബൈയുടെ സ്‌കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലായിരുന്നു. 22 പന്തിൽ 19 റൺസുമായി തിലക് വർമയും അഞ്ച് പന്തിൽ മൂന്ന് റൺസുമായി ഹാർദിക് പാണ്ഡ്യയും ക്രീസിൽ. സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ തിലക് വർമയ്ക്കു ഹാർദിക് പാണ്ഡ്യയുടെ കൈയിൽ നിന്ന് കണക്കിനു കിട്ടി. തിലകിന്റെ മെല്ലെപ്പോക്കിനെ വിമർശിക്കുകയായിരുന്നു ഹാർദിക്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഹാർദിക്കിന്റെ ചീത്തവിളിക്കു ശേഷം ആദ്യ ഓവറിൽ തന്നെ ഒരു സിക്‌സും രണ്ട് ഫോറും അടിച്ച് തിലക് സൂചന നൽകി. പിന്നീടങ്ങോട്ട് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ഗാലറി സാക്ഷ്യംവഹിച്ചത്. 23 പന്തുകളിൽ അടിച്ചുകൂട്ടിയത് 82 റൺസ് ! എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങിയതാണ് തിലകിന്റെ ഇന്നിങ്‌സ്. മുംബൈയ്ക്കു വേണ്ടി ഏറ്റവും കുറവ് ബോളുകളിൽ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ സനത് ജയസൂര്യയ്‌ക്കൊപ്പം തിലക് വർമ ഇടംപിടിക്കുകയും ചെയ്തു.

English Summary: Tilak Varma delivered a sensational comeback innings, smashing 101 off 45 balls after a slow start. A crucial pep talk from Hardik Pandya during the strategic timeout helped shift gears, powering Mumbai Indians to a strong total in the IPL.

Related Stories

No stories found.
Madism Digital
madismdigital.com