'കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്'; ടിം ഡേവിഡിനു അടുത്ത സീസണിലെ ആദ്യ മത്സരം നഷ്ടമാകും

താരത്തിനു ഈ സീസണിൽ ഇത് മൂന്നാം തവണയാണ് പെരുമാറ്റദൂഷ്യത്തിനു ഡി മെറിറ്റ് പോയിന്റ് ലഭിക്കുന്നത്
'കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്'; ടിം ഡേവിഡിനു അടുത്ത സീസണിലെ ആദ്യ മത്സരം നഷ്ടമാകും
Published on

ഈ സീസണിൽ ഫെയർ പ്ലേ പോയിന്റിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ പ്രധാന കാരണം ടിം ഡേവിഡ് ആണ്. ഗ്രൗണ്ടിൽ ടിം ഡേവിഡ് ചെയ്യുന്ന കുസൃതികൾക്കെല്ലാം ടീം മാനേജ്‌മെന്റ് കൂടി ഉത്തരം പറയേണ്ട അവസ്ഥയായിരുന്നു. അതിനെല്ലാം അപ്പുറത്ത് താരത്തിനു അടുത്ത സീസണിലെ ആദ്യ മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി.

അംപയർമാർക്കു നേരെ പന്തോ മറ്റെതെങ്കിലും വസ്തുക്കളോ കളിക്കാർ എറിഞ്ഞാൽ അത് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരും

ഐപിഎലിൽ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നാണ് ടിം ഡേവിഡിനു 2027 സീസണിലെ ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. താരത്തിനു ഈ സീസണിൽ ഇത് മൂന്നാം തവണയാണ് പെരുമാറ്റദൂഷ്യത്തിനു ഡി മെറിറ്റ് പോയിന്റ് ലഭിക്കുന്നത്.

'കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്'; ടിം ഡേവിഡിനു അടുത്ത സീസണിലെ ആദ്യ മത്സരം നഷ്ടമാകും
'കോഹ്ലിയുണ്ടോ? തോൽക്കില്ല'; പവർപ്ലേ കടക്കുന്ന വിജയമന്ത്രം

2027 സീസണിലെ ആദ്യ മത്സരം നഷ്ടപ്പെടുന്നതിനൊപ്പം മാച്ച് ഫീയുടെ 50 ശതമാനം ഡേവിഡ് പിഴയായി ഒടുക്കുകയും വേണം. ഐസിസി പെരുമാറ്റച്ചട്ടം ലെവൽ ഒന്നാണ് ആർസിബി താരം ലംഘിച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിലാണ് സംഭവം. ഗുജറാത്തിന്റെ ബാറ്റിങ് നടക്കുന്നതിനിടെ പത്താം ഓവറിൽ അംപയർ നിതിൻ മേനോനെ ടിം ഡേവിഡ് ഐസ് ബാഗ് കൊണ്ട് എറിഞ്ഞു. അംപയർമാർക്കു നേരെ പന്തോ മറ്റെതെങ്കിലും വസ്തുക്കളോ കളിക്കാർ എറിഞ്ഞാൽ അത് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരും.

'കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്'; ടിം ഡേവിഡിനു അടുത്ത സീസണിലെ ആദ്യ മത്സരം നഷ്ടമാകും
കോഹ്ലിയും രോഹിതുമില്ല! ഐപിഎല്‍ 2026 മികച്ച ഇലവന്‍ പുറത്തുവിട്ട് 'മണികൺട്രോ‌ൾ '

ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ടിം ഡേവിഡിന്റെ പെരുമാറ്റച്ചട്ട ലംഘനം. മൂന്ന് തവണയായി അഞ്ച് ഡീ മെറിറ്റ് പോയിന്റ് താരത്തിനു ലഭിച്ചുകഴിഞ്ഞു. നേരത്തെ ടൈം ഔട്ട് സമയത്ത് അംപയർ ആവശ്യപ്പെട്ടിട്ടും പന്ത് കൊടുക്കാതിരുന്ന ടിം ഡേവിഡിന്റെ കുസൃതിക്കെതിരെയും ഐപിഎൽ ഭരണസമിതി നടപടിയെടുത്തിരുന്നു.

അതേസമയം ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 188.27 സ്‌ട്രൈക് റേറ്റിൽ ആർസിബിക്കായി 305 റൺസാണ് ടിം ഡേവിഡ് നേടിയത്. ആർസിബിയുടെ കിരീട നേട്ടത്തിൽ ഡേവിഡ് നിർണായക സ്വാധീനമായി.

Summary

English Summary: Despite winning the IPL 2026 title, Royal Challengers Bengaluru finished at the bottom of the Fair Play standings this season. A major reason was the repeated disciplinary breaches involving Tim David, whose on-field actions resulted in penalties and criticism. The incidents not only affected RCB's Fair Play ranking but also led to serious consequences for the Australian batter. As a result, Tim David is set to miss the opening match of the next IPL season due to suspension.

Madism Digital
madismdigital.com