'ദൗര്‍ബല്യങ്ങള്‍ ഏറെ, പക്ഷേ തിരിച്ചുവരണം'; വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുന്നു

വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ശേഷം ട്വന്റി 20 ഫോര്‍മാറ്റിലെ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ മറികടന്ന് വിജയത്തോടെ ടൂര്‍ണമെന്റ് തുടങ്ങുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം
'ദൗര്‍ബല്യങ്ങള്‍ ഏറെ, പക്ഷേ  തിരിച്ചുവരണം'; വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുന്നു
Published on

വനിതാ ടി20 ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. തായ്‌ലന്‍ഡിന് എതിരായ മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ സ്വപ്‌നം കാണുന്നില്ല. വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ശേഷം ട്വന്റി 20 ഫോര്‍മാറ്റിലെ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ മറികടന്ന് വിജയത്തോടെ ടൂര്‍ണമെന്റ് തുടങ്ങുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതെ ടീം ഇന്ത്യയ്ക്ക് തിരിച്ചുവരണം. ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പിന് പുറമെ അടുത്ത മാസം ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ്, ഫെബ്രുവരിയില്‍ ശ്രീലങ്കയില്‍ നടക്കുന്ന പ്രഥമ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ മള്‍ട്ടി-നാഷണല്‍ ടി20 ടൂര്‍ണമെന്റുകള്‍ ആണ് ഇനി മുന്നിലുള്ളത്.

'ദൗര്‍ബല്യങ്ങള്‍ ഏറെ, പക്ഷേ  തിരിച്ചുവരണം'; വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുന്നു
സ്നേഹലത റെഡ്ഡിയെന്ന പോരാളി: ചരിത്രം മറക്കാൻ ശ്രമിക്കുന്നവരെ 'മിസ' ഓർമിപ്പിക്കുന്നത്

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നതെന്നാണ് മുഖ്യ പരിശീലകന്‍ അമോല്‍ മുസുംദാര്‍ നല്‍കുന്ന പ്രതികരണം. തന്റെ ടീം വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ വര്‍ഷം കളിച്ച 16 ട്ി20 മത്സരങ്ങളില്‍ ഒമ്പതിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ തിരിച്ചടികളുടെ സമ്മര്‍ദത്തില്‍ ഇറങ്ങുന്ന ടീമിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഫോമും ടീമിന്റെ സ്ഥിരതയില്ലായ്മയും ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് എ ഓപ്പണര്‍ മത്സരത്തില്‍ തായ്ലന്‍ഡിനെതിരെ ഈ ആശങ്കകള്‍ക്ക് മറുപടി നല്‍കേണ്ടിവരും ഇന്ത്യന്‍ താരങ്ങള്‍ക്ക്. ജെമിമ റോഡ്രിഗസ് ഇത്തവണ ടീമിലില്ല. പ്രതിക റാവല്‍ ആണ് പകരം ടീമില്‍ ഇടം പിടിച്ചത്. സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ഓപ്പണിങ്ങില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷകളാകും. ദീപ്തി ശര്‍മയുടെ നേതൃത്വത്തിലുള്ള സ്പിന്‍ ആക്രമണത്തില്‍ ശ്രീ ചരണി,രാധ യാദവ്, പ്രേമ റാവത്ത് എന്നിവരും അണിനിരക്കും. പേസ് വിഭാഗത്തില്‍ രേണുക സിങ് ഠാക്കൂറിനൊപ്പം ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, നന്ദനി ശര്‍മ എന്നിവരും ടീമിലുണ്ട്.

'ദൗര്‍ബല്യങ്ങള്‍ ഏറെ, പക്ഷേ  തിരിച്ചുവരണം'; വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുന്നു
'15000 രൂപ, ഇന്ത്യയെ ലോക കീരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്റെ ആദ്യ പ്രതിഫലം, ആ പണം കൊണ്ട് ക്രിക്കറ്റ് കിറ്റ് വാങ്ങി'

ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും തായ്ലന്‍ഡിനും പുറമെ ഹോങ്കോങ്, പാകിസ്ഥാന്‍ എന്നീ ടീമുകളുമാണുള്ളത്. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് തായ്ലന്‍ഡ്. ഇന്ത്യക്കെതിരെയും ശക്തമായ പോരാട്ടം നടത്താനാകും തായ്ലന്‍ഡിന്റെ ശ്രമം. ആദ്യമത്സരത്തില്‍ ക്യാപ്റ്റന്‍ നരുമോള്‍ ചായ്വായിയും, ബൗളര്‍മാരായ ഒന്നിച്ച കാംചോംഫുവും, ഫാനിത മായയും നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മ വിശ്വാസവും തായ്‌ലന്‍ഡിനുണ്ട്.

നിരവധി താരങ്ങള്‍ ടീമിലുണ്ടെങ്കിലും മധ്യനിരയില്‍ കരുത്തരില്ലെന്നതാണ് ഇന്ത്യയുടെ ദൗര്‍ബല്യം. ഇന്ത്യന്‍ നിരയില്‍ നിന്നും ജെമീമ റോഡ്രിഗസിനെ ഒഴിവാക്കി പ്രതീക റാവലിനെ ഉള്‍പ്പെടുത്തുമ്പോഴും മധ്യനിര ശക്തമാകില്ലെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ഇന്ത്യയുടെ ഓപ്പണിങ് പ്രതീക്ഷയാണ്. ഇരുവരും നല്‍കുന്ന തുടക്കം നിലനിര്‍ത്താന്‍ മധ്യനിരയ്ക്ക് കഴിയുമോ എന്നത് വിജയത്തില്‍ നിര്‍ണായകമാകും. മോശം ഫീല്‍ഡിങ് ആണ് മറ്റൊരു വെല്ലുവിളി. ടി20 ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ശ്രീ ചരാണി, രാധ യാദവ്, പ്രേമ റാവത്ത് എന്നിവര്‍ ബോളിങ് നിരയെ നയിക്കും. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയായിരിക്കും സ്പിന്നിലെ കുന്തമുന.

Madism Digital
madismdigital.com