വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി 'കില്ലര്‍ മില്ലര്‍' ; ബാംഗ്ലൂരിനെ തരിപ്പണമാക്കിയ ആ ലാസ്റ്റ് ഓവര്‍

ഗുജറാത്തിനെതിരെയേറ്റ മത്സരത്തിലെ പിഴവുകള്‍ക്ക് ചിന്നസ്വാമിയില്‍ ബാറ്റുകൊണ്ട് മറുപടി
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി 'കില്ലര്‍ മില്ലര്‍' ; ബാംഗ്ലൂരിനെ തരിപ്പണമാക്കിയ ആ ലാസ്റ്റ് ഓവര്‍
Photo Credits : Delhi Capitals IG post
Published on

ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ബാംഗ്ലൂര്‍ ആരാധകര്‍ക്ക് മുന്നില്‍ അവസാന ഓവര്‍ ബാറ്റ് ചെയ്യാന്‍ വന്ന ഡേവിഡ്‌ മില്ലര്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചിരുന്നു. ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ സംഭവിച്ച പോലൊരു പിഴവ് തന്റെ ഭാഗത്തുനിന്ന് ഇത്തവണ ഉണ്ടാവരുത്.

അവസാനത്തെ പന്തിന് തൊട്ടുമുന്നത്തെ പന്തില്‍ കുല്‍ദീപ് യാദവിന് സിംഗിള്‍ നിഷേധിച്ച മില്ലര്‍, കളി തോറ്റതിന്റെ പഴി മുഴുവന്‍ ഏറ്റുവാങ്ങിയിരുന്നു. സൗത്താഫ്രിക്കക്കാരെ ക്രിക്കറ്റ് ലോകം കളിയാക്കി വിളിക്കാറുള്ള 'ചോക്കര്‍' വിളികളും മില്ലറിന് നേരിടേണ്ടിവന്നിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി 'കില്ലര്‍ മില്ലര്‍' ; ബാംഗ്ലൂരിനെ തരിപ്പണമാക്കിയ ആ ലാസ്റ്റ് ഓവര്‍
പാണ്ഡ്യെ കുലംകുത്തിയോ? ടീം സ്പിരിറ്റിലാതെ കളത്തിലിറങ്ങി മുംബൈ, കാരണക്കാരനെ അന്വേഷിച്ച് നെറ്റിസൺസ്

ഷെപ്പേഡിനെ തകര്‍ത്ത ലാസ്റ്റ് ഓവര്‍

ബാംഗ്ലൂരിനെതിരെ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയലക്ഷ്യം. ഡെത്ത് ഓവറുകളില്‍ കൃത്യമായ യോര്‍ക്കറുകള്‍ എറിയാറുള്ള റൊമാരിയോ ഷെപ്പേഡാണ് പന്തെറിയുന്നത്. ഓവറിലെ ആദ്യത്തെ 2 ബോളുകളും സിംഗിള്‍ എടുക്കാനെ മില്ലറിനും ട്രിസ്റ്റ്യന്‍ സ്റ്റബ്‌സിനും കഴിഞ്ഞുള്ളൂ. ജയം മുന്നില്‍ക്കണ്ട ബാംഗ്ലൂര്‍ ആരാധകരുടെ ആരവം ചിന്നസ്വാമിയില്‍ മുഴങ്ങി.

എന്നാല്‍, പിന്നീടെറിഞ്ഞ രണ്ട് പന്തുകളിലും ഷെപ്പേഡിന് യോര്‍ക്കര്‍ എറിയാന്‍ സാധിച്ചില്ല. ഫിനിഷര്‍ റോളില്‍ മില്ലര്‍ വീണ്ടും പരാജയമാണെന്ന് തോന്നിയിടത്തു നിന്ന് രണ്ട് സിക്‌സുകളാണ് ഗാലറിയില്‍ പതിച്ചത്. തന്റെ സ്വതസിദ്ധമായ പവര്‍ഹിറ്റിങ്ങ് ശൈലിയില്‍ തൊടുത്ത രണ്ട് ഷോട്ടുകളും നോക്കിനില്‍ക്കാനേ ഫീല്‍ഡര്‍മാര്‍ക്ക് സാധിച്ചതുള്ളൂ. ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത് 1 പന്തില്‍ 1 റണ്‍ മാത്രം. അവസാന പന്തില്‍ ഫോറുമടിച്ച് നടന്നു നീങ്ങുന്ന 'കില്ലര്‍ മില്ലറെ' നോക്കി ബാംഗ്ലൂര്‍ ആരാധകര്‍ പോലും കയ്യടിച്ചു. 10 പന്തുകളില്‍ 22 റണ്‍സാണ് മില്ലര്‍ അടിച്ചത്.

2011 ല്‍ പഞ്ചാബില്‍ തുടങ്ങിയ ഐപിഎല്‍ കരിയര്‍ ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങി പല ടീമുകളിലും അയാള്‍ കളിച്ചു. കളിച്ച ടീമുകളിലെല്ലാം ടീമിന്റെ മിഡില്‍ ഓവറിലെ നെടുന്തൂണായി അയാള്‍ നിലകൊണ്ടു. ഇന്നും ആ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കുന്നതില്‍ ആരാധകരുടെ 'കില്ലര്‍ മില്ലര്‍'ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നത് ആശ്ചര്യം.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി 'കില്ലര്‍ മില്ലര്‍' ; ബാംഗ്ലൂരിനെ തരിപ്പണമാക്കിയ ആ ലാസ്റ്റ് ഓവര്‍
ബുംറയുടെ വിക്കറ്റ് വരള്‍ച്ചക്ക് പിന്നിലെ യഥാര്‍ഥ കാരണമെന്ത്? 19 ഓവറുകളില്‍ വഴങ്ങിയത് 164 റണ്‍സ്

English Summary: David Miller wins the match for Delhi Capitals in the last over against RCB after the criticism he got from the match against Gujarat Titans.

Related Stories

No stories found.
Madism Digital
madismdigital.com