11-ാം വയസ്സിൽ ചരിത്രനേട്ടം; ബോധന ശിവാനന്ദൻ പ്രായം കുറഞ്ഞ വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍

എക്കാലത്തെയും പ്രായം കുറഞ്ഞ പത്ത് ഇന്റർനാഷണൽ മാസ്റ്റർമാരുടെ പട്ടികയിലും ബോധന സ്ഥാനം നേടി.
11-ാം വയസ്സിൽ ചരിത്രനേട്ടം; ബോധന ശിവാനന്ദൻ 
പ്രായം കുറഞ്ഞ 
വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍
Luka Rifelj
Published on: 

ചെസ് ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറുകയാണ് ബോധന ശിവാനന്ദന്‍. വെറും 11-ാം വയസ്സില്‍ ആണ് വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ബോധന ശിവാനന്ദന്‍ സ്വന്തമാക്കുന്നത്. ഹംഗേറിയന്‍ ചെസ് ഇതിഹാസം ജൂഡിറ്റ് പോള്‍ഗാര്‍ 38 വര്‍ഷം മുമ്പ് കുറിച്ച റെക്കോര്‍ഡ് തിരുത്തിക്കുറിച്ച ബോധനയുടെ നേട്ടം, ലോക ചെസ് ചരിത്രത്തിലെ പുതിയൊരു അധ്യായം കൂടിയാണ്.

വടക്കൻ ലണ്ടനിലെ ഹാരോയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബോധന. അഞ്ച് വയസുമുതലാണ് ബോധന ചെസ് കളിച്ചുതുടങ്ങിയത്. വീഡിയോകൾ കണ്ട് സ്വയം പഠിച്ചാണ് കളിയിൽ കഴിവ് തെളിയിച്ചത്. 2026ൽ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് വനിതാ കിരീടം നേടി 1939ൽ എലെയ്‌ൻ പ്രിച്ചാർഡ് സ്‌ഥാപിച്ച റെക്കോർഡ് തകർത്ത ബോധന, വുമൺ ഗ്രാൻഡ് മാസ്‌റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ്.

ഓപ്പൺ വിഭാഗത്തിലെ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടുന്നതിനും പോൾഗാറിന്റെ റെക്കോർഡ് മറികടക്കുന്നതിനും ആവശ്യമായ റേറ്റിങ് പോയിന്റുകൾ മാത്രമാണ് ബോധനയ്ക്ക് വേണ്ടിയിരുന്നത്. ഇതോടെ എക്കാലത്തെയും പ്രായം കുറഞ്ഞ പത്ത് ഇന്റർനാഷണൽ മാസ്റ്റർമാരുടെ പട്ടികയിലും ബോധന സ്ഥാനം നേടി. ടൂർണമെന്റിൽ 'ഷീ പ്ലേസ് ടു വിൻ ലയണസസ്' ടീമിനായി ഒന്നാം ബോർഡിൽ കളിച്ച താരം ഏഴ് മത്സരങ്ങളിൽ നിന്ന് 5.5 പോയിന്റ് നേടി.

ബോധനയുടെ നേട്ടത്തെ യൂറോപ്യൻ ചെസ് യൂണിയൻ എക്സിലൂടെ അഭിനന്ദിച്ചു. അവസാന റൗണ്ടിലെ വിജയത്തോടെ ഇന്റർനാഷണൽ മാസ്റ്റർ പദവി നേടിയ 11-കാരി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി മാറിയെന്ന് സംഘടന കുറിച്ചു.

ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ അലക്സാന്ദ്ര ഗൊറിയാച്ച്കിനയ്‌ക്കെതിരായ മത്സരം സമനിലയിൽ എത്തിയെങ്കിലും, മൂന്നാം റൗണ്ടിൽ ബെലാറസ് താരം ഓൾഗ ബഡെൽക്കയെ ബോധന പരാജയപ്പെടുത്തി. ഇതോടെ താരത്തിന്റെ റേറ്റിങ് 2399.4 ആയി ഉയർന്നു. തുടർന്നുള്ള റൗണ്ടിൽ ജോർജിയൻ ഗ്രാൻഡ്മാസ്റ്റർ നിനോ ബാറ്റ്സിയാഷ്‌വിലിയുമായി ബോധന സമനില നേടി.

11-ാം വയസ്സിൽ ചരിത്രനേട്ടം; ബോധന ശിവാനന്ദൻ 
പ്രായം കുറഞ്ഞ 
വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍
ഏഷ്യൻ ഗെയിംസ്: റോഷിബിനയ്ക്ക് ചരിത്ര വെള്ളി; തുഴച്ചിലിൽ കന്നി വെങ്കലവുമായി ഇന്ത്യ

സ്വീഡിഷ് വനിതാ ഇന്റർനാഷണൽ മാസ്റ്റർ വിക്ടോറിയ ജോഹാൻസണെതിരെ 32 നീക്കങ്ങളിൽ നേടിയ വിജയമാണ് ബോധനയ്ക്ക് ചരിത്രനേട്ടം സമ്മാനിച്ചത്.

ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ, ഡി. ഗുകേഷ്, ഉസ്ബെക്കിസ്ഥാന്റെ നൊദിർബെക് അബ്ദുസത്തോറോവ്, അർജന്റീനയുടെ ഫൗസ്റ്റിനോ ഓറോ, തുർക്കിയുടെ യാഗിസ് കാൻ എർദോഗ്മുസ്, റഷ്യയുടെ റോമൻ ഷോഗ്ദ്ജിയേവ് എന്നിവരുൾപ്പെടുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ പത്ത് ഇന്റർനാഷണൽ മാസ്റ്റർമാരുടെ പട്ടികയിലാണ് ബോധന ഇടം നേടിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്റർ പദവിയും ബോധന നേടിയിരുന്നു.

Summary

Indian-origin English chess player Bodhana Sivanandan, aged 11, has become the youngest female International Master (IM) in chess history, breaking a 38-year-old record set by Judit Polgar. Hailing from Harrow in north London, Bodhana achieved the milestone at the 2026 European Women’s Chess Club Cup, scoring 5.5 points from seven games while representing She Plays to Win Lionesses. After defeating Belarusian International Master Olga Badelka and drawing against Georgian Grandmaster Nino Batsiashvili, she secured the historic title with a 32-move victory over Sweden’s Viktoria Johansson. Her achievement also places her among the 10 youngest International Masters of all time, alongside Indian chess stars R. Praggnanandhaa and D. Gukesh.

Madism Digital
madismdigital.com