'താലിബാനെ ഭയന്ന് പുരുഷവേഷത്തില്‍ പരിശീലനം'; എഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി അഫ്ഗാന്‍ വനിതാ സൈക്കിളിസ്റ്റ്

അതികഠിനമായ ജീവിത യാഥാര്‍ഥ്യങ്ങളെ മറികടന്നാണ് ഇരുപത്തിമൂന്ന് കാരിയായ ഫരിബ ഇന്ന് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്
'താലിബാനെ ഭയന്ന് പുരുഷവേഷത്തില്‍ പരിശീലനം'; എഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി അഫ്ഗാന്‍ വനിതാ സൈക്കിളിസ്റ്റ്
Published on

യാഥാസ്ഥിക വ്യവസ്ഥിതികള്‍ക്കിടയില്‍ വിലക്കപ്പെട്ട സ്വാതന്ത്ര്യം. പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ മറികടന്ന് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് അഫ്ഗാന്‍ വനിതാ സൈക്കിളിസ്റ്റ് ഫരിബ ഹാഷ്മി. ആവേശകരമായ വനിതകളുടെ റോഡ് റേസ് മത്സരത്തില്‍ ചൈനയുടെ ഗുവോ ലിയക്ക് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ഫരിബ ഒരു ജനതയുടെ പ്രതീക്ഷയാവുകയാണ്. തന്റെ ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ നേട്ടം അഫ്ഗാനിലെ ലക്ഷക്കണക്കിന് വരുന്ന പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ക്ക് മുന്നിലുള്ള ഇരുണ്ട കാലം മറികടക്കാനുള്ള പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ഫരിബ മുന്നോട്ട് വയ്ക്കുന്നത്.

അതികഠിനമായ ജീവിത യാഥാര്‍ഥ്യങ്ങളെ മറികടന്നാണ് ഇരുപത്തിമൂന്ന് കാരിയായ ഫരിബ ഇന്ന് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ തിളക്കമാര്‍ന്ന വെള്ളിമെഡല്‍ നേട്ടം. ജപ്പാനിലെ നാഗോയക്ക് സമീപം നടന്ന ആവേശകരമായ വനിതകളുടെ റോഡ് റേസ് മത്സരത്തില്‍ ചൈനയുടെ പ്രമുഖ താരം ഗുവോ ലിയക്ക് പിന്നിലായി രണ്ടാമതായാണ് ഇരുപത്തിമൂന്നുകാരിയായ ഫരിബ ഫിനിഷ് ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരവും വികാരഭരിതവുമായ മുഹൂര്‍ത്തമാണിതെന്നും, അഫ്ഗാനിലെ ലക്ഷക്കണക്കിന് വരുന്ന പെണ്‍കുട്ടികള്‍ക്ക് ഇരുണ്ട കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഈ വിജയം വലിയൊരു പ്രചോദനമാകുമെന്നും താരം പ്രതികരിച്ചു.

'താലിബാനെ ഭയന്ന് പുരുഷവേഷത്തില്‍ പരിശീലനം'; എഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി അഫ്ഗാന്‍ വനിതാ സൈക്കിളിസ്റ്റ്
'ദൗര്‍ബല്യങ്ങള്‍ ഏറെ, പക്ഷേ തിരിച്ചുവരണം'; വനിതാ ടി20 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇറങ്ങുന്നു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ 2021 ന് ഫരിബയുടെ കുടുംബം രാജ്യം വിട്ടിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു പലായനം. അന്താരാഷ്ട്ര സൈക്ലിസ്റ്റായ സഹോദരിയുടെ പാത പിന്തുടര്‍ന്ന് 15-ാം വയസ്സിലാണ് ഹാഷിമി ഈ കായികരംഗത്തേക്ക് കടന്നുവന്നത്.

നാട്ടില്‍ പരിശീലനം നടത്തുന്ന കാലത്ത് തിരിച്ചറിയപ്പെടാതിരിക്കാനും ആളുകളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും പുരുഷവേഷം ധരിച്ചും മുഖംമൂടികള്‍ അണിഞ്ഞുമാണ് താരം സൈക്ലിംങിന് ഇറങ്ങിയിരുന്നത്. സൈക്ലിംങിനിടയില്‍ പലതവണ നാട്ടുകാരുടെ കല്ലേറുകളെയും ശാരീരിക അതിക്രമങ്ങളെയും ധീരമായി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഫരിബ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ലോക ചാമ്പ്യനായ മുന്‍ ഇറ്റാലിയന്‍ താരം അലസ്സാന്‍ഡ്ര കപ്പല്ലോറ്റോയുടെ സഹായത്തിലാണ് ഹാഷിമി സൈക്ലിങ്ങ് പരിശീലിക്കുന്നത്. നിലവില്‍ ഇറ്റലിയിലാണ് ഫരിബയും കുടുംബവും താമസിക്കുന്നത്. ഹാഷിമിയും സഹോദരിയും 2024-ലെ പാരീസ് ഒളിമ്പിക്‌സിലും മത്സരിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം അഫ്ഗാനിലെ സ്ത്രീകള്‍ക്കാണ് ഫരിബ സമര്‍പ്പിക്കുന്നത്. താലിബാന്‍ 'ഞങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തു. ഈ വെള്ളിമെഡല്‍ അഫ്ഗാന്‍ സ്ത്രീകളുടെ അതിജീവനശേഷി തെളിയിക്കുന്നതാണ്.

എനിക്ക് അതില്‍ വലിയ സന്തോഷമുണ്ട്. 'ഞാന്‍ ഒറ്റയ്ക്കല്ല, പല രാജ്യങ്ങളിലായി കഴിയുന്ന ദശലക്ഷക്കണക്കിന് അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ഇതേ സ്വപ്‌നമുണ്ട്. അവരുടെ പിന്തുണ എനിക്കുണ്ട്. എന്നും ഫരിബ പറയുന്നു. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും ഒരിക്കലും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നും തന്റെ പോരാട്ടം തുടരുമെന്നും ഫരിബ പറയുന്നു. വെള്ളിമെഡല്‍ നേട്ടത്തിന്റെ തിളക്കത്തില്‍ ഇപ്പോള്‍ 2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള കഠിനമായ തയ്യാറെടുപ്പിലാണ് താരം.

'താലിബാനെ ഭയന്ന് പുരുഷവേഷത്തില്‍ പരിശീലനം'; എഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടി അഫ്ഗാന്‍ വനിതാ സൈക്കിളിസ്റ്റ്
വെങ്കലത്തിളക്കത്തില്‍ ഇന്ത്യ; ഷൂട്ടിങ്ങില്‍ സ്‌കീറ്റ് ഇനത്തില്‍ ഇരട്ട വെങ്കലം; സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയ്ക്കും മൂന്നാം സ്ഥാനം

ജപ്പാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് മത്സരവേദിയില്‍ എത്തിയപ്പോളും വലിയ വെല്ലുവിളികല്‍ ആയിരുന്നു ഫരിബയെ കാത്തിരുന്നിരുന്നത്. പരിശീലകരോ മെക്കാനിക്കുകളോ ഇല്ലാതിരുന്ന താരത്തിന് നാഷണല്‍ ഫെഡറേഷന്‍ അനുവദിച്ച കാര്‍ ഡ്രൈവര്‍ മാത്രമായിരുന്നു താരത്തിന് കൂട്ട്. സൈക്കിള്‍ സ്വയം നന്നാക്കുന്നതും കഴുകുന്നതുമെല്ലാം ഫരിബ തന്നെയായിരുന്നു ചെയ്തത്. തനിക്ക് വലിയ പിന്തുണയും സഹായവും നല്‍കിയ ജപ്പാന്‍ ടീമിന് താരം പ്രത്യേകം നന്ദിയും അറിയിച്ചു.

Summary

Amid a conservative system that restricts freedom, Afghan cyclist Fariba Hashimi has made history at the Asian Games, overcoming harsh realities of life. Finishing second behind China’s Guo Liying in the thrilling women’s road race, Fariba has become a symbol of hope for her people. She hopes her Asian Games silver medal will inspire millions of Afghan girls to overcome the dark times ahead.

Madism Digital
madismdigital.com