'ഇഴഞ്ഞുനീങ്ങി റെക്കോർഡ് തീർത്തവർ'; ഐപിഎലിലെ കുഞ്ഞൻ പവർപ്ലേ സ്‌കോറുകൾ ആരുടെ പേരിൽ?

ആര്‍സിബിക്കെതിരായ മത്സരത്തില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചക്കുപിന്നാലെ പട്ടികയില്‍ കുപ്രസിദ്ധിയുടെ ഒന്നാം സ്ഥാനത്തെത്തി ഡല്‍ഹി
'ഇഴഞ്ഞുനീങ്ങി റെക്കോർഡ് തീർത്തവർ'; ഐപിഎലിലെ കുഞ്ഞൻ പവർപ്ലേ സ്‌കോറുകൾ ആരുടെ പേരിൽ?
Published on

ട്വന്റി 20 ക്രിക്കറ്റിൽ പവർപ്ലേ എന്നാൽ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള ലൈസൻസ് എന്നാണ് അർത്ഥം. അതേസമയം എതിർ ടീമിന്റെ മികച്ച ബൗളിങ് പ്രകടനത്തിനു മുൻപ് പവർപ്ലേയിൽ തന്നെ തകർന്നുതരിപ്പണമായ ടീമുകളുമുണ്ട്. ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഡൽഹി ക്യാപിറ്റൽസ് മത്സരം അത്തരത്തിലൊന്നായിരുന്നു.

'ഇഴഞ്ഞുനീങ്ങി റെക്കോർഡ് തീർത്തവർ'; ഐപിഎലിലെ കുഞ്ഞൻ പവർപ്ലേ സ്‌കോറുകൾ ആരുടെ പേരിൽ?
IPL 2026: ഹേസൽവുഡും ഭുവനേശ്വർ കുമാറും തകർത്താടിയപ്പോൾ ഡൽഹിക്ക് വൻ തോൽവി; ഓൾഡ് സ്കൂൾ ബൗളിങ് അച്ചടക്കത്തിന് കയ്യടി

'കുഞ്ഞൻ സ്‌കോർ', പവർപ്ലേ നാണക്കേടിൽ ഡൽഹി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ പവർപ്ലേ സ്‌കോർ എന്ന നാണക്കേടിന്റെ റെക്കോർഡ് ഇനി ഡൽഹിക്കു സ്വന്തം. ആർസിബിക്കെതിരായ മത്സരത്തിൽ പവർപ്ലേയിലെ ആറ് ഓവറിൽ ഡൽഹിക്കു നേടാനായത് വെറും 13 റൺസ്. ആറ് വിക്കറ്റുകളും നഷ്ടമായി. ആർസിബിക്കു വേണ്ടി പവർപ്ലേയിൽ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്‌സൽവുഡും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി

രക്ഷപ്പെട്ടത് സൺറൈസേഴ്‌സ് ഹൈദരബാദ്

പവർപ്ലേയിലെ ഏറ്റവും ചെറിയ സ്‌കോർ എന്ന നാണക്കേടിന്റെ റെക്കോർഡ് സൺറൈസേഴ്‌സ് ഹൈദരബാദിന്റെ പേരിലായിരുന്നു. 2022 ൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 211 റൺസ് ചേസ് ചെയ്യാൻ ഇറങ്ങിയ സൺറൈസേഴ്‌സ് പവർപ്ലേയിലെ ആദ്യ ആറ് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടിയത് വെറും 14 റൺസാണ്. അന്ന് രാജസ്ഥാനു വേണ്ടി ഒരു മെയ്ഡൻ ഓവർ അടക്കം രണ്ട് വിക്കറ്റ് വീഴ്ത്തി പവർപ്ലേയിൽ താരമായത് പ്രസിദ്ധ് കൃഷ്ണ.

'ഇഴഞ്ഞുനീങ്ങി റെക്കോർഡ് തീർത്തവർ'; ഐപിഎലിലെ കുഞ്ഞൻ പവർപ്ലേ സ്‌കോറുകൾ ആരുടെ പേരിൽ?
Virat Kohli: ഐപിഎലിലെ 'വിശ്വരൂപം'; രോഹിതിനേക്കാൾ 1600+ റൺസ് മുന്നിൽ! വിരാട് കോഹ്‌ലിയുടെ ഈ റെക്കോർഡുകൾ ഇനി ആർക്കെങ്കിലും തകർക്കാനാകുമോ?

2009 ൽ രാജസ്ഥാൻ

2009 ൽ പവർപ്ലേയിലെ ആറ് ഓവറിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 റൺസ്. നാണക്കേടിന്റെ പട്ടികയിൽ മൂന്നാമതാണ് ഈ സ്‌കോറിന്റെ സ്ഥാനം. അന്ന് ആർസിബിക്കായി പവർപ്ലേയിലെ മൂന്ന് ഓവറിൽ ഏഴ് റൺസ് വഴങ്ങി പ്രവീൺ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

2011 ൽ ചെന്നൈയെ ഒതുക്കി കൊൽക്കത്ത

ഏറ്റവും കുറഞ്ഞ പവർപ്ലേ സ്‌കോറിൽ നാലാം സ്ഥാനത്താണ് 2011 ലെ ചെന്നൈ സൂപ്പർ കിങ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. ആദ്യ ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് മാത്രമേ ചെന്നൈയ്ക്കു അന്ന് നേടാൻ സാധിച്ചുള്ളൂ.

'ഇഴഞ്ഞുനീങ്ങി റെക്കോർഡ് തീർത്തവർ'; ഐപിഎലിലെ കുഞ്ഞൻ പവർപ്ലേ സ്‌കോറുകൾ ആരുടെ പേരിൽ?
Rinku Singh: ഓടും റിങ്കു, ചാടും റിങ്കു, ബോള് കണ്ടാൽ സിക്‌സും പറത്തും; കൊൽക്കത്തയുടെ 'സൂപ്പർമാൻ'

വീണ്ടും ചെന്നൈ

അഞ്ചാം സ്ഥാനത്ത് 2019 ൽ ആർസിബിക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് മാത്രം നേടാൻ സാധിച്ച ചെന്നൈ സൂപ്പർ കിങ്‌സ്. ആർസിബിക്കു വേണ്ടി യുസ്വേന്ദ്ര ചഹലാണ് അന്ന് ബൗളിങ്ങിൽ തിളങ്ങിയത്.

English Summary: Delhi Capitals recorded the lowest powerplay score in IPL history with just 13 runs, as RCB bowlers dominated early, highlighting some of the worst powerplay performances in the league.

Madism Digital
madismdigital.com