'തോൽവിക്കു വേറെ ആരെ പഴിക്കാൻ? ക്യാപ്റ്റൻ തന്നെ കാരണം'; അക്‌സറിനു പൊങ്കാല

പാര്‍ട്-ടൈം ബൗളര്‍ നിതീഷ് റാണയെ നാല് ഓവര്‍ ബൗള്‍ ചെയ്യാന്‍ അനുവദിച്ചതിനുപിന്നാലെയാണ് വിമര്‍ശനം
'തോൽവിക്കു വേറെ ആരെ പഴിക്കാൻ? ക്യാപ്റ്റൻ തന്നെ കാരണം'; അക്‌സറിനു പൊങ്കാല
Published on

ഐപിഎലിലെ ഡൽഹി ക്യാപിറ്റൽസ് നായകൻ അക്‌സർ പട്ടേലിനു സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ ഡൽഹി തോറ്റതിനു പിന്നാലെയാണ് അക്‌സറിനു പൊങ്കാല. കളി തോൽക്കാൻ പ്രധാന കാരണം ക്യാപ്റ്റൻ തന്നെയെന്ന് ഡൽഹി ആരാധകരും പറയുന്നു.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരബാദ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസിനു ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരബാദിന്റെ സ്‌കോർ 242 ലെത്താൻ കാരണം ഓപ്പണർ അഭിഷേക് ശർമയാണ്. 68 പന്തിൽ 10 വീതം ഫോറും സിക്‌സുകളുമായി 135 റൺസുമായി അഭിഷേക് പുറത്താകാതെ നിന്നു.

'തോൽവിക്കു വേറെ ആരെ പഴിക്കാൻ? ക്യാപ്റ്റൻ തന്നെ കാരണം'; അക്‌സറിനു പൊങ്കാല
'നീ എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്', പാണ്ഡ്യയുടെ ശകാരത്തിൽ 'ചാര്‍ജായി' തിലക്; പിന്നെ കണ്ടത് കൂട്ടക്കുരുതി! വീഡിയോ വൈറൽ

അഭിഷേകിന്റെ മുന്നിലേക്കു പാർട്-ടൈം ബൗളറെ തുടർച്ചയായി ഇട്ടുകൊടുത്ത അക്‌സറിന്റെ തീരുമാനമാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നത്. പാർട്-ടൈം ബൗളറായ നിതീഷ് റാണയ്ക്കാണ് അപകടകാരിയായ അഭിഷേക് ശർമയ്ക്കു മുന്നിൽ നാണംകെടേണ്ടിവന്നത്. അതിനു പ്രധാന കാരണം ഡൽഹി ക്യാപ്റ്റൻ അക്‌സർ പട്ടേലും !

നാല് ഓവറിൽ 55 റൺസാണ് നിതീഷ് റാണ വഴങ്ങിയത്. റാണയെ കൂടുതൽ ആക്രമിച്ചു കളിച്ചത് അഭിഷേക് തന്നെ. റാണയുടെ രണ്ടാം ഓവറിൽ അഭിഷേക് തുടർച്ചയായി രണ്ട് സിക്‌സുകൾ പറത്തി സൂചന നൽകിയിരുന്നു. എന്നിട്ടും റാണയ്ക്കു ശേഷിക്കുന്ന രണ്ട് ഓവറുകൾ കൂടി എറിയാൻ അക്‌സർ അവസരം നൽകി. കുൽദീപ് യാദവിനും അക്‌സർ പട്ടേലിനും രണ്ട് വീതം ഓവറുകൾ ശേഷിക്കെയാണ് പാർട്-ടൈം ബൗളറായ നിതീഷിനു നാല് ഓവർ ക്വാട്ട പൂർത്തിയാക്കാൻ അക്‌സർ അവസരം നൽകിയത്.

'തോൽവിക്കു വേറെ ആരെ പഴിക്കാൻ? ക്യാപ്റ്റൻ തന്നെ കാരണം'; അക്‌സറിനു പൊങ്കാല
ചെൽസിക്ക് കരിനിഴൽ: 114 വർഷത്തെ റെക്കോർഡ് തിരുത്തി നാണംകെട്ട തോൽവി!

ഇന്ത്യയുടെ മുൻതാരം രവിചന്ദ്രൻ അശ്വിൻ അക്‌സറിന്റെ തീരുമാനത്തെ ആനമണ്ടത്തരം എന്നാണ് വിളിച്ചത്. 'അക്സർ പട്ടേൽ, കുൽദീപ് യാദവ്, ലുങ്കി എങ്കിടി, മുകേഷ് കുമാർ, ടി നടരാജൻ തുടങ്ങിയവർ ഡൽഹിയുടെ ബൗളിങ് നിരയിൽ ഉണ്ട്. എന്നിട്ടും നാല് ഓവർ ക്വാട്ട ആദ്യം പൂർത്തിയാക്കിയത് പാർട് ടൈം ബൗളറായ നിതീഷ് റാണയാണ്. ആ തീരുമാനത്തിൽ തന്നെ ഡൽഹിക്കു കളി നഷ്ടമായി. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും വലിയ മണ്ടത്തരമാണിത്,' അശ്വിൻ തുറന്നടിച്ചു.

English Summary: Axar Patel is facing heavy criticism after Delhi Capitals’ loss to Sunrisers Hyderabad in the IPL. His decision to continue with part-time bowler Nitish Rana against an aggressive Abhishek Sharma proved costly, raising questions over his captaincy.

Related Stories

No stories found.
Madism Digital
madismdigital.com