ചെന്നൈയിൽ കന്നി സീസൺ മോശമാക്കാതെ സഞ്ജു; കാത്തിരിക്കുന്നത് നായകസ്ഥാനമോ?

14 ഇന്നിങ്‌സുകളിൽനിന്ന് 43.36 ശരാശരിയോടെ 477 റൺസ് സഞ്ജു നേടിയിട്ടുണ്ട്
ചെന്നൈയിൽ കന്നി സീസൺ മോശമാക്കാതെ സഞ്ജു; കാത്തിരിക്കുന്നത് നായകസ്ഥാനമോ?
Published on

വലിയ പ്രതീക്ഷകളോടെയാണ് സഞ്ജു സാംസൺ ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് എത്തിയത്. സീസൺ‍ അവസാനത്തോടെ ക്ലബ് വിടുമെന്ന് റൂമറുള്ള ധോണിയുടെ പകരക്കാരനായിപോലും ആരാധകർ സഞ്ജുവിനെ അംഗീകരിച്ചു. എന്നാൽ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താവുകയായിരുന്നു.

ടീമിന്റെ മോശം പ്രകടനത്തിലും സഞ്ജുവിന്റെ ബാറ്റിങ് ആരാധകർക്ക് ഏറെ ആശ്വാസമായിരുന്നു. രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഈ സീസണിൽ ചെന്നൈയ്ക്കായി താരം നേടിയിട്ടുണ്ട്.

14 ഇന്നിങ്‌സുകളിൽ നിന്ന് 165.63 സ്‌ട്രൈക് റേറ്റിൽ 477 റൺസാണ് സഞ്ജു നേടിയത്. 43.36 ആണ് ശരാശരി. മൂന്ന് കളികളിൽ പുറത്താകാതെ നിന്നു. 24 സിക്‌സുകളും 53 ഫോറുകളും താരം നേടിയിട്ടുണ്ട്. സീസണിൽ 500 റൺസ് എന്ന നേട്ടത്തിനു 23 റൺസ് അകലെ ഇത്തവണ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.

ചെന്നൈയിൽ കന്നി സീസൺ മോശമാക്കാതെ സഞ്ജു; കാത്തിരിക്കുന്നത് നായകസ്ഥാനമോ?
'വീട്ടിൽ പോ'; ചെന്നൈയ്ക്കു ഗില്ലിന്റെ 'സെന്റ് ഓഫ്', കളി കഴിഞ്ഞിട്ടും വിട്ടില്ല

മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനുമെതിരെയാണ് സഞ്ജു ഈ സീസണിൽ സെഞ്ചുറി നേടിയത്. ഡൽഹിക്കെതിരെ 56 പന്തുകളിൽ 15 ഫോറുകളും നാല് സിക്‌സും സഹിതം 115 റൺസുമായി പുറത്താകാതെ നിന്നു. മുംബൈക്കെതിരെ 54 പന്തുകളിൽ പത്ത് ഫോറും ആറ് സിക്‌സും സഹിതം 101 റണ്ർസെടുത്ത് നോട്ട്ഔട്ടോടുകൂടെയാണ് അവസാനിപ്പിച്ചത്. രണ്ട് കളികളിലും ചെന്നൈ ജയിക്കുകയും സഞ്ജു കളിയിലെ മികച്ച താരമാകുകയും ചെയ്തു.

ഓപ്പണർ എന്ന നിലയിൽ ചെന്നൈയ്ക്കായി സഞ്ജു തുടരുമെന്ന് ഈ സീസണിലെ പ്രകടനംകൊണ്ട് ഉറപ്പിക്കാം. എന്നാൽ മലയാളി താരം ടീമിന്റെ തലപ്പത്തേക്ക് എത്തുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. നായകൻ ഋതുരാജ് ഗെയ്ക്വാദ് ഈ സീസണിൽ 14 കളികളിൽ നിന്ന് 123.44 സ്‌ട്രൈക് റേറ്റിൽ നേടിയത് വെറും 337 റൺസാണ്. ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയും ചോദ്യംചെയ്യപ്പെടുന്നു. അടുത്ത സീസണിലേക്ക് എത്തുമ്പോൾ ഗെയ്ക്വാദിനെ റിലീസ് ചെയ്യാൻ പോലും ചെന്നൈ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കുക സഞ്ജുവിനെയാണ്.

English Summary:Sanju Samson impressed in his debut season with Chennai Super Kings despite the team failing to reach the playoffs. The Kerala batter scored 477 runs in 14 innings at a strike rate of 165.63, including two centuries and a half-century. Sanju played match-winning knocks against Mumbai Indians and Delhi Capitals, earning Player of the Match awards in both games. With captain Ruturaj Gaikwad struggling this season, fans are now wondering whether Sanju could become Chennai’s future captain.

Madism Digital
madismdigital.com