രാജസ്ഥാന്‍ എന്നാല്‍ വെറും സൂര്യവംശിയല്ല; ആര്‍ സീ ബിയുടെ പൂട്ട് പൊട്ടിച്ച ടീം ഗെയിം

ബൗളര്‍മാരെ വെച്ച് കെണിയൊരുക്കിയ റിയാന്‍ പരാഗിന്റെ രാജതന്ത്രം
രാജസ്ഥാന്‍ എന്നാല്‍ വെറും സൂര്യവംശിയല്ല; ആര്‍ സീ ബിയുടെ പൂട്ട് പൊട്ടിച്ച ടീം ഗെയിം
Published on

ഐപിഎല്ലില്‍ ഒരു പതിനഞ്ചുകാരന്റെ അഴിഞ്ഞാട്ടമാണ് നമ്മള്‍ ഈ സീസണില്‍ കണ്ടുകൊണ്ടിരിക്കുന്നത്. വൈഭവ് സൂര്യവംശിയുടെ ചിറകിലാണ് രാജസ്ഥാന്റെ ബാറ്റിങ്‌നിര കുതിക്കുന്നത്. ഇന്നലെ സീസണിലെ തുടര്‍ച്ചയായ നാലാമത്തെ ജയമാണ് രാജസ്ഥാന്‍ നേടിയത്. തോല്‍വിയറിയാതെ കുതിച്ച ബാംഗ്ലൂരിനെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് രാജസ്ഥാന്‍ കളം വിട്ടത്. ബാംഗ്ലൂര്‍ ബൗളിങ്ങ്‌നിരയെ തച്ചുതകര്‍ത്ത സൂര്യവംശിയാണ് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയതെങ്കിലും വാഴ്ത്തപ്പെടാതെ പോയ ചില ബൗളിങ് പെര്‍ഫോമന്‍സുകളുണ്ട്. ജോഫ്ര ആര്‍ച്ചര്‍, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശര്‍മ തുടങ്ങിയവര്‍. ഇതിലുപരി റിയാന്‍ പരാഗ് എന്ന ക്യാപ്റ്റന്റെ ഒരു പ്രഖ്യാപനം കൂടിയാണ് ഇന്നലെ ഗ്രൗണ്ടില്‍ ദൃശ്യമായത്.

രാജസ്ഥാന്‍ എന്നാല്‍ വെറും സൂര്യവംശിയല്ല; ആര്‍ സീ ബിയുടെ പൂട്ട് പൊട്ടിച്ച ടീം ഗെയിം
ഞാന്‍ കയ്യൊപ്പിട്ട നല്‍കിയ ജേഴ്സി അന്നവന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു; വെളിപ്പെടുത്തലുമായി യുവി

ഗുവാഹത്തിയിലെ നനഞ്ഞ പിച്ച്

ഗുവാഹത്തിയിലെ പിച്ചുകള്‍ പേസര്‍മാരെ അനുകൂലിക്കുന്നതല്ല. അതിനാല്‍ത്തന്നെ, പേസര്‍മാരുടെ കരുത്തില്‍ കളത്തിലിറങ്ങുന്ന ബാംഗ്ലൂരിന് സ്വാഭാവികമായും മുന്‍തൂക്കം കുറവാണ്. പേസര്‍മാരെ മികച്ച രീതിയില്‍ ആക്രമിച്ച് കളിക്കാനുള്ള കഴിവാണ് രാജസ്ഥാന്‍ ബാറ്റര്‍മാരുടെ കരുത്ത്. ഗുവാഹത്തിയിലെ പിച്ചില്‍ പേസര്‍മാര്‍ക്കെതിരെ രാജസ്ഥാന്റെ ബാറ്റിങ്‌ എത്തരത്തിലായിരിക്കുമെന്ന് മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ നമ്മള്‍ കണ്ടതാണ്. മഴമൂലം 11 ഓവറായി ചുരുക്കിയിട്ടുപോലും കളിയില്‍ ആദ്യബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അടിച്ചുകൂട്ടിയത് 150 റണ്‍സാണ്. അതും വെറും 3 വിക്കറ്റ് നഷ്ടത്തില്‍. ജെയ്‌സ്വാള്‍, സൂര്യവംശി, ജൂറല്‍, പരാഗ് എന്നിവരെല്ലാം തന്നെ പവര്‍ഹിറ്റിങും ക്ലാസും ചേര്‍ന്ന ബാറ്റര്‍മാരാണ്. പേസര്‍മാര്‍ നേരിടുന്ന പ്രതിസന്ധി രാജസ്ഥാനും വെല്ലുവിളിയായിരുന്നു. എന്നാല്‍, ആര്‍ച്ചറും ബ്രിജേഷ് ശര്‍മയും തങ്ങളുടെ കരുത്ത് കാണിച്ചതോടെ 230 എങ്കിലും കടന്നേക്കാവുന്ന ബാംഗ്ലൂരിന്റെ ടീം സ്‌കോര്‍ 201 ല്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴേക്കും പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമായി മാറിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ സൂര്യവംശി, തന്റെ പ്രായത്തേക്കാള്‍ പരിചയസമ്പത്തുള്ള ഹേസല്‍വുഡിനേയും ഭുവനേശ്വര്‍ കുമാറിനേയും നിര്‍ഭയം നേരിട്ടത് ടീമിന്റെ വിജയം എളുപ്പമാക്കി. 2 വിക്കറ്റുകള്‍ നേടിയെങ്കിലും പതിവിനു വിപരീതമായി ഹേസല്‍വുഡ് 44 റണ്‍സ് വഴങ്ങിയത് ബാംഗ്ലൂരിനെ ആശങ്കയിലാക്കി.

സ്പിന്‍ കുഴിച്ച കുഴി

നനഞ്ഞ പിച്ചുകളില്‍ സ്പിന്‍ ബൗളേഴ്‌സിന് എക്കാലത്തും ഒരു മുന്‍തൂക്കം ലഭിക്കാറുണ്ട്. ഇന്നലെയും അത് സംഭവിച്ചു. രണ്ട് ടീമുകളുടേയും വ്യക്തിഗത വിക്കറ്റ്‌നേട്ട പട്ടികയില്‍ ഒന്നാമതെത്തിയത് രവി ബിഷ്‌ണോയിയും കൃണാല്‍ പാണ്ഡ്യയുമാണ്. വ്യതിയാനങ്ങള്‍ സംഭവിക്കാതെ ബോളുകള്‍ എറിയേണ്ട സാഹചര്യത്തില്‍, പേസര്‍മാരെ സംബന്ധിച്ചിടത്തോളം ലെങ്ത്തില്‍ എറിയാനും ബൗണ്‍സറുകളെറിയാനും ബുദ്ധിമുട്ടാണ്. എന്നാല്‍, സ്പിന്‍ ബോളുകളുടെ സാഹചര്യം വിപരീതമാണ്. ബോളുകള്‍ എങ്ങനെ വരുമെന്ന് ബാറ്റര്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥ ബൗളേഴ്‌സിന് ഗുണം ചെയ്യും. രവി ബിഷ്‌ണോയ് പോലെ പന്തിനെ നന്നായി ടേണ്‍ ചെയ്യിക്കാന്‍ കഴിവുള്ള ബൗളേഴ്‌സിന് ഇതൊരു മുന്‍ തൂക്കമാണെന്ന് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് മുന്നില്‍ കണ്ടിട്ടുണ്ടാവാം. അതുകൊണ്ടാവാം നനവ് മാറുന്നതിനു മുന്നേ ബൗള്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെ ടോസ് ലഭിച്ചയുടനെ ബൗളിങ് തിരഞ്ഞെടുത്തത്.

രാജസ്ഥാന്‍ എന്നാല്‍ വെറും സൂര്യവംശിയല്ല; ആര്‍ സീ ബിയുടെ പൂട്ട് പൊട്ടിച്ച ടീം ഗെയിം
നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്നു; 'പ്രേമം' കോമ്പോയുടെ മാസ് തിരിച്ചുവരവ്!

English Summary: Rajasthan Royals secured a strong win over RCB with an excellent team performance. While young Vaibhav Suryavanshi starred with the bat, captain Riyan Parag’s smart tactics and key contributions from bowlers like Jofra Archer and Ravi Bishnoi played a crucial role in the victory.

Related Stories

No stories found.
Madism Digital
madismdigital.com