ഇതാ കാണൂ, 'പുതിയ ദേവ്ദത്ത് പടിക്കൽ'; ആർസിബിയുടെ വിശ്വാസം കാത്തവൻ

ഐപിഎല്ലിലെ കരിയറിന് തന്നെ ഭീഷണിയായ കളിശൈലി കൈവിട്ട്, 'കില്ലിംഗ് മോഡിലേക്ക്' മാറിയ പടിക്കലിന്റെ പുതിയ ബാറ്റിംഗ് വിസ്മയം
Devdatt Padikkal
Devdatt Padikkal@rwww.royalchallengers.com
Published on

2020 ലാണ് ദേവ്ദത്ത് പടിക്കൽ ആദ്യമായി ഐപിഎൽ കളിക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയായിരുന്നു അരങ്ങേറ്റം. 15 ഇന്നിങ്‌സുകളിൽ നിന്ന് 473 റൺസ് നേടിയ പടിക്കൽ 2020 ലെ എമർജിങ് പ്ലെയറായി. എന്നാൽ സ്‌ട്രൈക് റേറ്റ് വെറും 124.80 ആയിരുന്നു

ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് പടിക്കലിന്റെ ടി20 കരിയറിനെ സാരമായി ബാധിച്ചു. ഏകദിന ശൈലിയിലുള്ള പടിക്കലിന്റെ ബാറ്റിങ് ആർസിബിക്കു ശാപമായി. ഒടുവിൽ ഈ ഇടംകൈയൻ ബാറ്ററെ ആർസിബി കൈവിട്ടു. രാജസ്ഥാൻ റോയൽസിലും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലുമായിരുന്നു പടിക്കൽ പിന്നീട് കളിച്ചത്. 2025 ലെ മെഗാ താരലേലത്തിൽ അടിസ്ഥാന വിലയായ രണ്ട് കോടി ചെലവഴിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ദേവ്ദത്ത് പടിക്കലിനെ വീണ്ടും സ്വന്തം ക്യാംപിലെത്തിച്ചപ്പോൾ ആരാധകർ നെറ്റിചുളിച്ചു. പടിക്കലിനെ കൊണ്ട് ഈ ടീമിനു എന്ത് പ്രയോജനം എന്നായിരുന്നു ചോദ്യം. എന്നാൽ വിമർശകരുടെ വായ പൂട്ടിച്ച് ദേവ്ദത്ത് പടിക്കൽ തന്റെ പുതിയ വേർഷൻ പുറത്തെടുത്തു.

Devdutt Padikkal
Devdutt Padikkalofficial web site of RCB

കഴിഞ്ഞ സീസണിൽ ആർസിബി കിരീടം ചൂടിയതിൽ നിർണായക പങ്കുവഹിച്ചു പടിക്കൽ. 10 ഇന്നിങ്‌സുകളിൽ നിന്ന് 247 റൺസ്, സ്‌ട്രൈക് റേറ്റ് 150.61 ആയി ഉയർന്നു. 130 സ്‌ട്രൈക് റേറ്റിൽ മാത്രം ബാറ്റ് ചെയ്യുന്ന താരമെന്ന ചീത്തപ്പേര് ഈ ഒരൊറ്റ സീസൺ കൊണ്ട് ഒഴിവാക്കാൻ പടിക്കലിനു സാധിച്ചു.

2026 ലേക്ക് എത്തുമ്പോൾ ദേവ്ദത്ത് പടിക്കൽ പിന്നെയും മാറി. ഈ സീസണിൽ ഏഴ് കളികളിൽ നിന്ന് 208 റൺസാണ് താരം ഇതുവരെ നേടിയത്, സ്‌ട്രൈക് റേറ്റ് ആകട്ടെ 184.07 ! തുടക്കം മുതൽ ആക്രമിച്ചു കളിക്കുകയാണ് ഇപ്പോഴത്തെ ശൈലി. 2024 വരെ പടിക്കൽ 99 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്ട്രൈക് റേറ്റ് വെറും 131.98 ആണ്. 2024 നു ശേഷം 22 ഇന്നിങ്സുകളിൽ ദേവ്ദത്ത് പടിക്കലിന്റെ സ്ട്രൈക് റേറ്റ് 165.36 ആണ് ! ഈ സീസണിൽ അതിനേക്കാൾ കൂടുതലും !

Kohli Padikkal
Kohli Padikkalofficial web site - RCB

സിക്‌സുകൾ പറത്തുകയാണ് താരത്തിന്റെ ഇപ്പോഴത്തെ ഹോബി. കഴിഞ്ഞ സീസണിൽ 10 കളികളിൽ നിന്ന് 14 സിക്സുകളാണ് നേടിയതെങ്കിൽ ഈ സീസണിൽ ഏഴ് കളികളിൽ നിന്ന് 13 സിക്സുകൾ നേടിക്കഴിഞ്ഞു. ഷോട്ട് സെലക്ഷനിലും പടിക്കലിന്റെ മാറ്റം പ്രകടമാണ്. മുൻപ് ലെങ്ത് ഡെലിവറികളിൽ പകച്ചുനിന്നിരുന്ന താരം ഈ സീസണിൽ ലെങ്ത് ബോളുകളെ അതിവേഗം ഗാലറിയിൽ എത്തിക്കുന്നു. ലെങ്ത് ബോളുകൾക്കെതിരായ സ്‌ട്രൈക് റേറ്റ് നേരത്തെ 111.31 ആയിരുന്നെങ്കിൽ ഈ സീസണിൽ അത് 221.73 ആണ്.

Devdatt Padikkal
കാണികളോട് പിരിഞ്ഞുപോകാന്‍ 'മുതലാളി'; മുംബൈ ക്യാംപിലെ അസ്യാരസ്വങ്ങള്‍ പരസ്യമാകുന്നു, പാണ്ഡ്യെ പുറത്തേക്ക്?

English Summary: Decoding the new Devdutt Padikkal - the aggressive batter, lifting the spirits of RCB along with King Kohli

Related Stories

No stories found.
Madism Digital
madismdigital.com