ഐപിഎല്ലിനെ ഞെട്ടിച്ച ഡീല്‍; രാജസ്ഥാന്‍ റോയല്‍സ് ഇനി മിത്തൽ കുടുംബസ്വത്ത്

1.65 ബില്യൺ ഡോളർ മൂല്യമുള്ള കരാറിൽ ടീമിന്റെ ദക്ഷിണാഫ്രിക്കയിലെയും കരീബിയനിലെയും വിദേശ ഫ്രാഞ്ചൈസികളും ഉൾപ്പെട്ടിട്ടുണ്ട്
ഐപിഎല്ലിനെ ഞെട്ടിച്ച ഡീല്‍;
രാജസ്ഥാന്‍ റോയല്‍സ് ഇനി മിത്തൽ കുടുംബസ്വത്ത്
Published on

രാജസ്ഥാൻ റോയൽസ് ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് ഇനി പുതിയ ഉടമകൾ. സ്റ്റീൽ വ്യവസായ പ്രമുഖൻ ലക്ഷ്മി എൻ മിത്തലിന്റെ കുടുംബവും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാലയുമാണ് ക്ലബിനെ പൊന്നുംവില നല്‍കി സ്വന്തമാക്കിയത്. 1.65 ബില്യൺ ഡോളറിന്റെ (ഏകദേശം 15,600 രൂപ) കരാറിൽ ടീമിന്റെ ദക്ഷിണാഫ്രിക്കയിലെയും കരീബിയനിലെയും വിദേശ ഫ്രാഞ്ചൈസികളും ഉൾപ്പെട്ടിട്ടുണ്ട്.

വ്യവസായിയും നിലവിലെ ഉടമയുമായ മനോജ് ബദാലെയെ ചെറിയ ശതമാനം ഓഹരിയിൽ നിലനിർത്തിയാണ് പുതിയ ധാരണ. പുതിയ ഉടമസ്ഥാവകാശ കരാർ അടിസ്ഥാനത്തിൽ ലക്ഷ്മി മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ-ഭാട്ടിയ, പൂനവാല, ബദാലെ എന്നിവർ രാജസ്ഥാൻ റോയൽസിന്റെ ബോർഡിൽ അംഗങ്ങളാകും. കരാർ അന്തിമമാകുന്നതോടെ മിത്തൽ കുടുംബത്തിന് ക്ലബിന്റെ 75 ശതമാനം ഉടമസ്ഥാവകാശം ലഭിക്കും. അതേസമയം പൂനവാലയ്ക്ക് 18 ശതമാനം ഓഹരിയുണ്ടാകും. ബാക്കിയുള്ള 7 ശതമാനം ഓഹരികൾ നിലവിലെ നിക്ഷേപരിൽ തന്നെ തുടരും.

അതേസമയം ബിസിസിഐ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ എന്നിവരിൽ നിന്നുള്ള അനുമതികൾക്ക് വിധേയമായിട്ടായിരിക്കും ഇടപാട് പൂർത്തിയാകുക. 2026 അവസാനത്തോടെ കരാർ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിത്തൽ സിഇഒ ആദിത്യ മിത്തൽ പത്രക്കുറിപ്പിലൂ‍‍ടെ അറിയിച്ചു.

ഐപിഎല്ലിനെ ഞെട്ടിച്ച ഡീല്‍;
രാജസ്ഥാന്‍ റോയല്‍സ് ഇനി മിത്തൽ കുടുംബസ്വത്ത്
രാജസ്ഥാന്‍ എന്നാല്‍ വെറും സൂര്യവംശിയല്ല; ആര്‍ സീ ബിയുടെ പൂട്ട് പൊട്ടിച്ച ടീം ഗെയിം

നേരത്തെ ക്ലബ് ഏറ്റെടുക്കാനായി താത്പര്യം കാണിച്ചിരുന്ന അമേരിക്കൻ വ്യവസായി കാൽ സോമാനി, കായിക വ്യവസായത്തിലെ അതികായനായ റോബ് വാൾട്ടൺ, വ്യവസായിയായ ഷീല ഫോർഡ് ഹാംപ് എന്നിവർ മത്സരത്തിൽനിന്ന് പിൻമാറിയതോടെയാണ് മിത്തൽ-പൂനവാല കമ്പനികളുടെ ഏറ്റെടുക്കല്‍ എളുപ്പം സാധ്യമായത്.

രാജസ്ഥാൻ റോയൽസിനെപ്പോലൊരു പ്രമുഖ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മിത്തൽ സിഇഒ ആദിത്യ മിത്തൽ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസ് ശക്തമായ പാരമ്പര്യമുള്ള ഐപിഎൽ ഫ്രാഞ്ചൈസിയാണെന്നും നിക്ഷേപത്തിലുള്ള തന്റെ താത്പര്യം ടീമിന്റെ തുടർച്ചയായ വളർച്ചയ്ക്കും ദീർഘകാല വിജയത്തിനും പിന്തുണ നൽകാൻ കഴിയുന്നതാണെന്നും അദാർ പൂനവാലയും പറഞ്ഞു.

ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഐപിഎൽ ഫ്രാഞ്ചൈസി വിൽപ്പനയാണിത്. യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന് കീഴിലുണ്ടായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) ആദിത്യ ബിർല ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങിയിരുന്നു. അദാർ പുനാവാല ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് ആദിത്യ ബിർല ഗ്രൂപ്പ് ആർസിബിയെ സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് അദാർ പൂനാവാല രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

English Summary: A consortium led by the Mittal family and Adar Poonawalla has acquired the Rajasthan Royals, including its overseas franchises, in a landmark $1.65 billion deal. Under the new structure, the Mittal family will hold a 75% stake and Poonawalla will hold 18%, while current owner Manoj Badale remains on the board with a minority share.

Madism Digital
madismdigital.com