'കളി കഴിഞ്ഞിട്ടും കലിപ്പ്, ഇതൊന്നും സ്‌പോർട്‌സ്മാന് ചേരുന്നതല്ല'; ഹസ്തദാന വിവാദത്തിൽ കോഹ്‌ലിക്കെതിരെ ആരാധകർ - വീഡിയോ

വിക്കറ്റ് വീണ ഉടൻ വളരെ അഗ്രസീവ് ആയാണ് കോലി ആഘോഷപ്രകടനം നടത്തിയത്. ഇത് ഹെഡിനെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു.
'കളി കഴിഞ്ഞിട്ടും കലിപ്പ്, ഇതൊന്നും സ്‌പോർട്‌സ്മാന് ചേരുന്നതല്ല'; ഹസ്തദാന വിവാദത്തിൽ കോഹ്‌ലിക്കെതിരെ ആരാധകർ - വീഡിയോ
Published on

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - സൺറൈസേഴ്‌സ് ഹൈദരബാദ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ഹൈദരബാദ് താരം ട്രാവിസ് ഹെഡും ബെംഗളൂരു താരം വിരാട് കോഹ്‌ലിയും ഗ്രൗണ്ടിൽ വെച്ച് വാക്കുകൾകൊണ്ട് ഏറ്റുമുട്ടി. മത്സരശേഷം ഹെഡിനു കൈ കൊടുക്കാൻ കോഹ്‌ലി വിസമ്മതിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സിൽ ഹൈദരബാദിന്റെ ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. റാഷിക് സലാം ദാറിന്റെ പന്തിൽ ഹൈദരബാദ് ഓപ്പണർ ട്രാവിസ് ഹെഡ് ബൗൾഡ് ആകുകയായിരുന്നു. 16 പന്തിൽ നിന്ന് അഞ്ച് ഫോറുകൾ സഹിതം 26 റൺസാണ് ഹെഡ് നേടിയത്. ഈ വിക്കറ്റ് വീണ ഉടൻ വളരെ അഗ്രസീവ് ആയാണ് കോഹ്‌ലി ആഘോഷപ്രകടനം നടത്തിയത്. ഇത് ഹെഡിനെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു.

'കളി കഴിഞ്ഞിട്ടും കലിപ്പ്, ഇതൊന്നും സ്‌പോർട്‌സ്മാന് ചേരുന്നതല്ല'; ഹസ്തദാന വിവാദത്തിൽ കോഹ്‌ലിക്കെതിരെ ആരാധകർ - വീഡിയോ
വിരാട് കോഹ്‌ലി - ട്രാവിസ് ഹെഡ് തർക്കം; ഐപിഎല്ലിൽ ഷെയ്ക്ക് ഹാന്‍ഡ് വിവാദം പുകയുന്നു

രണ്ടാം ഇന്നിങ്‌സിൽ ആർസിബിക്കായി കോലി ബാറ്റ് ചെയ്യുന്നതിനിടെ ഹെഡുമായി വാക്കേറ്റമുണ്ടായി. കോഹ്‌ലി ഹെഡിനോടു ദേഷ്യപ്പെട്ടു സംസാരിച്ചു. മറുപടിയായി ഹെഡും എന്തോ പറയുന്നുണ്ടായിരുന്നു. ഹെഡിനെ പന്തെറിയാൻ കോലി വെല്ലുവിളിക്കുകയും ചെയ്തു.

മത്സരശേഷമാണ് കോഹ്‌ലിയും ഹെഡും തമ്മിലുള്ള പ്രശ്‌നം എത്രത്തോളം രൂക്ഷമാണെന്ന് ആരാധകർ തിരിച്ചറിഞ്ഞിത്. കളിക്കു ശേഷം ഡ്രസിങ് റൂമിൽ നിന്ന് സഹതാരങ്ങൾക്കു ഷെയ്ക് ഹാൻഡ് നൽകാൻ കോഹ്‌ലി ഇറങ്ങി. ഹൈദരബാദ് നായകൻ പാറ്റ് കമ്മിൻസ്, ഹൈദരബാദിന്റെ താരങ്ങളായ അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയവർക്കെല്ലാം ഹസ്തദാനം ചെയ്തു. എന്നാൽ ഹസ്തദാനത്തിനായി ഹെഡ് കൈ നീട്ടിയെങ്കിലും കോഹ്‌ലി കണ്ടഭാവം നടിച്ചില്ല. ഹെഡ് ഏതാനും നിമിഷം കൈ കൊടുക്കാനായി കാത്തുനിന്നെങ്കിലും കോഹ്‌ലി തയ്യാറായില്ല.

'കളി കഴിഞ്ഞിട്ടും കലിപ്പ്, ഇതൊന്നും സ്‌പോർട്‌സ്മാന് ചേരുന്നതല്ല'; ഹസ്തദാന വിവാദത്തിൽ കോഹ്‌ലിക്കെതിരെ ആരാധകർ - വീഡിയോ
നാൽപത്തിയെട്ടും പോര; 2030ലെ ലോകകപ്പിൽ 66 രാജ്യങ്ങളെ പങ്കെടുപ്പിക്കാൻ ഫിഫ

കോഹ്‌ലിക്കെതിരെ ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഒരു നല്ല സ്‌പോർട്‌സ്മാന് ചേരുന്നതല്ല കോഹ്‌ലിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ആരാധകരുടെ വിമർശനം. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണ്. കളിക്കളത്തിൽ ഉള്ളത് അവിടെ തന്നെ പറഞ്ഞുതീർക്കണം. ഹെഡ് അതാണ് ചെയ്തതെന്നും എന്നാൽ കോലിയുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം മോശമായെന്നും ആരാധകർ കുറ്റപ്പെടുത്തുന്നു.

Summary

English Summary: Dramatic scenes unfolded during the IPL clash between Virat Kohli’s Royal Challengers Bengaluru and Travis Head’s Sunrisers Hyderabad. During the match, Kohli and Head were involved in a heated verbal exchange on the field, which quickly grabbed fans’ attention.

The controversy intensified after the match when Kohli reportedly refused to shake hands with Travis Head during the customary post-match interaction. Videos of the incident soon went viral on social media, with many fans criticizing Kohli’s behaviour and arguing that such actions do not reflect true sportsmanship. The incident has sparked widespread debate among cricket fans online.

Madism Digital
madismdigital.com