യമാല്‍ - എംബാപ്പെ നേര്‍ക്കുനേര്‍; ലാലിഗയില്‍ എല്‍ ക്ലാസിക്കോ

ഈ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ പോരാട്ടത്തിനായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ലാലിഗയില്‍ ഞായറാഴ്ച കളിക്കളം ഒരുങ്ങുമ്പോള്‍ ഫുട്‌ബോളിന്റെ ചര്‍ച്ചകളില്‍ പുതിയൊരു ഫാന്‍ ഫൈറ്റിന് കൂടി തുടക്കമാവുകയാണ്.
യമാല്‍ - എംബാപ്പെ നേര്‍ക്കുനേര്‍; ലാലിഗയില്‍ എല്‍ ക്ലാസിക്കോ
Published on: 

ലയണല്‍ മെസി - ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഇതിഹാസ താരങ്ങളുടെ പ്രതാപകാലത്ത് എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്ക് കളിക്കളത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കളിക്കളത്തിന് പുറത്ത് ഓരോ വര്‍ഷവും 'ബാലണ്‍ ഡി ഓര്‍' പുരസ്‌കാരത്തിനായുള്ള വോട്ടെടുപ്പിലും വൈരം ആരാധകര്‍ക്കിടയില്‍ പ്രതിഫലിച്ചിരുന്നു. കാലം മാറി താരപ്രഭകളും. ഈ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ പോരാട്ടത്തിനായി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ലാലിഗയില്‍ ഞായറാഴ്ച കളിക്കളം ഒരുങ്ങുമ്പോള്‍ ഫുട്‌ബോളിന്റെ ചര്‍ച്ചകളില്‍ പുതിയൊരു ഫാന്‍ ഫൈറ്റിന് കൂടി തുടക്കമാവുകയാണ്.

ഞായറാഴ്ച (ഇന്ത്യയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ) 'ക്യാമ്പ് നൗ'വില്‍ നടക്കുന്ന 'എല്‍ ക്ലാസിക്കോ' ഇത്തവണ നിര്‍ണായകമാണ്. ബാഴ്സലോണ വിജയിച്ചാല്‍, ലാ ലിഗ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയിന്റ് ലീഡ് നേടും. വിജയം റയല്‍ മാഡ്രിഡിന് ഒപ്പം നിന്നാല്‍ ഈ സീസണിണില്‍ അവരുടെ മുന്നേറ്റത്തിനുള്ള കരുത്താകും.

യമാല്‍ - എംബാപ്പെ നേര്‍ക്കുനേര്‍; ലാലിഗയില്‍ എല്‍ ക്ലാസിക്കോ
കളിക്കളത്തിന് പുറത്തും രാജാവ്: യുവ ഫുട്ബോൾ മുതൽ കോടികളുടെ ബിസിനസ്സ് വരെ; മെസ്സിയുടെ പുതിയ ലോകം

എംബാപ്പെ V/s യമാല്‍

എല്‍ക്ലാസിക്കോ മത്സരത്തിന് തൊട്ടുപിന്നാലെ ലോകത്തെ മികച്ച ഫുട്‌ബോളര്‍ അരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും ലഭിക്കുക. തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന 'ബാലണ്‍ ഡി ഓര്‍' പുരസ്‌കാരത്തിനുള്ള പട്ടികയില്‍ സാധ്യത എറ്റവും കൂടുതലുള്ള രണ്ട് പേര്‍ കൂടിയാണ് 'ക്യാമ്പ് നൗ'വില്‍ ഏറ്റുമുട്ടുന്നത്. ഈ സീസണില്‍ ബാഴ്സലോണയ്ക്കായി കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളില്‍ യമാലിന്റെ ടച്ച് ഉണ്ടായിരുന്നു.

യമാല്‍ - എംബാപ്പെ നേര്‍ക്കുനേര്‍; ലാലിഗയില്‍ എല്‍ ക്ലാസിക്കോ
റയലിന് വമ്പൻ തിരിച്ചടി: വിനീഷ്യസിന് 4 മത്സരങ്ങളിൽ വിലക്ക്; എൽ ക്ലാസിക്കോ നഷ്ടമാകും

റയല്‍ മാഡ്രിഡിനായി കളിച്ച അത്രയും മത്സരങ്ങളില്‍ നിന്ന് എംബാപ്പെ 15 ഗോളുകളിലോ ഗോള്‍ വഴിയൊരുക്കുന്നതിലോ പങ്കാളിയായി. തങ്ങളുടെ ടീമുകള്‍ക്ക് ഈ രണ്ട് താരങ്ങളും പുതിയ ദിശാബോധം നല്‍കുന്നു. മെസി - റൊണാള്‍ഡോ കാലത്തേത്തിന് സമാനമായി 'എല്‍ ക്ലാസിക്കോ' മത്സരങ്ങളില്‍ വ്യക്തിഗത മികവിലൂടെ യമാലും എംബാപ്പെയും പുതിയ ചരിത്രമെഴുതിയേക്കും. എന്നാല്‍, എല്‍ ക്ലാസിക്കോ' ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (26) നേടിയത് മെസിയാണ്. 18 ഗോളുകളുമായി റൊണാള്‍ഡോയും ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയും തൊട്ടുപിന്നിലുണ്ട്. ഈ നേട്ടങ്ങളിലെത്താന്‍ എംബാപ്പെയും യമാലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

പടയൊരുക്കി ക്ലബുകൾ

റയൽ മഡ്രിഡിനെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ സ്പാനിഷ് മധ്യനിര താരം റോഡ്രി ആദ്യ ഇലവനിൽ ഇടം നേടും. ബാഴ്‌സലോണ പരിശീലകൻ ഹാൻസി ഫ്ലിക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരിസ് സെന്റ് ജെർമെയ്‌നെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് എൽ ക്ലാസിക്കോയ്ക്കു മുന്നോടിയായി വിശ്രമം അനുവദിക്കാനായിരുന്നുവെന്നും ഫ്ലിക് വ്യക്തമാക്കി.

എന്നാല്‍ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് വിജയം പ്രവചിക്കുകയാണ് മുന്‍ ഡച്ച് മിഡ്ഫീല്‍ഡറും റയല്‍ മാഡ്രിഡ് താരവുമായ റഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്. ജോസെ മൗറീന്യോയുടെ കീഴിലുള്ള റയല്‍ മാഡ്രിഡ് ടീം ബാഴ്സലോണയെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ പിടിച്ചുകെട്ടുമെന്നാണ് റഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ടിന്റെ പ്രവചനം. ഈ സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് ലാ ലിഗ മത്സരങ്ങളും ജയിച്ച് ബാഴ്സലോണ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. റയല്‍ മാഡ്രിഡ് ആറ് പോയിന്റുകള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തുമാണ് തുടരുന്നത്.

Summary

Barcelona aim to bounce back from their first defeat of the season and secure their 10th consecutive La Liga victory as they host Real Madrid at Camp Nou for the first El Clásico of the campaign.

Madism Digital
madismdigital.com