ട്രംപുമായുള്ള ബന്ധം വിനയായി; ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയ്ക്കെതിരെ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട പരാതി

ഇൻഫാന്റിനോയ്ക്കെതിരെ പ്രധാനമായും എട്ട് സംഭവങ്ങളാണ് പരാതിക്കാർ തെളിവായി ചൂണ്ടിക്കാണിക്കുന്നത്
ട്രംപുമായുള്ള ബന്ധം വിനയായി; ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയ്ക്കെതിരെ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട പരാതി
Published on

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഒരു ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട പരാതി എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഇടപെടലുകളിലൂടെ ഇൻഫാന്റിനോ അധികാര ദുർവിനിയോഗം നടത്തിയെന്നും, ഫിഫയുടെ അടിസ്ഥാന തത്വമായ രാഷ്ട്രീയ നിഷ്പക്ഷത അദ്ദേഹം ലംഘിച്ചുവെന്നുമാണ് പരാതിക്കാരുടെ പ്രധാന ആരോപണം.

റീബൂട്ട് ഫിഫ എന്ന പ്രചാരണത്തിന്റെ ഭാ​ഗമായാണ് ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ പരാതി നൽകിയിരിക്കുന്നത്. ഫിഫയുടെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് ലോകകപ്പിന് മുൻപാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. പിന്നീട് അമേരിക്കൻ ഫുട്ബോൾ താരം ഫോളറിൻ ബലോ​ഗുണിന് ലോകകപ്പിൽ ലഭിച്ച റെഡ് കാർഡ് പിൻവലിച്ച സംഭവവും, ഫിഫ ഫോർവേഡ് എന്റർപ്രൈസ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഈ പരാതിയുടെ ഭാഗമാക്കുകയായിരുന്നു.

ട്രംപുമായുള്ള ബന്ധം വിനയായി; ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയ്ക്കെതിരെ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട പരാതി
വിവാദങ്ങളൊന്നും പ്രസിഡന്റിന് ഏൽക്കില്ല; നാലാം തവണയും ഫിഫ അധ്യക്ഷനാകാൻ ഇൻഫാന്റിനോക്ക് 200ലേറെ രാജ്യങ്ങളുടെ അം​ഗീകാരം

ഫെയർ സ്ക്വയർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരാതി ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയത്. കഴിഞ്ഞ ഡിസംബറിൽ നൽകിയ സമാനമായ മറ്റൊരു പരാതിയിൽ കമ്മിറ്റി യാതൊരു മറുപടിയും നൽകിയിരുന്നില്ല. എന്നാൽ ആ പരാതിക്ക് നോർവീജിയൻ ഫുട്ബോൾ ഫെഡറേഷന്റെയും 50 യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെയും വലിയ പിന്തുണ ലഭിച്ചിരുന്നു.

ഒരു ലക്ഷത്തോളം ആളുകൾ ഈ പരാതിയിൽ ഒപ്പുവെച്ചത് പൊതുജനങ്ങൾക്ക് ഈ വിഷയത്തിലുള്ള കടുത്ത ആശങ്കയാണ് പ്രതിഫലിക്കുന്നതെന്ന് പരാതി നൽകിയ ഫെയർ സ്ക്വയർ പ്രതിനിധികൾ വ്യക്തമാക്കി. ഫുട്ബോളിന്റെ സൽപ്പേര് കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരായ എത്തിക്സ് കമ്മിറ്റി സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ സുതാര്യവും വേ​ഗത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻഫാന്റിനോയ്ക്കെതിരെ പ്രധാനമായും എട്ട് സംഭവങ്ങളാണ് പരാതിക്കാർ തെളിവായി ചൂണ്ടിക്കാണിക്കുന്നത്. ഡോണൾഡ് ട്രംപിന്റെ ആവശ്യപ്രകാരം അമേരിക്കൻ താരമായ ഫോളറിൻ ബലോ​ഗുണിന്റെ റെഡ് കാർഡ് ഫിഫ പുനഃപരിശോധിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ, ട്രംപിന് ഫിഫ സമാധാന പുരസ്കാരം നൽകിയത്, മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായുള്ള ട്രംപിന്റെ ബോർഡിൽ ഇൻഫാന്റിനോ അംഗമായത്, അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവൻ മികച്ചതാക്കാൻ ട്രംപിനൊപ്പം നിൽക്കുമെന്ന ഇൻഫാന്റിനോയുടെ പരസ്യ പ്രഖ്യാപനം എന്നിവയെല്ലാം ഇൻഫാന്റിനോ അമേരിക്കൻ പ്രസിഡന്റിനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നതിനും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നതിനും തെളിവായി പരാതിയിൽ പറയുന്നു.

ട്രംപുമായുള്ള ബന്ധം വിനയായി; ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയ്ക്കെതിരെ ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട പരാതി
വിവാദങ്ങൾ വിടാതെ ലോകകപ്പ്, ഫിഫ പ്രസി‍ഡന്റിനെതിരെ അന്വേഷണം; ട്രംപുമായി ഇൻഫാന്റിനോക്കുള്ളത് വഴിവിട്ട ബന്ധമെന്ന് വിമർശനം

അതേസമയം, ഈ ആരോപണങ്ങളെ ഫിഫ വക്താക്കൾ തള്ളി. ഫിഫയെയും അതിന്റെ പ്രസിഡന്റിനെയും തകർക്കാൻ ലക്ഷ്യം വെച്ചുള്ള ചിലരുടെ ആസൂത്രിതമായ ശ്രമമാണിതെന്നാണ് ഫിഫയുടെ വിശദീകരണം. അംഗീകൃത ഫുട്ബോൾ അസോസിയേഷനുകളുടെ പിന്തുണയില്ലാത്തവർ ജനാധിപത്യ രീതികൾക്ക് പകരം ഇത്തരം വ്യാജ ആരോപണങ്ങളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും തങ്ങളുടെ ലക്ഷ്യം നേടാൻ ശ്രമിക്കരുതെന്നും ഫിഫ പ്രതികരിച്ചു.

Summary

Over 100,000 people have signed a petition submitted to FIFA's ethics committee against President Gianni Infantino. The "Reboot Fifa" campaign accuses him of abusing his power and violating political neutrality to ingratiate himself with Donald Trump. Key incidents cited include reviewing an American player's red card at Trump's request and Infantino's involvement in Trump's political initiatives. FIFA dismissed the allegations as a concerted effort to undermine the organization.

Madism Digital
madismdigital.com