ഐഎസ്എൽ ആവേശം ഇനി സബ്സ്‌ക്രിപ്ഷനില്ലാതെ; എല്ലാ മത്സരങ്ങളും യൂട്യൂബിൽ തത്സമയം കാണാം

ഇതിൽ എൺപതിലധികം മത്സരങ്ങൾ സോണിയുടെ ടെലിവിഷൻ ചാനലുകളിലൂടെയും നേരിട്ട് സംപ്രേഷണം ചെയ്യും.
ഐഎസ്എൽ ആവേശം ഇനി സബ്സ്‌ക്രിപ്ഷനില്ലാതെ; എല്ലാ മത്സരങ്ങളും യൂട്യൂബിൽ തത്സമയം കാണാം
Published on: 

ഫുട്ബോൾ ആവേശം ഇനി വിരൽത്തുമ്പിൽ, അതും തികച്ചും സൗജന്യമായി. ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ 2026-27 സീസണിലെ മുഴുവൻ മത്സരങ്ങളും ഇനി മുതൽ യൂട്യൂബിലൂടെ തത്സമയം കാണാം. പണം നൽകിയുള്ള സബ്സ്ക്രിപ്ഷനുകളുടെ തടസങ്ങളില്ലാതെ കളി കൂടുതൽ ആരാധകരിലേക്ക് എത്തിക്കാനാണ് ഐഎസ്എൽ അധികൃതർ ഈ നിർണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

യൂട്യൂബിന്റെ സൗജന്യ സ്ട്രീമിങിന് പുറമെ ടെലിവിഷൻ സംപ്രേഷണത്തിനായി സോണി സ്പോർട്സ് നെറ്റ്‍വർക്കും ഡിജിറ്റൽ സ്ട്രീമിങ്ങിനായി സോണിലിവ് ആപ്പും ഐഎസ്എല്ലിനൊപ്പം പുതിയ പങ്കാളിയായി കൈകോർത്തിട്ടുണ്ട്. ഇതോടെ സീസണിലെ മുഴുവൻ 163 മത്സരങ്ങളും സോണിലിവ് ആപ്പിലൂടെയും ആസ്വദിക്കാനാകും. ഇതിൽ എൺപതിലധികം മത്സരങ്ങൾ സോണിയുടെ ടെലിവിഷൻ ചാനലുകളിലൂടെയും നേരിട്ട് സംപ്രേഷണം ചെയ്യും.

ഐഎസ്എല്ലിനെ രാജ്യത്തെ ഏറ്റവും ജനകീയവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ കായിക ലീ​ഗായി മാറ്റുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഎസ്എൽ സിഇഒ കരൺ യാദവ് വ്യക്തമാക്കി. ആരാധകർ ഫുട്ബോൾ കാണാൻ ആ​ഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും ലീ​ഗിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടിവികളുടെ ഉപയോ​ഗം കുത്തനെ ഉയർന്നതായും പ്രതിമാസം 16.6 കോടി ആളുകൾ ഇത് ഉപയോ​ഗിക്കുന്നുണ്ടെന്നും കരൺ യാദവ് കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി.

ഐഎസ്എൽ ആവേശം ഇനി സബ്സ്‌ക്രിപ്ഷനില്ലാതെ; എല്ലാ മത്സരങ്ങളും യൂട്യൂബിൽ തത്സമയം കാണാം
'മുഖത്തോട് മുഖം നോക്കില്ല'; സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും ഭിന്നത രൂക്ഷമായിരുന്നു

തത്സമയ മത്സരങ്ങൾക്ക് പുറമെ ഹൈലൈറ്റുകൾ, യൂട്യൂബ് ഷോർട്സ്, അഭിമുഖങ്ങൾ, തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്‌ചകൾ എന്നിവയും യൂട്യൂബിലൂടെ ഒരുക്കുന്നുണ്ട്. എല്ലാ മത്സരങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ക്ലബ്ബുകളെയും താരങ്ങളെയും കൂടുതൽ അടുത്തുനിന്ന് പിന്തുടരാൻ വലിയൊരു അവസരമാണ് ലഭിക്കുന്നതെന്ന് യൂട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടർ ​ഗുഞ്ജൻ സോണി അഭിപ്രായപ്പെട്ടു. സ്പോർട്സ് സംപ്രേക്ഷണ രംഗത്തെ തങ്ങളുടെ മികച്ച അനുഭവസമ്പത്ത് ഐഎസ്എല്ലിന് വലിയ മുതൽക്കൂട്ടാകുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് അധികൃതരും വ്യക്തമാക്കി.

ലീ​ഗിന്റെ ചരിത്രത്തിൽ ആദ്യമായി ക്ലബ്ബുകൾക്ക് തന്നെ വാണിജ്യ അവകാശങ്ങൾ നൽകുന്ന പുതിയ വാണിജ്യ ഘടനയ്ക്ക് കീഴിലാണ് ഈ സീസൺ അരങ്ങേറുന്നത്. 13 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ സീസൺ ഒക്ടോബർ 10-ന് ആരംഭിക്കും. ഒക്ടോബർ 10 മുതൽ ജനുവരി 17 വരെ നീളുന്ന ഒന്നാം ഘട്ടത്തിൽ 78 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആരാധകർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഇതിൽ 53 മത്സരങ്ങളും വാരാന്ത്യങ്ങളിലായിരിക്കും (വെള്ളി, ശനി, ഞായർ) നടക്കുക. ആദ്യമായി അരങ്ങേറുന്ന ചർച്ചിൽ ബ്രദേഴ്സും എഫ്സി ഗോവയും തമ്മിലുള്ള സൂപ്പർ ഗോവൻ ഡെർബിക്ക് പുറമെ, നവംബർ 24-ന് ഇംഫാലിലെ ഖുമൻ ലംപാക് സ്റ്റേഡിയത്തിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - സ്പോർട്ടിങ് ക്ലബ് ഡൽഹി പോരാട്ടവും ഈ സീസണിന്റെ മാറ്റുകൂട്ടും.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ബെംഗളൂരു എഫ് സി, ചെന്നൈയിൻ എഫ് സി, ചർച്ചിൽ ബ്രദേഴ്സ് എഫ് സി, ഈസ്റ്റ് ബംഗാൾ എഫ് സി, എഫ് സി ഗോവ, ഇന്റർ കാശി എഫ് സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, ഒഡീഷ എഫ് സി, പഞ്ചാബ് എഫ് സി, സ്‌പോർട്ടിങ് ക്ലബ് ഡൽഹി എന്നീ ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

Summary

The Indian Super League (ISL) has announced YouTube, Sony Sports Network, and SonyLIV as official broadcasting partners for the 2026-27 season. In a major move to boost accessibility, all 163 matches will be streamed live and completely free on YouTube. Additionally, Sony Sports Network will provide television coverage for over 80 matches, while SonyLIV will stream the entire season digitally. The 13-team tournament kicks off on October 10 under a new club-led commercial structure.

Madism Digital
madismdigital.com