'അച്ഛനില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല, കളി തുടരുന്ന കാര്യത്തിൽ സംശയമുണ്ട്'; വൈകാരിക കുറിപ്പുമായി മെസ്സി

ബുദ്ധിമുട്ടേറിയ ഈ സമയം മറികടക്കാനാകട്ടെ എന്ന് റൊണാൾഡോ കുറിച്ചു.
'അച്ഛനില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല, കളി തുടരുന്ന കാര്യത്തിൽ സംശയമുണ്ട്'; വൈകാരിക കുറിപ്പുമായി മെസ്സി
Published on

കരിയറിലുടനീളം താങ്ങും തണലുമായിരുന്ന പ്രിയ പിതാവിന്റെ വിയോഗത്തിൽ വികാരാധീനനായി അര്‍ജന്റീന നായകന്‍ ലയണൽ മെസ്സി. തന്റെ ജീവിതത്തിലും ഫുട്ബോൾ കരിയറിലും അച്ഛൻ നൽകിയ നിസ്വാർത്ഥമായ പിന്തുണയും, അവസാന ലോകകപ്പ് സമയത്ത് അച്ഛൻ അനുഭവിച്ച ആരോഗ്യപ്രശ്നങ്ങളും വിശദീകരിച്ചുകൊണ്ടാണ് മെസ്സിയുടെ ഹൃദയസ്പർശിയായ ഈ കുറിപ്പ്. അച്ഛനില്ലാതെ ഇനി ഫുട്ബോൾ കളി മുന്നോട്ട് കൊണ്ടുപോകുന്നതിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്നും മെസ്സി പറയുന്നു.

അറുപത്തിയെട്ടുകാരനായ ഹോർ​ഗെ മെസ്സി ദീർഘനാളായി ചികിത്സയിലായിരുന്നു. ഓ​ഗസ്റ്റ് എട്ടിനാണ് അ​​ദ്ദേഹം അന്തരിച്ചത്. പിതാവിന്റെ വിയോ​ഗം തന്റെ കരിയറിനെയും ജീവിതത്തെയും എത്രത്തോളം ബാധിച്ചു എന്ന് മെസ്സിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് താൻ വൈകാതെ പടിയിറങ്ങിയേക്കും എന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. "അച്ഛനില്ലാതെ ഞാൻ ഇനി എന്തു ചെയ്യുമെന്നോ, എങ്ങനെ മുന്നോട്ട് പോകുമെന്നോ എനിക്കറിയില്ല. ഞാൻ കേവലം ഫുട്ബോൾ മാത്രമാണ് കളിച്ചിരുന്നത്, എന്നാൽ ഇനി അതെത്ര കാലം തുടരാനാകും എന്നതിനെക്കുറിച്ച് എനിക്ക് സംശയമുണ്ട്"- മെസ്സി കുറിച്ചു.

ഹോർഗെയുടെ മരണത്തിന് പിന്നാലെ മെസ്സി ഫുട്ബാളിൽ നിന്ന് അനിശ്ചിതകാലത്തേക്ക് അവധിയെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി മെസ്സിയെത്തിയത്.

''അച്ഛാ, അച്ഛൻ ഞങ്ങളെ വിട്ടുപോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഉൾക്കൊള്ളാൻ സാധിക്കുന്നില്ല, അല്ലെങ്കിൽ ഉൾക്കൊള്ളാൻ മനസ്സ് സമ്മതിക്കുന്നില്ല എന്ന് പറയുന്നതാവും ശരി. ഇനി ഒരിക്കലും അച്ഛനെ കാണാൻ കഴിയില്ലെന്നും സംസാരിക്കാൻ കഴിയില്ലെന്നും ചിന്തിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. അച്ഛൻ ഒരുപാട് കഷ്ടപ്പെടുകയായിരുന്നു എന്നറിയാം, അച്ഛൻ വളരെ നേരത്തെ പോയി. ഒരുമിച്ച് ആസ്വദിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടായിരുന്നു. ഞാൻ ആ അവസാനത്തെ ലോകകപ്പ് കളിക്കണമെന്ന് അച്ഛൻ അത്രയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ അത് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അച്ഛന്റെ അവസ്ഥ കൂടുതൽ വഷളായത്. ഒരു ടൂർണമെന്റിൽ അച്ഛൻ ഇല്ലാതിരിക്കുന്നത് ഇതാദ്യമായിരുന്നു. പക്ഷേ, അച്ഛൻ സുഖം പ്രാപിക്കുമെന്നും യാത്ര ചെയ്യാൻ കഴിയുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. ഞങ്ങൾ ഫൈനലിൽ എത്തും, അതുകൊണ്ട് അച്ഛന് യാത്ര ചെയ്തു വരാൻ കഴിയുമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു. കപ്പ് നേടി അത് അച്ഛന്റെ അടുത്ത് കൊണ്ടുവന്ന് കാണിച്ചുതരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്കായില്ല, എന്റെ കാലുകൾ പൂർണ്ണമായും തളർന്നുപോയിരുന്നു. ഇത്തവണ എന്റെ ശരീരത്തിന്റെ പരിമിതികളെ മറികടക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. എനിക്ക് ഒരിക്കലും പഴയപോലെ പൂർണ്ണ ആരോഗ്യവാനായി കളിക്കാൻ സാധിച്ചില്ല'' - മെസ്സി കുറിച്ചു.

തന്റെ ഫുട്ബോൾ യാത്രയുടെ തുടക്കം മുതൽ അച്ഛൻ നൽകിയ പിന്തുണയും ലയണൽ മെസ്സി അനുസ്മരിച്ചു. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മെസ്സി വളർന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഹോർഗെ ആയിരുന്നു. കുട്ടിക്കാലം മുതൽ റൊസാരിയോയിലെ ആദ്യകാല പരിശീലനങ്ങളിൽ ഒപ്പം നിന്നിരുന്നതും, പിന്നീട് ബാഴ്സലോണയിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കിയതുമെല്ലാം അദ്ദേഹമായിരുന്നു. ഒരു അച്ഛൻ, സുഹൃത്ത്, തന്റെ പ്രതിനിധി എന്നീ നിലകളിലെല്ലാം അദ്ദേഹം നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് മെസ്സി തന്റെ കുറിപ്പിലൂടെ നന്ദി അറിയിച്ചു.

അച്ഛനില്ലാതെ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലെന്ന വലിയൊരു ചോദ്യമാണ് മെസ്സി ആരാധകർക്ക് മുന്നിൽ വെക്കുന്നത്. "ഫുട്ബോൾ കളിക്കുക എന്നത് മാത്രമായിരുന്നു ഞാൻ ചെയ്തിരുന്നത്. എന്നാൽ അച്ഛനില്ലാതെ ഇനി അധികകാലം ഇത് തുടരാൻ കഴിയുമോ എന്ന് എനിക്ക് ഇപ്പോൾ വളരെയധികം സംശയമുണ്ട്," മെസ്സി കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ എപ്പോഴും കൂടെയുണ്ടായിരുന്ന അച്ഛന്, ഈ അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ''തുടക്കം മുതൽ അച്ഛൻ എന്റെ കൂടെയുണ്ടായിരുന്നു, അവസാനത്തിലേക്ക് ഇനി വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ആ ചെറിയ സമയം കൂടി കാത്തിരുന്ന് നമുക്ക് ഒരുമിച്ച് അവസാനിപ്പിക്കാമായിരുന്നില്ലേ?. സമാധാനമായി വിശ്രമിക്കുക, സ്വർഗ്ഗത്തിൽ ഇരുന്ന് ഞങ്ങളെ കാത്തുരക്ഷിക്കുക. എല്ലാത്തിനും നന്ദി, എനിക്ക് നിങ്ങളോട് വല്ലാത്ത സ്നേഹമാണ് പപ്പാ" എന്ന് പറഞ്ഞുകൊണ്ടാണ് മെസ്സി തന്റെ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

'അച്ഛനില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല, കളി തുടരുന്ന കാര്യത്തിൽ സംശയമുണ്ട്'; വൈകാരിക കുറിപ്പുമായി മെസ്സി
ക്രിസ്റ്റ്യാനോ കാസ്കൈസിൽ, ആരാധകർ മഡെയ്‌റയിൽ; റൊണാൾഡോയുടെ വിവാഹവും വഴിതെറ്റിയ രണ്ടായിരത്തോളം ആരാധകരും

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ നിരവധി താരങ്ങൾ മെസ്സിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബുദ്ധിമുട്ടേറിയ ഈ സമയം മറികടക്കാനാകട്ടെ എന്ന് റൊണാൾഡോ കുറിച്ചു. ലോകകപ്പ് സമയത്തെ പ്രതിസന്ധികളെക്കുറിച്ചും കരിയറിലെ അനിശ്ചിതത്വത്തെക്കുറിച്ചും മെസ്സി മനസ്സുതുറന്നതോടെ, താരം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വൈകാതെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.

Summary

Lionel Messi penned a heartfelt emotional tribute to his late father, Jorge Messi, on Instagram, expressing deep sorrow and immense gratitude for his unwavering support throughout his life and career. In the post, Messi also opened up about his recent struggles and expressed uncertainty about his future in the sport, sparking widespread speculation and rumors that the legendary player might soon announce his retirement from professional football.

Madism Digital
madismdigital.com