

ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് വിമാനം കയറി ലൂയിസ് എന്റികും കൂട്ടാളികളും ആ സിംഹാസനം കയ്യടിക്കിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമൊന്നും പറയാനില്ലാതെ കേവലം 56 വര്‍ഷങ്ങളുടെ ചരിത്രവുമായി വന്ന് നിരന്തരം അപഹാസങ്ങളിലൂടെ സഞ്ചരിച്ച ആസംഘം ലൂയിസ് എന്റികെന്ന മാന്ത്രിക പരിശീലകനുകീഴിൽ തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിരിക്കുന്നു. 800കളുടെ അവസാനത്തിൽ ഉദയംകൊണ്ട യൂറോപിലെ മറ്റു മുത്തശ്ശി ക്ലബുകൾക്കുംമീതെ ആ ബഹുമതി അവരെ തേടിയെത്തി. 92ലെ മോഡേൺ ഇറക്കുശേഷം റയൽ മാഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗ് ബാക്ക് ടു ബാക്കെന്നെ മഹത്തായ ബഹുമതി.
8 വർഷത്തോളംനടന്ന കഠിന പരിശ്രമത്തിൽ ടീമിനെ ഊതി മിനുക്കിയെടുത്ത് പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ മിക്ൾ ആർട്ടെറ്റയുടെ ഗണ്ണേഴ്സിനെ കളിയിലുടനീളം 72 ശതമാനം പൊസിഷനും 19 ഗോൾ അറ്റെംപ്റ്റുകളുമായി പ്രത്യക്ഷ ആധിപത്യം പുലർത്തിയ പിഎസ്ജിക്ക് ഇനിയൊരു തിരിഞ്ഞുനാേട്ടം വേണ്ടിവരില്ലെന്നുറപ്പാണ്. ചാമ്പ്യൻ ലീഗ്, അത് തങ്ങൾക്കുള്ളതാണെന്ന റയൽ മാഡ്രിഡ് ആരാധകരുടെ സ്വകാര്യ അഹങ്കാരത്തിന് ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരും.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ ഹാവെർട്സിന്റെ ഗോളിലൂടെ മേൽകൈ നേടിയ ഗണ്ണേഴ്സ് ആരാധകരുടെ മനസ് 20 വർഷത്തിനപ്പുറത്തേക്ക് സഞ്ചരിച്ചു. ഒന്നിനെതിരെ കേവലം രണ്ടുഗോളുകൾക്ക് 2006ൽ ബാഴ്സലോണയുടെ കാൽകീഴിൽ ചാമ്പ്യൻസ് ലീഗ് അടിയറവ് പറയേണ്ടിവന്നതിൽ തുടങ്ങിയ നിരാശ പൊടുന്നനെ അസ്തമിച്ചു. പക്ഷെ ആ പ്രതീക്ഷകൾക്ക് കേവലം ഫസ്റ്റ് ഹാഫ് വരെയേ ആയുസുണ്ടായിരുന്നൊള്ളു. 61ാം മിനിറ്റിൽ പിഎസ്ജി താരത്തെ ഫൗൾ ചെയ്തുവീഴ്ത്തിയ ക്രിസ്റ്റ്യൻ മൊസ്ക്വെറയുടെ നടപടിയിൽ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
കിട്ടിയ അവസരത്തെ പോസ്റ്റിന്റെ ഇടതുവശത്തേക്ക് തൊടുത്തുവിട്ട് ഫ്രഞ്ച് ചാമ്പ്യൻ ഡെംബലെ ഗണ്ണേഴ്സ് ആരധകർക്ക് കണ്ണിലെ കരടായി. അറ്റാക്കിൽ മുന്നേറി പിഎസ്ജിയും പ്രതിരോധം ഭദ്രമാക്കി ആഴ്സണലും. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടുപോയി. 120 മിനുട്ടിലും തീരുമാനമാകാതെ ഷൂട്ടൗട്ടിലേക്ക്. എന്നാൽ ഗബ്രിയേൽ മെഗാലസെന്ന ബ്രസീലിയൻ സെൻഡർ ബാക്കിന്റെ പിഴവിലൂടെ ആഴ്സണൽ ഈ വർഷത്തെ ചാമ്പ്യൻലീഗെന്ന സ്വപ്നം അവസാനിപ്പിച്ചു.
പണമെറിഞ്ഞ് വമ്പൻ താരങ്ങളെ കളത്തിലിറക്കിയിട്ടും യുറോപ്പിൽ സ്ഥിരം അടിപതറി നിരാശയുടേയും പരിഹാസത്തിന്റേയും പടുകുഴിയിൽ ജീവിച്ച ടീം. ആ ടീമിന്റെ കപ്പിത്താൻ സ്ഥാനമേറ്റെടുത്ത് പിഎസ്ജിയെ അടിമുടി തേച്ചുമിനുക്കിയ സ്പെയിൻകാരനായ പരിശീലകൻ ലൂയിസ് എന്റികയെ ഈ അവസരത്തിൽ ഓർക്കാതിരിക്കുന്നത് നെറി കേടാവും. സ്ഥാനമേറ്റെടുത്ത ഉടൻതന്നെ ഈഗോ നിറഞ്ഞുനിന്ന ഡ്രസ്സിങ് റൂം തൂത്തു മിനുക്കുകയായിരുന്നു അയാൾ ആദ്യം ചെയ്തത്. സൂപ്പർ താരങ്ങളെ ഒഴിവാക്കി പൊട്ടൻഷ്യലുള്ള യുവതാരങ്ങളെ ടീമിലെടുത്തിച്ച് മിനുക്കിയെടുത്ത് അസാമാന്യ താരങ്ങളാക്കി വളർത്തിയെടുത്തു. ഫലമോ, മൂന്ന് വർഷത്തിനിടെ രണ്ട് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 12 കിരീടങ്ങൾ. അയാളുടെ കണക്കുകൂട്ടലുകൾ 101 ശതമാനം ശരിയായിരുന്നെന്ന് ഇന്നലെ രാത്രി ഉണർന്നിരുന്ന പാരിസ് നഗരം ശരിവെച്ചു.
English Summary: Luis Enrique's PSG cemented their place in European football history by winning a second consecutive UEFA Champions League title, becoming only the second club in the modern era after Real Madrid to achieve the feat.