മാവോ സേതുങ് മീം പരാമര്‍ശം: ബ്രാന്‍ഡുകള്‍ കരാറുകള്‍ റദ്ദാക്കി, സംപ്രേക്ഷണം വിലക്കി; ഒടുവില്‍ ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് എംബാപ്പെ

പ്രിയപ്പെട്ട മീം ഏതാണെന്ന ചോദ്യത്തിന്, 'ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തില്‍ തന്റെ മുഖം ചേര്‍ത്ത മീം' എന്ന് എംബാപ്പെ മറുപടി നല്‍കുകയായിരുന്നു.
മാവോ സേതുങ് മീം പരാമര്‍ശം: ബ്രാന്‍ഡുകള്‍ കരാറുകള്‍ റദ്ദാക്കി, സംപ്രേക്ഷണം വിലക്കി; ഒടുവില്‍ ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് എംബാപ്പെ
Published on: 

ചൈനയുടെ മുന്‍ ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആരാധകരോട് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ. താന്‍ നടത്തിയ പരാമര്‍ശം ചിന്താശൂന്യമായിരുന്നുവെന്നും ചൈനയിലും ലോകത്തെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളുടെയും വികാരങ്ങളെ അത് മുറിവേല്‍പ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും എംബാപ്പെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ചൈനയിലെ ജനങ്ങളോടും അവരുടെ ചരിത്രത്തോടും സംസ്‌കാരത്തോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിവാദത്തിന് കാരണമായ സംഭവം

തന്റെ മുഖം ഉള്‍പ്പെടുത്തി നിര്‍മിച്ച ഇന്റര്‍നെറ്റ് മീമുകളെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. പ്രിയപ്പെട്ട മീം ഏതാണെന്ന ചോദ്യത്തിന്, 'ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തില്‍ തന്റെ മുഖം ചേര്‍ത്ത മീം' എന്ന് എംബാപ്പെ മറുപടി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ, 1949 മുതല്‍ 1976-ല്‍ മരിക്കുന്നത് വരെ ചൈനയെ നയിച്ച മാവോ സേതുങ്ങിന്റെ ചിത്രത്തില്‍ എംബാപ്പെയുടെ മുഖം കൂട്ടിച്ചേര്‍ത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് സംഭവത്തില്‍ ചൈനയില്‍ പ്രതിഷേധം രൂക്ഷമായത്.

ബ്രാന്‍ഡ് കരാറുകള്‍ റദ്ദാക്കി, സംപ്രേക്ഷണം വിലക്കി

എംബാപ്പെയുടെ പരാമര്‍ശത്തിനെതിരെ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'വെയ്‌ബോ' അടക്കമുള്ളവയില്‍ വലിയ തോതിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നു. സംഭവത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനും വിയോജിപ്പ് പരസ്യമാക്കി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പ്രമുഖ ചൈനീസ് ബ്രാന്‍ഡുകള്‍ എംബാപ്പെയുമായുള്ള സഹകരണം അവസാനിപ്പിച്ചു. ഊര്‍ജ്ജ പാനീയ നിര്‍മ്മാതാക്കളായ ഡോങ്‌പെങ് ബെവറേജ്, ക്ഷീര കമ്പനിയായ മെങ്‌നിയു, മില്‍ക്ക് ഗ്രൗണ്ട് എന്നിവരാണ് എംബാപ്പെയുമായുള്ള കോടികളുടെ കരാറുകള്‍ റദ്ദാക്കിയത്. കൂടാതെ, ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ എംബാപ്പെയുടെയും ലാലിഗയുടെയും മത്സരങ്ങളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കുകയും എംബാപ്പെ അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.

മാവോ സേതുങ് മീം പരാമര്‍ശം: ബ്രാന്‍ഡുകള്‍ കരാറുകള്‍ റദ്ദാക്കി, സംപ്രേക്ഷണം വിലക്കി; ഒടുവില്‍ ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് എംബാപ്പെ
വെടിക്കെട്ട്... ഇന്ത്യക്ക് അനായാസ ജയം, പരമ്പര സ്വന്തം

മാപ്പുപറഞ്ഞ് ലാലിഗയും

വിവാദം വന്‍ സാമ്പത്തിക-നയതന്ത്ര പ്രത്യാഘാതങ്ങളിലേക്ക് നീങ്ങിയതോടെയാണ് എംബാപ്പെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ ലാലിഗ അധികൃതരും ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞു. എംബാപ്പെയുടെ പരാമര്‍ശം വ്യക്തിപരമാണെന്നും അതിന് ലാലിഗയുമായോ ക്ലബ്ബുകളുമായോ ബന്ധമില്ലെന്നും വ്യക്തമാക്കിയ ലാലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ് വ്യക്തിപരമായും മാപ്പുപറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കളിക്കാര്‍ക്കായി പ്രത്യേക ബോധവത്കരണവും ആശയവിനിമയ പ്രോട്ടോക്കോളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Summary

French football star Kylian Mbappe has publicly apologised to Chinese fans following widespread backlash over a meme-related comment referencing former Chinese leader Mao Zedong. Mbappe acknowledged that his remark was thoughtless and hurt the feelings of Chinese people both in China and across the world. He said he had no intention of offending anyone and expressed respect for China's people, history and culture. The controversy began when Mbappe was asked about his favourite internet meme in a video. He described it as a meme featuring his face on the body of someone believed to be a Chinese dictator. The comment prompted memes featuring Mbappe's face superimposed on Mao Zedong, who led China from 1949 until his death in 1976.

Madism Digital
madismdigital.com