നന്ദി ലിയോ! ആ നീലക്കുപ്പായത്തിലെ അവസാന ഗോളിന്, എണ്ണിയാലൊടുങ്ങാത്ത ഓർമകൾക്ക്

കളിക്കളത്തിലെ ആ പത്താം നമ്പർ ഇനി മറ്റൊരു കളിക്കാരൻ അണിഞ്ഞേക്കാം, എന്നാൽ കാൽപ്പന്തുകളിയെ ഇത്രമേൽ മനോഹരവും വൈകാരികവുമാക്കിയ മറ്റൊരു 'ലയണൽ മെസി' ഇനി പിറവിയെടുക്കുക സാധ്യമല്ല
നന്ദി ലിയോ! ആ നീലക്കുപ്പായത്തിലെ അവസാന ഗോളിന്, എണ്ണിയാലൊടുങ്ങാത്ത ഓർമകൾക്ക്
Published on: 

കാൽപ്പന്തുകളിയുടെ ചരിത്രത്താളുകളിൽ സ്വർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ട ഒരു കാവ്യം പോലെയായിരുന്നു ലയണൽ ആന്ദ്രേസ് മെസി എന്ന അർജന്റീനക്കാരന്റെ കരിയർ. ആ നീലയും വെള്ളയും കുപ്പായത്തിൽ നീണ്ട രണ്ടു പതിറ്റാണ്ടുകാലം അവൻ അർജന്റീനയിലെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെയും സ്വപ്നങ്ങൾക്ക് ചിറകുകളേകി. ഒടുവിൽ ആ യുഗത്തിന് വിരാമമിട്ടുകൊണ്ട് അവൻ അവസാനമായി രാജ്യത്തിനായി കളത്തിലിറങ്ങിയപ്പോൾ, കാൽപ്പന്തുകളിലോകം സങ്കടവും അഭിമാനവും നിറഞ്ഞ കണ്ണീരോടെയാണ് ആ നിമിഷത്തെ നെഞ്ചിലേറ്റിയത്.

ഇന്ന് പുലർച്ചെ ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബെനിനെതിരെ 3-0 എന്ന വൻ വിജയത്തോടെയാണ് മെസി ആൽബിസെലസ്റ്റെ കുപ്പായമഴിച്ചുവെച്ചത്.

കാണികൾക്ക് മുന്നിൽ തികച്ചും വൈകാരികമായ അന്തരീക്ഷത്തിലായിരുന്നു മത്സരം. കളിച്ച മുഴുവൻ സമയത്തും സമാനതകളില്ലാത്ത പ്രകടനമാണ് മെസി കാഴ്ചവെച്ചത്. മത്സരത്തിലെ അർജന്റീനയുടെ മൂന്ന് ഗോളുകളിലും മെസിയുടെ മാന്ത്രിക സ്പർശമുണ്ടായിരുന്നു.

നന്ദി ലിയോ! ആ നീലക്കുപ്പായത്തിലെ അവസാന ഗോളിന്, എണ്ണിയാലൊടുങ്ങാത്ത ഓർമകൾക്ക്
'നോട്ട് ആൻ ഇഞ്ച് ബാക്ക്'; കിരീടമോഹം അവസാനിപ്പിക്കാതെ മെസി, സാധ്യതകൾ ഇങ്ങനെ

ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അർജന്ർറീനയുടെ മൂന്ന് ​ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് ​ഗോൾ കണ്ടെത്തി ഒട്ടാമെൻഡി സ്കോറിങ്ങിന് തുടക്കമിട്ടു. 61-ാം മിനിറ്റിൽ യുവതാരം നിക്കോ പാസ് ​ഗോൾ നേടി. മെസി നൽകിയ പാസിൽ നിന്നായിരുന്നു നിക്കോ പാസിന്റെ ​ഗോൾ. 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അദ്ദേഹം ലക്ഷ്യം കണ്ടു.

ആരാധകരുടെ തിരക്ക് കാരണം നിശ്ചയിച്ചതിലും വൈകിയാണ് ടീം ബസ് എത്തിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ താരത്തിന് ആദരമർപ്പിച്ച് മത്സരം നിർത്തിവെച്ചിരുന്നു.

തുടക്കത്തിൽ അർജന്റീനയുടെ ജഴ്സിയിൽ ഭാഗ്യം കനിഞ്ഞിട്ടില്ലാത്ത നായകനായിരുന്നു മെസി. കോപ്പ അമേരിക്കയിലെയും ലോകകപ്പിലെയും തുടർച്ചയായ ഫൈനൽ തോൽവികൾ ഒരു ഘട്ടത്തിൽ കളിക്കളത്തോടുതന്നെ വിടപറയാൻ മെസിയെ പ്രേരിപ്പിച്ചു. എന്നാൽ കളിയോടും സ്വന്തം നാടിനോടുമുള്ള ആഴമേറിയ സ്നേഹം അദ്ദേഹത്തെ വീണ്ടും കളത്തിലെത്തിക്കുകയായിരുന്നു. ഒടുവിൽ 2021 കോപ്പ അമേരിക്ക, ഫിനാലിസിമ, പിന്നെ ലോകം മുഴുവൻ കാത്തിരുന്ന 2022 ഖത്തർ ലോകകപ്പ് കിരീടം! കണ്ണീരിന്റെ കാലത്ത് നിന്നും അർജന്റീനയെ മെസി ലോകത്തിന്റെ നെറുകയിലെത്തിച്ചു.

തന്റെ പത്താം നമ്പർ ജഴ്സിയിൽ അവസാന നിമിഷങ്ങൾ പൂർത്തിയാക്കി റെഫറിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ, ആകാശത്തേക്ക് കൈകൾയർത്തി ദൈവത്തിന് നന്ദി പറഞ്ഞ മെസിയെ നോക്കി മൈതാനം ഒന്നടങ്കം വിതുമ്പി. സഹതാരങ്ങൾ ഓരോരുത്തരായി അയാളെ കെട്ടിപ്പുണർന്നു. ഗാലറിയിൽ ആരാധകർ വിതുമ്പിക്കരയുന്നുണ്ടായിരുന്നു. എണ്ണമറ്റ വിജയങ്ങളും മാന്ത്രിക നിമിഷങ്ങളും സമ്മാനിച്ച തങ്ങളുടെ ദൈവത്തിന് അവർ നൽകിയ സാഷ്ടാംഗ പ്രണാമമായിരുന്നു അത്.

നന്ദി ലിയോ! ആ നീലക്കുപ്പായത്തിലെ അവസാന ഗോളിന്, എണ്ണിയാലൊടുങ്ങാത്ത ഓർമകൾക്ക്
'അച്ഛനില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല, കളി തുടരുന്ന കാര്യത്തിൽ സംശയമുണ്ട്'; വൈകാരിക കുറിപ്പുമായി മെസ്സി

ഫുട്ബോൾ ലോകം ഇതിനുമുമ്പ് പല ഇതിഹാസങ്ങളുടെയും വിടവാങ്ങലുകൾ കണ്ടിട്ടുണ്ട്. എന്നാൽ മെസിയുടെ വിടവാങ്ങൽ ഒരു കായികതാരത്തിന്റെ മാത്രം യാത്രയയപ്പായിരുന്നില്ല. അത് ഒരു ജനതയുടെ സ്വപ്നങ്ങളുടെ, കണ്ണീരിന്റെ, അവസാനമില്ലാത്ത പ്രണയത്തിന്റെ നിശ്ശബ്ദമായ അവസാനം കൂടിയായിരുന്നു.

കളിക്കളത്തിലെ ആ പത്താം നമ്പർ ഇനി മറ്റൊരു കളിക്കാരൻ അണിഞ്ഞേക്കാം, എന്നാൽ കാൽപ്പന്തുകളിയെ ഇത്രമേൽ മനോഹരവും വൈകാരികവുമാക്കിയ മറ്റൊരു 'ലയണൽ മെസി' ഇനി പിറവിയെടുക്കുക സാധ്യമല്ല

Summary

Lionel Messis career was like a poem written in golden letters across the pages of football history. For nearly two decades in the blue-and-white jersey, he gave wings to the dreams of millions of fans in Argentina and around the world. And when he finally stepped onto the pitch for his country for the last time, bringing an end to an era, the footballing world embraced the moment with tears of both sorrow and pride.

Madism Digital
madismdigital.com