ഇനിയൊരു ലോകകപ്പിന് മെസി ഇല്ല; എല്ലാം പൂർത്തിയാക്കിയ പടിയിറക്കം

2022 ആവർത്തിക്കാൻ 2026 ലും അയാൾ പരമാവധി ശ്രമിച്ചെങ്കിലും കലാശപ്പോരിൽ സ്‌പെയിന് മുന്നിൽ വീണുപോയി. എങ്കിലും മെസിക്ക് തലയുയർത്തി തന്നെ മടങ്ങാം..!
ഇനിയൊരു ലോകകപ്പിന് മെസി ഇല്ല; എല്ലാം പൂർത്തിയാക്കിയ പടിയിറക്കം
Published on

ലോകകപ്പ് വേദിയിൽ നിന്ന് ലയണൽ ആന്ദ്രേസ് മെസി പടിയിറങ്ങി. ഇനിയൊരു ലോകകപ്പ് വേദിയിൽ നീലയും വെള്ളയും കലർന്ന ജേഴ്‌സി അണിഞ്ഞ് അർജന്റീനയ്ക്കായി മെസി പന്ത് തട്ടില്ല. ചരിത്ര നിയോഗമെന്ന പോലെ 2022 ലോകകപ്പിൽ അർജന്റീനയെ ചാംപ്യൻമാരാക്കിയാണ് താരത്തിന്റെ മടക്കം. 2022 ആവർത്തിക്കാൻ 2026 ലും അയാൾ പരമാവധി ശ്രമിച്ചെങ്കിലും കലാശപ്പോരിൽ സ്‌പെയിന് മുന്നിൽ വീണുപോയി. എങ്കിലും മെസിക്ക് തലയുയർത്തി തന്നെ മടങ്ങാം..!

2006 മുതൽ 2026 വരെയുള്ള ആറ് ലോകകപ്പുകളിൽ മെസി ഭാഗമായി. അതിൽ മൂന്ന് ഫൈനലുകൾ, 2022 ൽ ചാംപ്യൻ പട്ടം. 2030 ലോകകപ്പ് ആകുമ്പോഴേക്കും മെസിയുടെ പ്രായം 43 ആകും. രാജ്യാന്തര ഫുട്‌ബോളിൽ തന്നെ എത്രകാലം ഇനി മെസി പന്ത് തട്ടുമെന്ന് അറിയില്ല. ഒരു ആയുസ് മുഴുവൻ ഓർത്തിരിക്കാൻ പാകത്തിനു കാൽപ്പന്ത് കളിയുടെ ഊഷ്മള ഓർമകൾ സമ്മാനിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോളർ ജേഴ്‌സി ഊരുന്നത്.

ആറ് ലോകകപ്പുകളിലായി മെസി 34 മത്സരങ്ങൾ കളിച്ചു, 3,054 മിനിറ്റ് അർജന്റീനയ്ക്കായി പന്ത് തട്ടി. 21 ഗോളുകളും 12 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം. ലോകകപ്പ് ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. ആ നേട്ടം ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെയ്ക്കു സമ്മാനിച്ച് ഗോൾവേട്ടയിലെ രണ്ടാമനായാണ് മെസി ലോകകപ്പ് വേദിയോട് വിട പറയുന്നത്.

ഇനിയൊരു ലോകകപ്പിന് മെസി ഇല്ല; എല്ലാം പൂർത്തിയാക്കിയ പടിയിറക്കം
ഗോള്‍ഡന്‍ ബൂട്ടില്‍ ചരിത്രമെഴുതി എംബാപ്പെ; സുവര്‍ണ താരങ്ങളായി റോഡ്രിയും സിമോണും

2006 ൽ മൂന്ന് കളികളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും, 2010 ൽ അഞ്ച് കളികളിൽ നിന്ന് ഒരു അസിസ്റ്റ് മാത്രം. രണ്ട് ലോകകപ്പുകളിലും ക്വാർട്ടർ വരെയേ അർജന്റീന എത്തിയുള്ളൂ. 2014 ലെ ലോകകപ്പിലാണ് മെസി വിശ്വരൂപം പുറത്തെടുത്തത്. നായകന്റെ ഒറ്റയാൾ കരുത്തിൽ അർജന്റീന ഫൈനലിലെത്തി. ഏഴ് കളികളിൽ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുമായി ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കി. ഫൈനലിൽ ജർമനിയോടു എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് മെസി തലകുനിച്ച് നിൽക്കുന്നത് ഇന്നും ഫുട്‌ബോൾ പ്രേമികളുടെ ഉള്ള് ഉലയ്ക്കുന്ന കാഴ്ചയാണ്.

2018 ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുമായി ശരാശരി പ്രകടനത്തിൽ ഒതുങ്ങി മെസി. പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായതോടെ മെസിയുടെ ലോകകപ്പ് യാത്ര അവസാനിച്ചെന്ന് ലോകം കരുതി. എന്നാൽ 2022 ലെ ലോകകപ്പ് മെസിയുടെ മായാജാലത്തിന് സാക്ഷിയായി. ഏഴ് ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ, മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ...എല്ലാറ്റിനും പുറമേ 36 വർഷത്തെ അർജന്റീനയുടെ കാത്തിരിപ്പിന് വിരാമമിട്ട് മെസി ലോകകപ്പ് ഉയർത്തി.

ഇനിയൊരു ലോകകപ്പിന് മെസി ഇല്ല; എല്ലാം പൂർത്തിയാക്കിയ പടിയിറക്കം
അര്‍ജന്റീന എന്തുകൊണ്ട് തോറ്റു; 5 കാരണങ്ങള്‍

ഇത്തവണയും മെസിയുടെ കാലുകളായിരുന്നു അർജന്റീനയ്ക്ക് കരുത്ത്. എട്ട് ഗോളുകളും നാല് അസിസ്റ്റുമായി ലോകകപ്പിലെ മികച്ച രണ്ടാമത്തെ കളിക്കാരൻ. അപ്പോഴും വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ ജയം കൊതിക്കുന്ന മെസിക്ക് ഈ ഫൈനൽ തോൽവി താങ്ങാൻ പ്രയാസമായിരിക്കും. തലകുനിച്ചാണ് മടക്കമെങ്കിലും ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർക്കു അവർ കുടിച്ചുവറ്റിച്ച കണ്ണീരിനു ബദലായി മോഹക്കപ്പ് നൽകിയാണ് പടിയിറക്കം.

Summary

Lionel Andrés Messi has brought the curtain down on his FIFA World Cup journey. The Argentine icon will no longer wear the famous blue-and-white jersey on football's biggest stage. Having fulfilled his lifelong dream by leading Argentina to World Cup glory in 2022, Messi returned in 2026 hoping to replicate that triumph. Although Argentina fell short against Spain in the final, Messi's legacy remains untouched. With a World Cup title, countless records, and an enduring impact on the sport, he leaves the tournament as one of the greatest players in football history, with his head held high.

Madism Digital
madismdigital.com