സ്‌പെയിന്‍ v/s ഫ്രാന്‍സ്; ലോകകപ്പില്‍ സെമി ബ്ലോക്ക്ബസ്റ്റര്‍

ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍. നിലവിലെ റാങ്കിങ് പ്രകാരം ഫ്രാന്‍സ് ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്
സ്‌പെയിന്‍ v/s ഫ്രാന്‍സ്; ലോകകപ്പില്‍ സെമി ബ്ലോക്ക്ബസ്റ്റര്‍
Published on

ലോകകപ്പ് ഫൈനലിന് മുന്‍പൊരു ഫൈനല്‍, ടൂര്‍ണമെന്റിലെ ആദ്യ സെമി മത്സരത്തില്‍ ഫ്രാന്‍സും സ്‌പെയിനും ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ഡാലസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഈ ടൂര്‍ണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരമായി മാറുമെന്നാണ് വിലയിരുത്തല്‍. ടൂര്‍ണമെന്റില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ രണ്ട് ടീമുകള്‍. ഫിഫയുടെ ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍. നിലവിലെ റാങ്കിങ് പ്രകാരം ഫ്രാന്‍സ് ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതത്ത രണ്ട് ടീമുകള്‍. ഇതില്‍ ഫ്രാന്‍ രണ്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് സെമിയില്‍ എത്തിയത്. മികച്ച ഫോമിലുള്ള താരങ്ങലും ആക്രമണ ശൈലിയാണ് ഫ്രാന്‍സിന്റെ വിജയളുടെ പ്രത്യേകത എന്നാണ് ഫുഡ്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ പട്ടികയില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം നില്‍ക്കുന്നു. അഞ്ച് ഗോളുകള്‍ നേടിയ ഔസ്മാന്‍ ഡെംബലെയും, ആറ് അസിസ്റ്റുകളുമായി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളുമായി മുന്നിലുള്ള റൈറ്റ് വിംഗര്‍ മൈക്കല്‍ ഒലിസ് ഫ്രഞ്ച് പട എക്കാലെത്താളും ശക്തരാണ്.

സ്‌പെയിന്‍ v/s ഫ്രാന്‍സ്; ലോകകപ്പില്‍ സെമി ബ്ലോക്ക്ബസ്റ്റര്‍
'മാഡിസം ഫുട്‌ബോള്‍ മാഡ്നസ്', ആവേശം വാനോളം; ലോകകപ്പ് ആദ്യ സെമി മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

സെമിഫൈനല്‍ മത്സരത്തിലേക്ക് കടക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയാണ് സ്‌പെയിനിന്റെ മുന്നേറ്റം. പ്രതിരോധത്തില്‍ ഊന്നിയ കളിശൈലി. തക്കം പാര്‍ത്തിരുന്ന കൃത്യമായ വേഗതിയില്‍ എതിരാളികളെ വീഴ്ത്തുന്ന തന്ത്രം. പന്ത് നിലനിര്‍ത്താനും വീണ്ടും കൈവശം വയ്ക്കാനുമുള്ള കഴിവാണ് സ്‌പെയിനിന് മുന്നില്‍ എതിരാളികള്‍ നേരിടുന്ന വെല്ലുവിളി. പന്ത് വീണ്ടെടുക്കല്‍ സമയം പരിശോധിച്ചാല്‍ ഇപ്പോള്‍ ലോകകപ്പില്‍ അവശേഷിക്കുന്ന ടീമുകളുടെ പട്ടികയില്‍ ഒന്നാമതാണ് സ്‌പെയിന്‍. 14.6 സെക്കന്‍ഡാണ് ഫ്രാന്‍സിന്റെ പന്ത് വീണ്ടെടുക്കല്‍ സമയം. സ്‌പെയിനിന് ഇത് ശരാശരി 11.6 സെക്കന്‍ഡാണ്.

സ്‌പെയിന്‍ v/s ഫ്രാന്‍സ്; ലോകകപ്പില്‍ സെമി ബ്ലോക്ക്ബസ്റ്റര്‍
മെറിനോയുടെ 'സൂപ്പര്‍-സബ്' മാജിക്; സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് സെമിയില്‍

പെഡ്രോ ഗോണ്‍സാലസ് ലോപ്പസ്, ഡാനി ഓള്‍മോ, റോഡ്രിഗോ ഹെര്‍ണാണ്ടസ് കാസ്‌കാന്റേ, ഫോര്‍വേഡ്മാരായ മൈക്കല്‍ ഒയാര്‍ സബാല്‍, ലാമിന്‍ യമാല്‍ എന്നിവരടങ്ങുന്ന സ്പെയിനിന്റെ പ്രബലമായ മിഡ്ഫീല്‍ഡാണ് തന്ത്രങ്ങലുടെ കേന്ദ്രം. കണക്കുകളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ ഫ്രാന്‍സിന്റെ ശക്തമായ ആക്രമണവും സ്‌പെയിനിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരിക്കും സെമിഫൈനല്‍ മത്സരമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Summary

Heading into the 2026 FIFA World Cup, Spain and France were widely regarded as two of the strongest contenders for the title. Living up to expectations, both European powerhouses navigated the tournament with impressive performances to reach the semi-finals. Their much-anticipated clash promises to be one of the biggest matches of the tournament, with a place in the World Cup final at stake.

Madism Digital
madismdigital.com