Vaibhav Suryavanshi: 'ലൈസൻസ് ടു കിൽ'; ആദ്യ അഞ്ചിൽ ആരുമില്ല ഈ പയ്യനരികെ !

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ നിർണായക മത്സരത്തിലും വൈഭവ് ടീമിനായി തിളങ്ങി.
Vaibhav Suryavanshi: 'ലൈസൻസ് ടു കിൽ'; ആദ്യ അഞ്ചിൽ ആരുമില്ല ഈ പയ്യനരികെ !
Published on

Vaibhav Suryavanshi: ഐപിഎലിൽ 16 കാരൻ വൈഭവ് സൂര്യവൻശി വിസ്മയം തുടരുകയാണ്. എത്ര തലമൂത്ത ബൗളർ ആണെങ്കിലും വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിട്ട് പോയാൽ മതിയെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ നിർണായക മത്സരത്തിലും വൈഭവ് ടീമിനായി തിളങ്ങി.

Vaibhav Suryavanshi: 'ലൈസൻസ് ടു കിൽ'; ആദ്യ അഞ്ചിൽ ആരുമില്ല ഈ പയ്യനരികെ !
IPL 2026: 'ക്ലാഷന്‍-കിഷന്‍' കൂട്ടുകെട്ടില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ; ഇഷാന്‍ കിഷന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം

ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ വൈഭവ് സൂര്യവൻശി ലഖ്‌നൗവിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 38 പന്തുകളിൽ 10 സിക്‌സും ഏഴ് ഫോറും സഹിതം വൈഭവ് അടിച്ചുകൂട്ടിയത് 93 റൺസ് ! സ്‌ട്രൈക് റേറ്റ് 244.74 ആണ്.

23 പന്തിൽ നിന്നാണ് വൈഭവിന്റെ അർധ സെഞ്ചുറി. പിന്നീടുള്ള 43 റൺസെടുക്കാൻ വൈഭവിനു വേണ്ടിവന്നത് വെറും 15 പന്തുകൾ. അർഹിക്കുന്ന സെഞ്ചുറിക്കു തൊട്ടുമുൻപ് വീണെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം താരത്തിനുണ്ട്.

Vaibhav Suryavanshi: 'ലൈസൻസ് ടു കിൽ'; ആദ്യ അഞ്ചിൽ ആരുമില്ല ഈ പയ്യനരികെ !
Sanju Samson: അതൊരു സിഗ്നൽ ആണ്, ഏകദിന ലോകകപ്പ് പദ്ധതികളിൽ സഞ്ജു ഇല്ല; ബിസിസിഐ പറഞ്ഞുവയ്ക്കുന്നത്

ഏത് ബൗളറെയും നിർദാക്ഷിണ്യം ആക്രമിച്ചു കളിക്കുകയെന്നതാണ് വൈഭവിന്റെ രീതി. അതുകൊണ്ട് തന്നെ പവർപ്ലേയിൽ ടീമിനു വേണ്ടി പരമാവധി റൺസ് അടിച്ചുകൂട്ടാൻ താരത്തിനു സാധിക്കുന്നു. ഈ സീസണിലെ വൈഭവിന്റെ സ്‌ട്രൈക് റേറ്റ് അത്ഭുതപ്പെടുത്തുന്നതാണ്.

റൺവേട്ടയിൽ ഒന്നാമനാണ് വൈഭവ്. 12 കളികളിൽ നിന്ന് 236.33 സ്‌ട്രൈക് റേറ്റിൽ 579 റൺസ്. അടിച്ചുകൂട്ടിയത് 50 ഫോറുകളും 53 സിക്‌സുകളും. ശരാശരി 44.54 ആണ്. റൺവേട്ടയിൽ രണ്ടാമതുള്ള മിച്ചൽ മാർഷിനു 13 കളികളിൽ നിന്ന് 563 റൺസ്. സ്‌ട്രൈക് റേറ്റ് ആകട്ടെ 163.19 ആണ്. റൺവേട്ടയിലെ ആദ്യ അഞ്ച് സ്ഥാനക്കാരിൽ ഒരാൾക്കു പോലും സ്‌ട്രൈക് റേറ്റ് 170 നു മുകളിൽ ഇല്ല. അവിടെയാണ് വൈഭവ് വേറിട്ടുനിൽക്കുന്നത്.

Summary

English Summery: 16-year-old batting sensation Vaibhav Suryavanshi continues his dream run in the IPL with another explosive performance. The young batter once again showcased fearless stroke play in a crucial match against Lucknow Super Giants, proving that even experienced bowlers are struggling to contain him. His innings played a key role in boosting his team’s momentum and further strengthened his reputation as one of the most exciting young talents in the tournament.

Madism Digital
madismdigital.com