Elon Musk vs OpenAI: ഭൂമിയിൽ 'ടെർമിനേറ്റർ' കാലം വരുമോ? എഐ അന്തകനാകുമെന്ന് കോടതിയിൽ മസ്ക്!

എഐ വളർച്ചയ്ക്ക് നിയന്ത്രണം അത്യാവശ്യമെന്ന് കോടതിയിൽ മസ്‌കിന്റെ മുന്നറിയിപ്പ്
Elon Musk vs OpenAI: ഭൂമിയിൽ 'ടെർമിനേറ്റർ' കാലം വരുമോ? എഐ അന്തകനാകുമെന്ന് കോടതിയിൽ മസ്ക്!
Published on

ഭാവിയിൽ നിർമിത മബുദ്ധി (AI) മനുഷ്യരാശിയുടെ അന്തകനാകുമോ? ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും സാങ്കേതിക വിദ്യയിലെ വിസ്മയവുമായ ഇലോൺ മസ്കിന് ഇപ്പോൾ അങ്ങനെയൊരു പേടിയുണ്ട്. ഓപ്പൺ എഐയുമായുള്ള നിയമപോരാട്ടത്തിനിടെ കാലിഫോർണിയയിലെ കോടതിമുറിയിലായിരുന്നു മസ്കിന്റെ നാടകീയമായ ആ വെളിപ്പെടുത്തൽ.

"നമ്മളെയെല്ലാം കൊന്നുതള്ളാൻ എഐക്ക് സാധിച്ചേക്കാം," എന്ന മസ്കിന്റെ വാക്കുകൾ കോടതിയിലുണ്ടായിരുന്നവരെ ഒന്നടങ്കം ഞെട്ടിച്ചു. ജെയിംസ് കാമറൂണിന്റെ 'ടെർമിനേറ്റർ' സിനിമയിലെ പോലെ യന്ത്രങ്ങൾ ലോകം ഭരിക്കുകയും മനുഷ്യരെ വേട്ടയാടുകയും ചെയ്യുന്ന ഒരു ഇരുണ്ട ഭാവിയിലേക്കാണോ നമ്മൾ പോകുന്നത് എന്ന മസ്കിന്റെ ചോദ്യം വലിയൊരു ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

നമ്മൾ ആഗ്രഹിക്കുന്നത് സ്റ്റാർ ട്രെക്കിലെ പോലെയുള്ള പുരോഗമനപരമായ ലോകമാണെന്നും എന്നാൽ സാങ്കേതിക വിദ്യയുടെ പോക്ക് പലപ്പോഴും ടെർമിനേറ്ററിലേക്കാണെന്നും മസ്ക് കോടതിയിൽ തുറന്നടിച്ചു. ലാഭക്കൊതി മൂത്ത് ഓപ്പൺ എഐ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചുവെന്നാണ് മസ്കിന്റെ പ്രധാന ആരോപണം. ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി 2015-ൽ താൻ കൂട്ടുനിന്ന കമ്പനി, ഇപ്പോൾ മനുഷ്യരാശിയെ അപകടത്തിലാക്കി വാണിജ്യ നേട്ടങ്ങൾക്കായി കുതിക്കുകയാണെന്ന് മസ്ക് വാദിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഓപ്പൺ എഐ തള്ളിക്കളഞ്ഞു

Elon Musk vs OpenAI: ഭൂമിയിൽ 'ടെർമിനേറ്റർ' കാലം വരുമോ? എഐ അന്തകനാകുമെന്ന് കോടതിയിൽ മസ്ക്!
എഐ വിപ്ലവത്തിൽ അടുത്ത ഘട്ടം; മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ വരുന്നു! ഓപ്പൺഎഐയുടെ 'ഹെർമെസ്' ലോകത്തെ മാറ്റുമോ

മനുഷ്യപക്ഷത്തോ ഡിജിറ്റൽ ലോകത്തോ?

മനുഷ്യനേക്കാൾ പ്രാധാന്യം ഭാവിയിലെ ഡിജിറ്റൽ ജീവജാലങ്ങൾക്ക് നൽകണം എന്ന ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന്റെ നിലപാടാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് മസ്ക് കോടതിയിൽ വെളിപ്പെടുത്തി. മനുഷ്യവർഗത്തിന് മുൻഗണന നൽകുന്ന തന്നെ ലാറി പേജ് 'സ്പീഷീസിസ്റ്റ്' (Specieist) എന്ന് വിളിച്ച് പരിഹസിച്ചതായും മസ്ക് പറഞ്ഞു. വമ്പൻ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട് എഐ വികസിപ്പിക്കുമ്പോൾ, അതിന് കൃത്യമായ മേൽനോട്ടവും നിയന്ത്രണവും വേണമെന്ന ചിന്തയിലാണ് താൻ ഓപ്പൺ എഐക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യനേക്കാൾ ബുദ്ധിശക്തിയുള്ള എഐ സംവിധാനങ്ങൾ ഉടൻ തന്നെ നിലവിൽ വരുമെന്നും ആ ദിവസം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും മസ്ക് കോടതിയെ ഓർമ്മിപ്പിച്ചു.

എഐയുടെ അപകടങ്ങളെ പ്രതിരോധിക്കാൻ തന്റെ മറ്റൊരു സംരംഭമായ ന്യൂറാലിങ്കിന് (Neuralink) സാധിക്കുമെന്നും മസ്ക് പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യ മസ്തിഷ്കവും യന്ത്രങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ എഐയും മനുഷ്യനും തമ്മിലൊരു സന്തുലിതാവസ്ഥ സൃഷ്ടിക്കാനാകുമെന്നാണ് മസ്കിന്റെ കാഴ്ചപ്പാട്. "എഐയും മനുഷ്യനും തമ്മിലൊരു പാരസ്പര്യം (Symbiosis) ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അത് ലോകത്തിന് ഗുണകരമാകും," മസ്ക് പറഞ്ഞു.

Elon Musk vs OpenAI: ഭൂമിയിൽ 'ടെർമിനേറ്റർ' കാലം വരുമോ? എഐ അന്തകനാകുമെന്ന് കോടതിയിൽ മസ്ക്!
നിങ്ങളുടെ ജോലി എഐ കവരുമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് വിദഗ്ധരും പൊതുജനങ്ങളും പറയുന്നത് ഇങ്ങനെ | AI Report

എഐയെ നെഗറ്റീവ് രീതിയിൽ കാണേണ്ടതില്ല

അതേസമയം, എഐയുടെ ഭാവിയെ പൂർണ്ണമായും തെറ്റായ രീതിയിൽ കാണേണ്ടതില്ലെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. മനുഷ്യർക്കു ഗുണകരമായ രീതിയിൽ സാങ്കേതിക വിദ്യയെ രൂപപ്പെടുത്താൻ കഴിയുമെന്ന സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉണ്ടെങ്കിൽ, എഐ മനുഷ്യരുടെ പുരോഗതിക്ക് വലിയ സഹായമാകാൻ കഴിയും എന്ന വിലയിരുത്തലാണ് അദ്ദേഹത്തിന്റെത്. സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ദിശയിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പഴക്കമുള്ള ആശങ്കകൾ വീണ്ടും ഉയർത്തി

എഐയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ ഇപ്പോഴത്തേതല്ലെന്നും, വർഷങ്ങളായി ഈ വിഷയത്തിൽ താൻ ജാഗ്രത പുലർത്തുന്നുണ്ടെന്നും മസ്‌ക് കോടതിയിൽ പറഞ്ഞു. സാങ്കേതിക രംഗത്തെ പ്രമുഖരുമായി നടന്ന ചർച്ചകളിലൂടെയാണ് അപകടസാധ്യതകളെക്കുറിച്ചുള്ള ബോധ്യം കൂടുതൽ ശക്തമായത്. സാങ്കേതിക പുരോഗതിയുടെ വേഗത ഉയരുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങളും അത്ര തന്നെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

Elon Musk vs OpenAI: ഭൂമിയിൽ 'ടെർമിനേറ്റർ' കാലം വരുമോ? എഐ അന്തകനാകുമെന്ന് കോടതിയിൽ മസ്ക്!
'ഡിജിറ്റല്‍ മനുഷ്യര്‍'ക്ക് ചൈനയുടെ പൂട്ട്; കുട്ടികളിൽ ആസക്തി സൃഷ്ടിക്കുന്ന കണ്ടന്റുകൾക്ക് വിലക്ക്

കേവലം ഒരു ബിസിനസ് തർക്കം എന്നതിലുപരി, മനുഷ്യരാശിയുടെ ഭാവി ആര് നിർണ്ണയിക്കും എന്ന വലിയൊരു നൈതിക ചോദ്യമായി ഈ നിയമപോരാട്ടം മാറിയിരിക്കുകയാണ്. സാങ്കേതികവിദ്യ ലോകത്തിന്റെ നന്മയ്ക്കായിരിക്കണം എന്ന ഉന്നതമായ വാദങ്ങൾ ഒരു വശത്ത് ഉയരുമ്പോൾ, സിലിക്കൺ വാലിയിലെ അതികായന്മാർക്കിടയിലെ വ്യക്തിപരമായ ഈഗോയും താല്പര്യങ്ങളുമാണ് ഈ തർക്കത്തിന് പിന്നിലെന്ന വിലയിരുത്തലുകളും ശക്തമാണ്. ലോകത്തെ പ്രമുഖ സാങ്കേതിക നേതാക്കൾ നേർക്കുനേർ നിൽക്കുന്ന ഈ പോരാട്ടം, കൃത്രിമബുദ്ധിയുടെ (AI) വരാനിരിക്കുന്ന ദിശയെയും അതിന്റെ നിയന്ത്രണങ്ങളെയും കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് പുതിയൊരു മാനം നൽകിയിരിക്കുകയാണ്.

English Summary: Elon Musk raised concerns in a US court about the rapid, uncontrolled growth of AI during a case involving OpenAI, warning of potential risks while also acknowledging its benefits if properly regulated

Madism Digital
madismdigital.com