നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ട്? പരിധി കഴിഞ്ഞാൽ പുതിയ സിം കാർഡ് റദ്ദാക്കും

ഓഗസ്റ്റ് 24-ന് തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ കണക്ഷൻ നൽകിയ ശേഷമുള്ള പരിശോധനയായിരിക്കും നടക്കുക.
നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ട്? പരിധി കഴിഞ്ഞാൽ പുതിയ സിം കാർഡ് റദ്ദാക്കും
Published on

രാജ്യത്ത് പുതിയ സിം കാർഡ് എടുക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട് ചില പുതിയ നിയമങ്ങൾ കേന്ദ്ര ടെലികോം വകുപ്പ് നടപ്പിലാക്കുകയാണ്. ഒരു വ്യക്തിക്ക് എടുക്കാവുന്ന സിം കാർഡുകളുടെ എണ്ണത്തിൽ കർശന നിയമന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഈ പുതിയ നിർദ്ദേശങ്ങൾ ഓ​ഗസ്റ്റ് 24 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

നിങ്ങളുടെ പേരിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ സിം കാർഡുകൾ ഇതിനകം തന്നെ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇനി മുതൽ പുതിയ മൊബൈൽ കണക്ഷൻ നിഷേധിക്കപ്പെടും. രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും ഈ നിയമം കർശനമായി പാലിക്കണമെന്നും, അർഹതയില്ലാത്തവർക്ക് സിം നൽകുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകിക്കഴിഞ്ഞു.

പുതിയ നിയമപ്രകാരം ഒരു വ്യക്തിക്ക് പരമാവധി എത്ര സിം കാർഡുകൾ സ്വന്തമാക്കാം എന്നതിൽ കൃത്യമായ പരിധിയുണ്ട്. സാധാരണയായി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഒരു വ്യക്തിക്ക് സ്വന്തം പേരിൽ പരമാവധി ഒൻപത് സിം കാർഡുകൾ വരെ എടുക്കാമെന്നാണ് നിയമം. എന്നാൽ, സുരക്ഷാ കാരണങ്ങളാലും ഭരണപരമായ പ്രത്യേകതകളാലും ജമ്മു കശ്മീർ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നീ പ്രദേശങ്ങളിൽ ഈ പരിധി ആറ് സിം കാർഡുകളായി ചുരുക്കിയിട്ടുണ്ട്.

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ട്? പരിധി കഴിഞ്ഞാൽ പുതിയ സിം കാർഡ് റദ്ദാക്കും
'കുട്ടികളുടെ സുരക്ഷ'യിൽ ഒത്തുതീർപ്പിന് ടിക്‌ടോക്ക്; 3,800 കോടി നഷ്ടപരിഹാരം നൽകും, ബാക്കി പിന്നെ!

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, ഉപഭോക്താക്കള്‍ തങ്ങളുടെ പേരിൽ നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ നിയമം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഒരു കേന്ദ്രീകൃത പരിശോധനാ സംവിധാനമാണ് സർക്കാർ ഒരുക്കുന്നത്. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം വഴിയുള്ള ഫോട്ടോ അടിസ്ഥാനമാക്കിയുള്ള പരിശോധനയാണിത്.

ഓ​ഗസ്റ്റ് 23 മുതൽ, അനുവദനീയമായ സിം കാർഡുകളുടെ എണ്ണം തികഞ്ഞ ഉപഭോക്താക്കളുടെ ഫോട്ടോകളും വിവരങ്ങളും ടെലികോം വകുപ്പ് ഈ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്തു തുടങ്ങും. എല്ലാ ടെലികോം കമ്പനികളും ദിവസവും തങ്ങളുടെ സിസ്റ്റത്തിലേക്ക് ഈ വിവരങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങനെ വിവരങ്ങൾ ശേഖരിക്കുന്നത് വഴി സിം കാർഡ് പരിധി കഴിഞ്ഞ ഒരാൾ പുതിയ സിമ്മിനായി അപേക്ഷിക്കുമ്പോൾ കമ്പനികൾക്ക് അവരെ എളുപ്പത്തിൽ തിരിച്ചറിയാനും കണക്ഷൻ നൽകുന്നത് തടയാനും സാധിക്കും.

ടെലികോം കമ്പനികൾക്ക് തങ്ങളുടെ സിസ്റ്റം ഈ പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് മെച്ചപ്പെടുത്താൻ സമയം നൽകുന്നതിനായി രണ്ട് ഘട്ടങ്ങളിലായാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഓഗസ്റ്റ് 24-ന് തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ കണക്ഷൻ നൽകിയ ശേഷമുള്ള പരിശോധനയായിരിക്കും നടക്കുക. അതായത്, പുതിയ സിം നൽകിയ ശേഷം നടത്തുന്ന പരിശോധനയിലാണ് ഒരാൾക്ക് അനുവദനീയമായതിൽ കൂടുതൽ സിം ഉണ്ടെന്ന് കണ്ടെത്തുന്നതെങ്കിൽ, പ്രശ്നം പരിഹരിക്കുന്നത് വരെ ആ പുതിയ കണക്ഷൻ കമ്പനികൾ ഉടനടി റദ്ദാക്കും. രണ്ടാമത്തെ ഘട്ടം നവംബർ 30-നകം പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം.

നിങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ ഉണ്ട്? പരിധി കഴിഞ്ഞാൽ പുതിയ സിം കാർഡ് റദ്ദാക്കും
എഐയോ ക്യാമറയോ 5ജിയോ അല്ല; ഇന്ത്യക്കാരെക്കൊണ്ട് പുതിയ ഫോണ്‍ വാങ്ങിപ്പിക്കുന്ന യഥാര്‍ത്ഥ 'വില്ലന്‍' ഡിസ്‌പ്ലേ

ഈ ഘട്ടത്തിൽ തത്സമയ പരിശോധന സാധ്യമാകും. ഉപഭോക്താവ് അപേക്ഷിക്കുന്ന സമയത്ത് തന്നെ പരിധി കഴിഞ്ഞ കാര്യം കണ്ടെത്താനും, സിം പിന്നീട് റദ്ദാക്കുന്നതിന് പകരം കണക്ഷൻ നൽകുന്നത് അപ്പോൾ തന്നെ പൂർണ്ണമായി തടയാനും ഇതിലൂടെ സാധിക്കും. സിം കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും സുതാര്യത ഉറപ്പുവരുത്താനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

Summary

The Department of Telecommunications (DoT) is implementing strict new rules regarding SIM card issuance, effective August 24, 2026. Individuals who have exceeded their legally permitted limit of active SIM cards (generally 9 nationwide, but 6 in specific regions like J&K and the North-East) will be denied new mobile connections. Customers must declare their total active connections when applying. The DoT is rolling out a photo-based verification system via the Digital Intelligence Platform (DIP). Implementation will be in two phases: initially, connections will be suspended post-activation if limits are breached, and by November 30, a real-time system will prevent the issuance of excess SIMs altogether.

Madism Digital
madismdigital.com